- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ അഭിനയിക്കുന്നതു നല്ല സിനിമയാണെങ്കിൽ മാത്രം പ്രേക്ഷകർ കണ്ടാൽ മതി; അതുകൊണ്ടുതന്നെ ഫാൻസ് അസോസിയേഷൻ എനിക്കു വേണ്ട': ധീരമായ നിലപാടുമായി ഫഹദ് ഫാസിൽ
കൈ എത്തും ദൂരത്തിലൂടെ മലയാളത്തിൽ നായകനിരയിലേക്ക് എത്തിയ ഫഹദ് ഫാസിൽ എന്ന നടന് വൻ ഹിറ്റുകളൊന്നും അടുത്തിടെ ലഭിച്ചിരുന്നില്ല. 'ഞാൻ അഭിനയിക്കുന്നതു നല്ല സിനിമയാണെങ്കിൽ മാത്രം പ്രേക്ഷകർ കണ്ടാൽ മതി'യെന്നാണ് ഫഹദ് പറയുന്നത്. അതുകൊണ്ടുതന്നെ ഫാൻസ് അസോസിയേഷൻ എനിക്കു വേണ്ടെന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ഫഹദ് വ്യക്തമാക്കുന്നു. 2016 ഫ
കൈ എത്തും ദൂരത്തിലൂടെ മലയാളത്തിൽ നായകനിരയിലേക്ക് എത്തിയ ഫഹദ് ഫാസിൽ എന്ന നടന് വൻ ഹിറ്റുകളൊന്നും അടുത്തിടെ ലഭിച്ചിരുന്നില്ല. 'ഞാൻ അഭിനയിക്കുന്നതു നല്ല സിനിമയാണെങ്കിൽ മാത്രം പ്രേക്ഷകർ കണ്ടാൽ മതി'യെന്നാണ് ഫഹദ് പറയുന്നത്. അതുകൊണ്ടുതന്നെ ഫാൻസ് അസോസിയേഷൻ എനിക്കു വേണ്ടെന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ഫഹദ് വ്യക്തമാക്കുന്നു.
2016 ഫഹദ് അഭിനയിക്കുക ഒരു ചിത്രത്തിൽ മാത്രമാണ്. അൻവർ റഷീദിന്റെ ബിഗ് ബജറ്റ് ചിത്രത്തിലാണ് ഇക്കൊല്ലം ഫഹദ് അഭിനയിക്കുക. മറ്റു ചിത്രങ്ങൾക്കൊന്നും കരാർ ഒപ്പിടേണ്ടെന്നാണു ഫഹദിന്റെ തീരുമാനം. 2016 മുതൽ കുറച്ച് കൂടി ശ്രദ്ധയോടെ സിനിമകൾ തെരഞ്ഞെടുക്കാനാണ് ഫഹദിന്റെ തീരുമാനം.
അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിൽ ഫഹദിനെ നായകനാക്കി ആമി എന്ന ഷോർട്ട് ഫിലിം ചെയ്തത് അൻവർ റഷീദായിരുന്നു. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരമാണ് ഏറ്റവും ഒടുവിൽ പൂർത്തിയായ ഫഹദ് ചിത്രം.
'എന്റെ ലക്ഷ്യം പ്രേക്ഷകരെ എന്റർറ്റൈൻ ചെയ്യിക്കുക എന്നത് മാത്രമാണ്. അതിനൊരു ഫോർമാറ്റോ ഫോർമുലയോ മെത്തേഡോ എനിക്കില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കുറച്ച് കാര്യങ്ങൾ കൂട്ടിവച്ച് അതിൽ എന്തെങ്കിലും എന്റർറ്റൈന്മെന്റ് വാല്യൂ ഉണ്ടാക്കാൻ ശ്രമിക്കുക മാത്രമേ ഞാൻ ചെയ്യാറുള്ളൂ'വെന്നു ഫഹദ് അഭിമുഖത്തിൽ പറയുന്നു.
സോഷ്യൽ മീഡിയ ബുദ്ധിപരമായി ഉപയോഗിക്കാൻ കഴിയുന്നവർക്ക് വളരെ നല്ലതാണ് .പക്ഷെ എനിക്കത് അറിയില്ല. ഞാനെന്ന വ്യക്തിയും അതിൽ നിന്നൊക്കെ വിട്ടു നില്ക്കാൻ ആഗ്രഹിക്കുന്നു. സിനിമയുടെ ഇമോഷൻ മാത്രമാണ് ഞാൻ ഫോളോ ചെയ്യുക. കോസ്റ്റും പോലും അധികം ശ്രദ്ധിക്കാറില്ല.
എന്റെ സിനിമകൾ ആളുകൾ കാണണമെന്ന് ഭയങ്കര ആഗ്രഹമുണ്ടെനിക്ക്. അതും നല്ല സിനിമകൾ ആണെങ്കിൽ അവർ കണ്ടാൽ മതി. അത്രയും മതി എനിക്കെന്നും ഫഹദ് പറഞ്ഞു.