തിരുവനന്തപുരം: ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിൽ എല്ലാവരെയും ജയിപ്പിക്കുന്ന രീതി മാറ്റണമെന്ന് കേരളം. ഓൾ പാസ് സമ്പ്രദായം വിദ്യാഭ്യാസത്തിന്റെ നിലവാരം തകർത്തുവെന്നും പഴയരീതിയിലുള്ള ജയം , തോൽവി സംവിധാനമാണ് മെച്ചമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചു. 2009 ൽ കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം വന്നതോടെയാണ് ഓൾപാസ്സിന് നിയമപ്രാബല്യമായത്. ഒന്നു മുതൽ 9വരെയുള്ള ക്ലാസിൽ ആരും തോൽക്കില്ലെന്ന സ്ഥിതിയായി. ഓൾ പാസിന്റെ ഗുണ ദോഷഫലങ്ങൾ വിലയിരുത്തിയാണ് പൊതുവിദ്യാഭ്യാസവകുപ്പ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയത്. ഗുണത്തേക്കാളേറെ ഓൾപാസ് ദോഷമുണ്ടാക്കി എന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.