- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യം തള്ളി; വിദഗ്ധ ഡോക്ടർമാർ നടത്തിയ പരിശോധനയുടെ വീഡിയോ ദൃശ്യം ഹർജിക്കാരനു പരിശോധിക്കാമെന്നു കോടതി
മഞ്ചേരി: നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യം കോടതി തള്ളി. വിദഗ്ധ ഡോക്ടർമാരാണു പരിശോധന നടത്തിയതെന്നും ഇതിന്റെ വീഡിയോ ദൃശ്യം ഹർജിക്കാരനു പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. നിലമ്പൂരിൽ പൊലീസ് വെടിവെപ്പിൽ മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം വിണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നായിരുന്നു ഹർജി. മരിച്ച രണ്ടു പേരുടേയും മൃതദേഹം ഇന്നു രാത്രിവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിക്കാനും ബന്ധുക്കൾ ആവശ്യപ്പെട്ടാൽ വിട്ടുകൊടുക്കാനും മഞ്ചേരി സെഷൻസ് കോടതി ഉത്തരവായിരിക്കുകയാണ്. മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെയും അജിതുടെയും മൃതൃദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യമമെന്ന് ആവശ്യപ്പെട്ട് ദേവരാജിന്റെ സഹോദരൻ ശ്രീധരൻ നൽകിയ ഹർജിയാണ് തള്ളിയത്. വിദഗ്ധ ഡോക്ടർമാർ തന്നെയാണ് പോസ്റ്റ്‌മോർട്ടം നടത്തിയതെന്നും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഹർജിക്കാരന് പരിശോധിക്കാമെന്നും കോടതി നിർദ്ദേശിച്ചു. ഇന്നു രാത്രി വരെയാണ് മൃതൃദേഹങ്ങൽ കോവിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സുക്ഷി

മഞ്ചേരി: നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യം കോടതി തള്ളി. വിദഗ്ധ ഡോക്ടർമാരാണു പരിശോധന നടത്തിയതെന്നും ഇതിന്റെ വീഡിയോ ദൃശ്യം ഹർജിക്കാരനു പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.
നിലമ്പൂരിൽ പൊലീസ് വെടിവെപ്പിൽ മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം വിണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നായിരുന്നു ഹർജി. മരിച്ച രണ്ടു പേരുടേയും മൃതദേഹം ഇന്നു രാത്രിവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിക്കാനും ബന്ധുക്കൾ ആവശ്യപ്പെട്ടാൽ വിട്ടുകൊടുക്കാനും മഞ്ചേരി സെഷൻസ് കോടതി ഉത്തരവായിരിക്കുകയാണ്.
മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെയും അജിതുടെയും മൃതൃദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യമമെന്ന് ആവശ്യപ്പെട്ട് ദേവരാജിന്റെ സഹോദരൻ ശ്രീധരൻ നൽകിയ ഹർജിയാണ് തള്ളിയത്. വിദഗ്ധ ഡോക്ടർമാർ തന്നെയാണ് പോസ്റ്റ്‌മോർട്ടം നടത്തിയതെന്നും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഹർജിക്കാരന് പരിശോധിക്കാമെന്നും കോടതി നിർദ്ദേശിച്ചു. ഇന്നു രാത്രി വരെയാണ് മൃതൃദേഹങ്ങൽ കോവിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സുക്ഷിക്കാൻ കോടതി നൽകിയ സമയപരിധി. അജിതയുടെ മൃതദേഹം ബന്ധുക്കൾ ആരെന്നു കണ്ടെത്താനാവാത്തതുകൊണ്ട് പെട്ടെന്ന് സംസ്‌ക്കരിക്കാൻ സാധ്യതയില്ല. എന്നാൽ ദേവരാജിന്റെ മൃതൃദേഹം ആരും ഏറ്റെടുത്തില്ലെങ്കിൽ പൊലീസ് തന്നെ സംസ്‌കരിക്കാനാണ് സാധ്യതയെന്നാണു വിവരം.

