- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ട്രൂകോളർ വേണ്ട; വിളിക്കുന്നവരുടെ പേര് ഫോണിൽ അറിയാം; പുതിയ സംവിധാനം വരുന്നു
ന്യൂഡൽഹി: മൊബൈൽഫോണിൽ വരുന്ന പരിചയമില്ലാത്ത കോളിലെ നമ്പറിന്റെ ഉടമ ആരെന്ന് അറിയാതെ ബുദ്ധിമുട്ടേണ്ട. ഫോണിലേക്ക് വിളിക്കുന്നവരുടെ പേര് ദൃശ്യമാകുന്ന സംവിധാനം കേന്ദ്രസർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താൻ കേന്ദ്ര ടെലികോം വകുപ്പ് ട്രായി ( ടെലികോം റെഗുലേറ്ററി അഥോറിറ്റി) യോട് ആവശ്യപ്പെട്ടു.
ഇതിന്റെ പ്രാരംഭ നടപടികൾ ഏതാനും മാസങ്ങൾക്കകം ആരംഭിക്കുമെന്ന് ട്രായ് ചെയർമാൻ പി ഡി വഗേല വ്യക്തമാക്കി. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ഫോൺകോൾ ലഭിക്കുന്ന വ്യക്തിയുടെ മൊബൈൽ സ്‌ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണ് നടപ്പാക്കാനൊരുങ്ങുന്നത്.
നിലവിൽ ഫോണിൽ സേവ് ചെയ്തിട്ടില്ലാത്ത നമ്പരിൽ നിന്നും കോൾ വന്നാൽ പേര് അറിയുന്നതിനായി ട്രൂകോളർ എന്ന സ്വകാര്യ ആപ്പ് ആണ് ആളുകൾ ഉപയോഗിച്ചു വരുന്നത്. ഈ ആപ്പ് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ട്രൂകോളർ ഇത് സാധ്യമാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ