- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതിക്കാരന്റെ പിന്നിൽ മറ്റൊരു പൊതു പ്രവർത്തകയുടെ കുടുംബമെന്ന് തിരിച്ചറിഞ്ഞ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചു; പരാതിക്കാരൻ തെളിവൊന്നും ഹാജരാക്കാതെ വന്നപ്പോൾ അശ്വതിയെ വിളിച്ചു ചോദ്യം ചെയ്യാനുള്ള നീക്കവും ഉപേക്ഷിച്ചു; വെട്ടിലായത് കേട്ടപാതി കേൾക്കാത്ത പാതി ജ്വാലയെ അപമാനിക്കാൻ സൈബർ ക്വട്ടേഷൻ എടുത്ത സഖാക്കൾ: നിസ്വാർത്ഥമായി പൊതുപ്രവർത്തനം നടത്തിയ ജ്വാലയെ കുറിച്ചു പറഞ്ഞ വാക്കുകൾ വിഴുങ്ങി സിപിഎം
തിരുവനന്തപുരം: കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾക്ക് സഹായം ചെയ്തതിന്റെ പേരിൽ വിവാദതത്തിലായി അശ്വതി ജ്വാലക്കെതിരായ അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. പരാതിയിൽ കഴിമ്പില്ലെന്ന് കണ്ടാണ് പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്. അശ്വതിക്കെതിരായ ആരോപണത്തിന് പിന്നിൽ മറ്റൊരു പൊതുപ്രവർത്തകയുടെ ബന്ധമാണെന്ന വാർത്തകൾ കൂടു പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. കോവളത്തു കൊല്ലപ്പെട്ട വിദേശവനിതയുടെ പേരിൽ പണപ്പിരിവു നടത്തിയെന്നായിരുന്നു കോവളം സ്വദേശി ഡി.ജി.പി.ക്കു നൽകിയ പരാതിയിൽ ആരോപിച്ചത്. പരാതിക്കാരന്റെ മൊഴിയെടുത്തെങ്കിലും തെളിവുകളൊന്നും ഹാജരാക്കാത്തതിനാൽ പരാതിയിൽ കഴമ്പില്ലെന്ന നിഗമനത്തിലാണ് പൊലീസ്. പരാതിക്ക് പിന്നാലെ അശ്വതിയുടെ മൊഴിയെടുക്കാൻ പൊലീസ് തിടുക്കത്തിൽ തീരുമാനിച്ചെങ്കിലും വിവാദമായതോടെ അതൊഴിവാക്കുകയും മറ്റ് നടപടികളെല്ലാം മരവിപ്പിച്ചിരിക്കുകയുമാണ്. കോവളം പനങ്ങോടുള്ള കെ.പി.എം.എസിന്റെയും ബി.ഡി.ജെ.എസിന്റെയും പ്രാദേശിക നേതാവാണ് പരാതിക്കാരനായ അനിൽകുമാറെന്ന് പൊല
തിരുവനന്തപുരം: കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾക്ക് സഹായം ചെയ്തതിന്റെ പേരിൽ വിവാദതത്തിലായി അശ്വതി ജ്വാലക്കെതിരായ അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. പരാതിയിൽ കഴിമ്പില്ലെന്ന് കണ്ടാണ് പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്. അശ്വതിക്കെതിരായ ആരോപണത്തിന് പിന്നിൽ മറ്റൊരു പൊതുപ്രവർത്തകയുടെ ബന്ധമാണെന്ന വാർത്തകൾ കൂടു പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്.
കോവളത്തു കൊല്ലപ്പെട്ട വിദേശവനിതയുടെ പേരിൽ പണപ്പിരിവു നടത്തിയെന്നായിരുന്നു കോവളം സ്വദേശി ഡി.ജി.പി.ക്കു നൽകിയ പരാതിയിൽ ആരോപിച്ചത്. പരാതിക്കാരന്റെ മൊഴിയെടുത്തെങ്കിലും തെളിവുകളൊന്നും ഹാജരാക്കാത്തതിനാൽ പരാതിയിൽ കഴമ്പില്ലെന്ന നിഗമനത്തിലാണ് പൊലീസ്. പരാതിക്ക് പിന്നാലെ അശ്വതിയുടെ മൊഴിയെടുക്കാൻ പൊലീസ് തിടുക്കത്തിൽ തീരുമാനിച്ചെങ്കിലും വിവാദമായതോടെ അതൊഴിവാക്കുകയും മറ്റ് നടപടികളെല്ലാം മരവിപ്പിച്ചിരിക്കുകയുമാണ്. കോവളം പനങ്ങോടുള്ള കെ.പി.എം.എസിന്റെയും ബി.ഡി.ജെ.എസിന്റെയും പ്രാദേശിക നേതാവാണ് പരാതിക്കാരനായ അനിൽകുമാറെന്ന് പൊലീസ് കണ്ടെത്തി.
ഇയാളുടെ മൊഴിയെടുത്തെങ്കിലും ആരോപണങ്ങൾ സാധൂകരിക്കാനുള്ള തെളിവുകളൊന്നും ഹാജരാക്കിയില്ല. ഇതോടെ പരാതി വ്യാജമല്ലെന്ന് ഉറപ്പിക്കണമെങ്കിൽ കൂടുതൽ പരിശോധന വേണമെന്നാണ് അന്വേഷണോദ്യോഗസ്ഥന്റെ നിലപാട്. ഇതിനാൽ അശ്വതിയുടെ മൊഴി തൽകാലം എടുക്കേണ്ടെന്നാണ് നിലവിലെ തീരുമാനം. ഇതോടെ പരാതിക്ക് പിന്നിൽ ഗൂഡലക്ഷ്യമെന്ന സംശയം ബലപ്പെടുകയാണ്. പരാതിക്ക് പിന്നിൽ മറ്റൊരു പൊതുപ്രവർത്തകയ്ക്കും പങ്കുണ്ടെന്ന സംശയമുണ്ട്. എന്നാൽ, അശ്വതി ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും നൽകിയിരുന്നില്ല. ഇതോടെയാണ് പൊലീസ് കൂടുതൽ നടപടികളിലേക്ക് നീങ്ങാതെ കേസ് ക്ലോസ് ചെയ്യുന്നത്.
അശ്വതിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനുള്ള നീക്കവും ഇതോടെ ഉപേക്ഷിച്ചുണ്ട്. കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരിയെ സഹായിച്ച അശ്വതിക്കെതിരായ പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയർന്നു. പരാതി ലഭിച്ചയുടൻ അന്വേഷണത്തിനായി ഐ.ജി.ക്ക് കൈമാറിയതും വിവാദത്തിനു കാരണമായി. സർക്കാരിനെതിരേ ആരോപണമുന്നയിച്ചതിന്റെ പേരിലാണു തന്നെ ക്രൂശിക്കാൻ ശ്രമിക്കുന്നതെന്ന് അശ്വതി പത്രസമ്മേളനത്തിൽ ആരോപിച്ചതോടെ ചില രാഷ്ട്രീയകക്ഷികളും സംഘടനകളും അശ്വതിക്കു പിന്തുണയുമായി രംഗത്തുവന്നിരുന്നു.
സൈബർ ലോകത്താണ് അശ്വതിക്കെതിരെ കടുത്ത വിമർശനം ഉയർന്നത്. സൈബർ സഖാക്കളായിരുന്നു അശ്വതിക്കെതിരെ കടുത്ത ആരോപണം ഉയർത്തിയത്. എന്നാൽ, പരാതി വ്യാജമാണെന്ന് ബോധ്യമായതോടെ സൈബർ ക്വട്ടേഷൻ എടുത്ത സഖാക്കളാണ് ഇളിഭ്യരായത്. നിസ്വാർത്ഥമായ പൊതുപ്രവർത്തനം നടത്തുന്ന പെൺകുട്ടിക്കെതിരെ അനാവശ്യമായ ആരോപണങ്ങളുമായി രംഗത്തെത്തിയത് പൊതുസമൂഹത്തിന്റെ പിന്തുണ നഷ്ടമാകാൻ മാത്രമേ ഉപകരിക്കുകയൂള്ളൂവെന്ന നേതാക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ വിഷയത്തിൽ പരാതി നൽകിയത് ആരാണെന്ന് അറിയില്ല. പരാതി നൽകിയ ആളുടെലക്ഷ്യവും അറിയില്ലെന്നാണ് ജ്വാല പറഞ്ഞ്. പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് വലിയ എന്തോ തെറ്റ് ചെയ്തവർക്ക് നേരെയുള്ള അന്വേഷണം പോലെയാണ്. ജ്വാലയുടെ ാൊഫീസിൽ പൊലീസുകാർ വരുന്നു കണക്കുകൾ പരിശോധിക്കുന്നു. ഫയലുകൾ നോക്കുന്നു. ഭർത്താവിനെ കുറിച്ച് അന്വേഷിക്കുന്നു. ഒരു പരിചയവുമില്ലാത്തവർ ജ്വാലയുടെ ഓഫീസിന് മുന്നിൽ കേന്ദ്രീകരിക്കുന്നു. ഇതൊക്കെ വല്ലാത്ത ഭയമാണ് മനസ്സിലണ്ടാക്കിയത്. എല്ലാം ഒരു നല്ല കാര്യം ചെയ്തതിന്റെ ഫലമാണല്ലോ എന്നതാണ് കൂടുതൽ സങ്കടം ഉണ്ടാക്കിയത്. ഞാൻ വളരെ സാധാപരണ കുടുംബത്തിൽ നിന്നാണ് വരുന്നത് അതച് കൊണ്ട് തന്നെ ഇത്തരം സംഭവങ്ങളൊക്കെ ഞെട്ടലുണ്ടാക്കുമെന്നായിരുന്നു ജ്വാല വ്യക്തമാക്കിയത്.
തെരുവുകളിൽ അലഞ്ഞ് നടക്കുന്നവരെ പുനരധിവസിപ്പിക്കുന്ന സംഘടനയാണ് ജ്വാല. വിദേശ വനിതയെ കാണാനില്ലെന്നും ബന്ധുക്കൾ നാടു നീളെ പോസ്റ്റർ ഒട്ടിച്ച് നടക്കുന്നുവെന്നും അറിഞ്ഞപ്പോൾ ആണ് അവരെ സഹായിക്കാൻ മുന്നോട്ട് വന്നത്. ലിഗയുടെ സഹോദരി ഇലീസ്, ഭർത്താവ് ആൻഡ്രു ജോണാഥൻ എന്നിവരുമായി സംസാരിച്ചപ്പോഴാണ് വിഷയത്തെ കുറിച്ച് വിശദമായി അറിയുന്നതും. നമ്മുടെ നാട്ടിൽ വെച്ച് ഇത്തരം ഒരു അപകടം ഉണ്ടാകുന്നത് രാജ്യത്തിന് തന്നെ നാണക്കേടാകുമല്ലോ എന്നാണ് കരുതിയത്. അവരെ സഹായിക്കാനും ലിഗയെ അന്വേഷിക്കാനുമുള്ള യാത്രകൾ പലപ്പോഴും പാതിരാത്രിയിലാണ് അവസാനിച്ചിട്ടുള്ളത്. ആൻഡ്രുവിന്റെ സങ്കടം പലപ്പോഴും മനസ്സിനെ വല്ലാതെ പിടിച്ച് കുലുക്കിയിരുന്നു. ഭക്ഷണം പോലും സമയത്ത് കഴിക്കാതെ അന്വേഷണം നീണ്ട് പോയിരുന്നു.
നാട് നീളെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരെ സഹായിക്കുകയാണ് കഴിഞ്ഞ അഞ്ച് വർഷമായി ജ്വാല എന്ന സംഘടന ചെയ്ത് വരുന്നത്. സമാനമായി ഒരു വിദേശ വനിത അങ്ങനെ നടക്കുന്നുണ്ടോ എന്ന ചിന്തയാണ് ലിഗയെ തേടി ബന്ധുക്കൾ അലയുന്നു എന്നറിഞ്ഞപ്പോൾ അവരെ സഹായിക്കാൻ ഇറങ്ങി തിരിച്ചതിന് പിന്നിലെന്നും അശ്വതി പറയുന്നു. ഇത്തരത്തിൽ സഹായിക്കാനായി മുന്നിട്ടിറങ്ങുന്നവർക്ക് ഇതാണ് അവസ്ഥയെങ്കിൽ ഇത് പോലെയുള്ള സാഹചര്യത്തിൽ ഇനി ആരെങ്കിലും സഹായിക്കാൻ മുന്നോട്ട് വരുമോ എന്നും അവർ ചോദിക്കുന്നു. ആരോപണങ്ങളെയും അന്വേഷണങ്ങളേയും ഒക്കെ നിയമപരമായി തന്നെ നേരിടും. ഈ ആരോപണത്തിലൊന്നും ജ്വാല കെട്ട് പോകില്ലെന്നും അവർ മറുനാടൻ മലയാളിയോട് വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം നഗരത്തിലെ തെരുവോരങ്ങളിൽ അലയുന്നവർക്ക് വർഷങ്ങളായി പൊതിച്ചോർ എത്തിക്കുന്ന പെൺകുട്ടിയാണ് അശ്വതി. ഈ അശ്വതിയാണ് ഇപ്പോൾ വിവാദങ്ങളിലേക്ക് പറിച്ചു നടപ്പെടുന്ന അശ്വതി ജ്വാല. അമ്മ കൊണ്ടുവരുന്ന ചോറും കാത്തിരുന്ന് പട്ടിണികൊണ്ട് വലഞ്ഞ ബാല്യം പിന്നിട്ട ആ ഓർമ്മകളിൽ നിന്നാണ് ഇന്നത്തെ തെരുവിൽ പിറന്നവരുടെ അത്താണിയായ അശ്വതിയുടെ ജനനം. മെഡിക്കൽ റെപ്പ് ജോലിയും എൽ.എൽ.ബി പഠനവും ഒരുമിച്ച് കൊണ്ടു പോയ കാലത്ത് തുടങ്ങിയതാണ് അശ്വതിയുടെ ഈ ദൗത്യം.
വീട്ടിൽ അമ്മ ഉണ്ടാക്കുന്ന ഉച്ചഭക്ഷണം പൊതിഞ്ഞ് തെരുവിലേക്കിറങ്ങി ആദ്യം കണ്ട 20 പേർക്ക് നൽകിയപ്പോൾ കിട്ടിയ മനഃനിർവൃതി മറ്റൊരിടത്തുനിന്നും കിട്ടിയിട്ടില്ലെന്ന് അശ്വതി പറയുന്നു. പിന്നെപ്പിന്നെ ചോറു പൊതികളുടെ എണ്ണം കൂടുകയായിരുന്നു. ഇപ്പോഴത് നൂറിലെത്തി നിൽക്കുന്നു. സ്വന്തമായി തുടങ്ങിയ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പിന്നീട് ജ്വാലയെന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. 25 പേർക്കായി പൊതിച്ചോറിനൊപ്പം സ്നേഹവും വിളമ്പുന്ന അശ്വതി സന്നദ്ധ പ്രവർത്തനങ്ങൾക്കായാണ് ഈ സംഘടന തുടങ്ങിയത്. 2015ൽ സംസ്ഥാന സർക്കാരിന്റെ യൂത്ത് ഐക്കൺ പുരസ്‌കാരം നേടിയ അശ്വതി സാമൂഹികസേവന രംഗത്തെത്തിയിട്ടു പതിറ്റാണ്ടു കഴിഞ്ഞു.