- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പവർ ബാങ്കുകൾ ലഗ്ഗേജിൽ സൂക്ഷിക്കരുതെന്ന് വിമാനകമ്പനികൾ; ഗാലക്‌സി നോട്ട് 7നു പിന്നാലെ പവർ ബാങ്കുകൾക്കും നിരോധനം
മസ്‌ക്കറ്റ്: സാംസംഗ് ഗാലക്‌സി നോട്ട് 7 ഫോണുകൾക്ക് ഒട്ടു മിക്ക വിമാനകമ്പനികളും വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ പവർ ബാങ്കുകൾക്കും നിരോധനം ഏർപ്പെടുത്തിക്കൊണ്ട് വിമാനകമ്പനികൾ രംഗത്തെത്തി. പവർ ബാങ്കുകൾ ലഗേജിൽ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പു നൽകിക്കൊണ്ട് ഒമാൻ എയർ, ജെറ്റ് എയർവേസ്, ഇൻഡിഗോ കമ്പനികളാണ് രംഗത്തെത്തിയിരിക്കുന്നത്. പവർ ബാങ്കുകൾ ലഗ്ഗേജിൽ സൂക്ഷിക്കരുതെന്നും അതിനു പകരം ഹാൻഡ് ബഗ്ഗേജിൽ പവർ ബാങ്കുകൾ സൂക്ഷിക്കാമെന്ന് ഒമാൻ എയറും ജെറ്റ് എയർവേസും വ്യക്തമാക്കിയിട്ടുണ്ട്. ചെക്കിൻ ചെയ്ത ലഗ്ഗേജുകളിൽ പവർ ബാങ്കുകൾ സൂക്ഷിച്ചാൽ അവയുടെ ലിഥിയം ബാറ്ററിൽ ചൂടു പിടിച്ച് തീപിടുത്തം ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഇവയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. വിമാന യാത്രാ ചട്ടങ്ങൾ പ്രകാരം പവർ ബാങ്കുകളേയും അപകടകരമായ സാമഗ്രികളുടെ പട്ടികയിലാണ് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്.
മസ്‌ക്കറ്റ്: സാംസംഗ് ഗാലക്‌സി നോട്ട് 7 ഫോണുകൾക്ക് ഒട്ടു മിക്ക വിമാനകമ്പനികളും വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ പവർ ബാങ്കുകൾക്കും നിരോധനം ഏർപ്പെടുത്തിക്കൊണ്ട് വിമാനകമ്പനികൾ രംഗത്തെത്തി. പവർ ബാങ്കുകൾ ലഗേജിൽ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പു നൽകിക്കൊണ്ട് ഒമാൻ എയർ, ജെറ്റ് എയർവേസ്, ഇൻഡിഗോ കമ്പനികളാണ് രംഗത്തെത്തിയിരിക്കുന്നത്.
പവർ ബാങ്കുകൾ ലഗ്ഗേജിൽ സൂക്ഷിക്കരുതെന്നും അതിനു പകരം ഹാൻഡ് ബഗ്ഗേജിൽ പവർ ബാങ്കുകൾ സൂക്ഷിക്കാമെന്ന് ഒമാൻ എയറും ജെറ്റ് എയർവേസും വ്യക്തമാക്കിയിട്ടുണ്ട്. ചെക്കിൻ ചെയ്ത ലഗ്ഗേജുകളിൽ പവർ ബാങ്കുകൾ സൂക്ഷിച്ചാൽ അവയുടെ ലിഥിയം ബാറ്ററിൽ ചൂടു പിടിച്ച് തീപിടുത്തം ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഇവയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. വിമാന യാത്രാ ചട്ടങ്ങൾ പ്രകാരം പവർ ബാങ്കുകളേയും അപകടകരമായ സാമഗ്രികളുടെ പട്ടികയിലാണ് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്.