- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനഗർ: ജമ്മു കാശ്മീരിൽ പുതിയ സർക്കാർ ഉണ്ടാക്കുന്നതിൽ ഭിന്നതയില്ലെന്ന് ബി.ജെപിയും പി.ഡി.പിയും വ്യക്തമാക്കി. മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ മരണത്തോടെ ജമ്മുവിൽ ആശയക്കുഴപ്പമെന്ന റിപ്പോർട്ടുകളോടു പ്രതികരിക്കുകയായിരുന്നു ഇരുവരും. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ബിജെപി യാതൊരു വ്യവസ്ഥകളും മുന്നോട്ട് വച്ച
ശ്രീനഗർ: ജമ്മു കാശ്മീരിൽ പുതിയ സർക്കാർ ഉണ്ടാക്കുന്നതിൽ ഭിന്നതയില്ലെന്ന് ബി.ജെപിയും പി.ഡി.പിയും വ്യക്തമാക്കി. മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ മരണത്തോടെ ജമ്മുവിൽ ആശയക്കുഴപ്പമെന്ന റിപ്പോർട്ടുകളോടു പ്രതികരിക്കുകയായിരുന്നു ഇരുവരും. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ബിജെപി യാതൊരു വ്യവസ്ഥകളും മുന്നോട്ട് വച്ചിട്ടില്ലെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് സത്‌പോൾ ശർമ പറഞ്ഞു. മുഫ്തി കാണിച്ചു തന്ന വഴിയിൽ ഈ സഖ്യം തുടരണമെന്നാണ് ആഗ്രഹം. സംസ്ഥാനത്തെ സമാധാനവും വികസനവുമാണ് ഞങ്ങളുടെ ലക്ഷ്യം അതിനാൽ ഈ സഖ്യം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയോ തങ്ങളോ യാതൊരു വ്യവസ്ഥകളും മുന്നോട്ട് വച്ചിട്ടില്ലെന്ന് മുതിർന്ന പി.ഡി.പി നേതാവും മുൻ മന്ത്രിയുമായ നയിം അക്തറും വ്യക്തമാക്കി.
Next Story


