ദുബായ്: ദുബായ് എയർപോർട്ടിലെ ചെക്ക് ഇൻ സംവിധാനവും ബഗ്ഗേജ് ഓപ്പറേഷനും കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ ബഗ്ഗേജ് നിയമം പുറത്തിറക്കി. അമിത വലിപ്പുമുള്ളതും കൃത്യമായ ആകൃതിയില്ലാത്തതുമായ ബഗ്ഗേജുകൾ, പരന്ന പ്രതലമില്ലാത്ത ബാഗ്ഗേജുകൾ, വൃത്താകൃതിയിലുള്ളവ തുടങ്ങിയവ ബഗ്ഗേജുകളുമായി ഇനി മുതൽ ചെക്ക് ഇൻ ചെയ്യാൻ സാധിക്കില്ല. ബഗ്ഗേജുകൾ വൻ തോതിൽ ബഗ്ഗേജ് ജാമിന് ഇടയാക്കുന്നതിനെ തുടർന്നാണ് പുതിയ ബഗ്ഗേജ് നിയമം ദുബായ് എയർപോർട്ട് അഥോറിറ്റി നിലവിൽ വരുത്തുന്നത്. മാർച്ച് എട്ടു മുതൽ പുതിയ നിയമം നടപ്പിലാക്കും.

ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക തികവോടെ ബാഗേജ് ശാസ്ത്രീയമായി കൈകാര്യം ചെയ്തിട്ടും ദുബൈ വിമാനത്താവളത്തിലെ ബെൽറ്റുകളിൽ കുത്തിനിറച്ചതും അമിതവലിപ്പമുള്ളതുമായ ബാഗുകളും പെട്ടികളും സ്തംഭനം സൃഷ്ടിക്കാറുണ്ട്. ബാഗേജ് നീക്കം വൈകുന്നത് യാത്രക്കാർക്കും ജീവനക്കാർക്കും വിമാനക്കമ്പനികൾക്കും ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു.