- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റമദാൻ കാലത്ത് ഭക്ഷ്യവസ്തുക്കളുടെ വില മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ തന്നെ; വിലക്കൂടുതൽ ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരേ നടപടി
കുവൈറ്റ് സിറ്റി: റമദാൻ കാലത്ത് ഭക്ഷ്യവസ്തുക്കളുടെ വില കൊമേഴ്‌സ് മിനിസ്ട്രിയുടെ നിയന്ത്രണത്തിൽ തന്നെയാണെന്നും നിലവിൽ അവശ്യവസ്തുക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലയിൽ മന്ത്രാലയം തൃപ്തമാണെന്നും വക്താവ് അറിയിച്ചു. നോമ്പുകാലത്ത് ഭക്ഷ്യവസ്തുക്കളുടെ വില വർധിക്കാതെ നോക്കാൻ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും കൂടുതൽ ലാഭം കൊയ്യാൻ ശ്രമിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മിനിസ്റ്റർ യൂസഫ് അൽ അലി വ്യക്തമാക്കി. ഭക്ഷ്യവസ്തുക്കൾ വിലക്കൂട്ടി വിൽക്കുന്നുണ്ടോയെന്ന് കടയുടമകളെ നിരീക്ഷിക്കുന്നതിന് ഇൻസ്‌പെക്ടർമാരെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. നിയമലംഘകർക്കെതിരേ നടപടി സ്വീകരിക്കുന്നതിന് വേണ്ടി ഇൻസ്‌പെക്ടർമാർക്ക് ജുഡീഷ്യൽ പൊലീസ് അധികാരം നൽകിയിട്ടുമുണ്ട്. വില നിയന്ത്രണം, പ്രൊഡക്ട് സേഫ്റ്റി നയങ്ങൾ എന്നിവ ലംഘിക്കുന്നവർക്കെതിരേ ഇൻസ്‌പെക്ടർമാർ ഉടനടി നടപടി സ്വീകരിക്കുകയും ചെയ്യും. റദമാനിലുടനീളം ഇത്തരത്തിൽ ഇൻസ്‌പെക്ഷൻ കാമ്പയിനുകൾ നടത്തും. റമദാൻ ന
കുവൈറ്റ് സിറ്റി: റമദാൻ കാലത്ത് ഭക്ഷ്യവസ്തുക്കളുടെ വില കൊമേഴ്‌സ് മിനിസ്ട്രിയുടെ നിയന്ത്രണത്തിൽ തന്നെയാണെന്നും നിലവിൽ അവശ്യവസ്തുക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലയിൽ മന്ത്രാലയം തൃപ്തമാണെന്നും വക്താവ് അറിയിച്ചു. നോമ്പുകാലത്ത് ഭക്ഷ്യവസ്തുക്കളുടെ വില വർധിക്കാതെ നോക്കാൻ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും കൂടുതൽ ലാഭം കൊയ്യാൻ ശ്രമിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മിനിസ്റ്റർ യൂസഫ് അൽ അലി വ്യക്തമാക്കി.
ഭക്ഷ്യവസ്തുക്കൾ വിലക്കൂട്ടി വിൽക്കുന്നുണ്ടോയെന്ന് കടയുടമകളെ നിരീക്ഷിക്കുന്നതിന് ഇൻസ്‌പെക്ടർമാരെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. നിയമലംഘകർക്കെതിരേ നടപടി സ്വീകരിക്കുന്നതിന് വേണ്ടി ഇൻസ്‌പെക്ടർമാർക്ക് ജുഡീഷ്യൽ പൊലീസ് അധികാരം നൽകിയിട്ടുമുണ്ട്. വില നിയന്ത്രണം, പ്രൊഡക്ട് സേഫ്റ്റി നയങ്ങൾ എന്നിവ ലംഘിക്കുന്നവർക്കെതിരേ ഇൻസ്‌പെക്ടർമാർ ഉടനടി നടപടി സ്വീകരിക്കുകയും ചെയ്യും.
റദമാനിലുടനീളം ഇത്തരത്തിൽ ഇൻസ്‌പെക്ഷൻ കാമ്പയിനുകൾ നടത്തും. റമദാൻ നോമ്പുകാലത്ത് യാതൊരു ഭക്ഷ്യവസ്തുക്കളുടേയും വില വർധിപ്പിക്കാൻ കോ ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് അധികാരമില്ലെന്നും ഇത്തരത്തിൽ ഏതെങ്കിലും കമ്പനികളുടെ അഭ്യർത്ഥനയ്ക്ക് കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ വഴങ്ങാൻ പാടില്ലെന്നും അനുശാസിക്കുന്നുണ്ട്.