- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ട്രാഫിക്ക് നിയമങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തുന്നവർക്ക് കടുത്ത ശിക്ഷ തന്നെ: നിയമഭേദഗതി ഇക്കൂട്ടരെ ബാധിക്കില്ലെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്
ദോഹ: ട്രാഫിക്ക് നിയമങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തുന്നവർക്ക് നിയമം ഭേദഗതി ചെയ്യുമ്പോൾ ഉണ്ടാകുന്ന ആനുകൂല്ല്യങ്ങൾ ലഭിക്കില്ലെന്ന് ട്രാഫിക്ക് ഡിപ്പാർട്ട്‌മെന്റ് മേധാവി പറഞ്ഞു. പിഴയടയ്ക്കുന്നതിൽ ഇളവു വരുത്തുന്നത് ഉൾപ്പെടെയുള്ള ട്രാഫിക് നിയമ ഭേദഗതികൾ മൂന്ന് മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. ചില ട്രാഫിക് നിയമലംഘനങ്ങളിൽ മോട്ടോ
ദോഹ: ട്രാഫിക്ക് നിയമങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തുന്നവർക്ക് നിയമം ഭേദഗതി ചെയ്യുമ്പോൾ ഉണ്ടാകുന്ന ആനുകൂല്ല്യങ്ങൾ ലഭിക്കില്ലെന്ന് ട്രാഫിക്ക് ഡിപ്പാർട്ട്‌മെന്റ് മേധാവി പറഞ്ഞു. പിഴയടയ്ക്കുന്നതിൽ ഇളവു വരുത്തുന്നത് ഉൾപ്പെടെയുള്ള ട്രാഫിക് നിയമ ഭേദഗതികൾ മൂന്ന് മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. ചില ട്രാഫിക് നിയമലംഘനങ്ങളിൽ മോട്ടോറിസ്റ്റുകൾക്ക് പിഴയിൽ 50 ശതമാനം ഇളവു നൽകുന്നതുൾപ്പെടെയുള്ളതാണ് നിയമഭേദഗതി. എന്നാൽ ഗുരുതര നിയമ ലംഘനങ്ങൾക്ക് ഈ ആനുകൂല്ല്യം ലഭ്യമല്ലെന്നാണ് ബ്രിഗേഡിയർ മുഹമ്മദ് അസദ് അൽ ഖർജി പറയുന്നത്.
180 കിലോമീറ്ററിൽ അധികം വേഗതയിൽ വാഹനം ഓടിക്കുക, പ്രത്യേക ആളുകൾക്ക് വേണ്ടിയുള്ള പാർക്കിങ്ങ് ഏരിയയിൽവാഹനങ്ങൾ പാർക്ക് ചെയ്യുക, ട്രക്കുകൾ ഓവർലോഡ് ചെയ്യുക തുടങ്ങിയ ഗൗരവമേറിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കുള്ള ഫൈനിന്റെ കാര്യത്തിൽ നിയമം ഭേദഗതി ചെയ്താലും മാറ്റം ഉണ്ടാവില്ല. നിയമം പ്രാബല്ല്യത്തിൽ വന്നതിനുശേഷം അതിനേ കുറിച്ച് കൂടുതൽ വിശദീകരിക്കുമെന്നും ഖർജി പറഞ്ഞു. ഖത്തർ പ്രൈമറി ഇൻഡിപ്പൻഡന്റ് ഗേൾസ് സ്‌കൂളിൽ സംഘടിപ്പിച്ച ട്രാഫിക്ക് ബോധവത്കരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.