- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യദിനം റിസർവേഷൻ പൊളിഞ്ഞതിനെ തുടർന്ന് തീയറ്ററിന് മുന്നിൽ അടി; രണ്ടാം ദിനം റിസർവേഷൻ റദ്ദുചെയ്ത് സംഘാടകർ; ഫിലിം ഫെസ്റ്റിവലിന്റെ തുടക്കത്തിലേ എല്ലാം കുളമായി
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഫിലിം ഫെസ്റ്റിവർ ഇത്തവണ കൊണ്ട് പൂട്ടിക്കെട്ടും. 18 വർഷം ഭംഗിയായി നടത്തിയവരെയെല്ലാം പുറച്ചു പുറത്തുചാടിച്ച് നടത്തുന്ന ഫിലിം ഫെസ്റ്റിൽസതുടക്കത്തിലെ തന്നെ കുളമായിരിക്കയാണ്. നല്ലസിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് അവസരമായിരുന്ന റിസർവേഷൻ സംവിധാനം പാടെ തകർന്നതോടെ മറ്റൊരു വഴിയുമല്ലാതെ റിസർവേഷൻ സംവ
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഫിലിം ഫെസ്റ്റിവർ ഇത്തവണ കൊണ്ട് പൂട്ടിക്കെട്ടും. 18 വർഷം ഭംഗിയായി നടത്തിയവരെയെല്ലാം പുറച്ചു പുറത്തുചാടിച്ച് നടത്തുന്ന ഫിലിം ഫെസ്റ്റിൽസതുടക്കത്തിലെ തന്നെ കുളമായിരിക്കയാണ്. നല്ലസിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് അവസരമായിരുന്ന റിസർവേഷൻ സംവിധാനം പാടെ തകർന്നതോടെ മറ്റൊരു വഴിയുമല്ലാതെ റിസർവേഷൻ സംവിധാനം റദ്ദു ചെയ്തിരിക്കയാണ് സംഘാടകർ. മുൻപ് ചെയ്തിരുന്ന കമ്പനിയെ അവസാന നിമിഷം ഒഴിവാക്കി ഇഷ്ടക്കാർക്ക് അവസരം നൽകിയതാണ് കുഴപ്പങ്ങൾക്ക് കാരണം. ഇന്നലെ റിസർവേഷൻ ചെയ്തർ ഹാളിൽ എത്തിയപ്പോൾ സിനിമ കാണാൻ സാധിക്കാതെ വന്നതോടെയാണ് റിസർവേഷൻ സംവിധാനം പൊളിഞ്ഞതായി മനസിലാകുന്നത്. ഇതിന്റെ പേരിൽ ഇന്നതെ തീയറ്ററിന് മുമ്പിൽ അടിപിടി വരെ നടന്നു.
ഇന്ന് രാവിലെ അനേകംപേർ റിസർവേഷനുമായി ചെന്നപ്പോഴും സ്ഥിതി ഇത് തന്നെയായിരുന്നു. ഇന്നലെയോടെ് പ്രശ്‌നം പരിഹരിക്കാൻ സംഘാടകർക്ക് സാധിക്കാതെ വന്നതോടെ റിസർവേഷൻ സംവിധാനം തന്നെ റദ്ദു ചെയ്താണ് പ്രശ്‌നപരിഹാരം ഉണ്ടാക്കിയത്. ഇതുമൂലം അക്കുറി നേരത്തെ റിസർവേഷൻ ചെയ്ത് സിനിമ കാണാനുശ്ശള സാഹചര്യമില്ല. മണിക്കൂറുകൾ ക്യൂ നിന്ന ശേഷം ടിക്കറ്റ് ഇല്ലാതെ വന്നാൽ തീയറ്ററിന് മുന്നിൽ സംഘർഷത്തിന് കാരണമാകും. മാത്രമല്ല ക്യൂ നീണ്ടു റോഡിൽ എത്തിയാൽ ഗതാഗത തടസവും ഉറപ്പാണ്. 4000 പേർക്ക് കാണാൻ അവസരം ഉള്ളപ്പോൾ 9000 ഡെലിഗോറ്റുകൾക്ക് പാസുകൾ നൽകി കുളമാക്കിയ സംഘാടകർ മനപ്പൂർവം പ്രശ്‌നങ്ങൾ ക്ഷണിച്ചു വരുത്തുകയാണെന്നാണ് സൂചന.
തിരക്കു നിയന്ത്രിക്കാൻ ഇപ്പോഴത്തെ സംവിധാനത്തിന് കഴിയാതെ വന്നതും കരാർ ഏറ്റെടുത്ത കമ്പനിക്ക് ഇക്കാര്യത്തിൽ അറിവില്ലാത്തതുമാണ് മേളയെ കുളമാക്കിയത്. റിസർവ് ചെയ്യുന്നതിലെ സാങ്കേതിക തടസം ചൂണ്ടിക്കാട്ടി വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്നാണ് ഇപ്പോൾ റിസർവേഷൻ റദ്ദാക്കിയത്. ഇന്നലെ റിസർവേഷൻ തുടക്കത്തിൽ തന്നെ തകരാറിലായതോടെ കൈരളി തീയേറ്ററിൽ സിനിമാ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ ഡെലിഗേറ്റുകൾ തടഞ്ഞിരുന്നു. മാത്രമല്ല ഓൺലൈൻ റിസർവേഷനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ മാർച്ചും നടത്തിയിരുന്നു. ഈസാഹചര്യത്തിലാണ് ഓൺലൈൻ റിസർവേഷൻ ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചത്.
നാളത്തെ പടത്തിന് ഇന്നേ തന്നെ റിസർവേഷൺ ചെയ്യാമെന്ന വിധത്തിലായിരുന്നു സംവിധാനം ഏർപ്പെടുത്തിയത്. തിയേറ്ററുകളിലെ റിസർവേഷൻ കൗണ്ടറുകളിലും മെല്ലെ മെല്ലെയായിരുന്നു കാര്യങ്ങൾ. ഇന്നലെ വൈകിട്ടോടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെങ്കിലും വീണ്ടും സാങ്കേതിക തകരാറുണ്ടായേക്കാമെന്നതു മുൻനിർത്തി ഇത്തവണ ഇതു വേണ്ടെന്നുവയ്ക്കുകയായിരുന്നു. ഐഎഫ്എഫ്‌കെ നടക്കുന്ന തിയേറ്ററുകളിൽ സിനിമയ്ക്ക മുൻപു ചെന്നു ക്യൂ നിൽക്കണം. സിറ്റിങ് കപ്പാസിറ്റിക്കൊത്തു തിയേറ്ററിലേക്ക് ആളെ പ്രവേശിപ്പിക്കാനാണ് തീരുമാനം.
മേളയുടെ പ്രഖ്യാപനം മുതൽ തന്നെ വിവാദങ്ങൾ വിട്ടൊഴിയാതെ പിന്തുടർന്നിരുന്നു. പ്രതിനിധികൾക്കു ചോദ്യാവലി ഏർപ്പെടുത്തിയതും ഇംഗ്ലീഷ് അറിയാത്തവർ സിനിമ കാണാൻ എത്തേണ്ടെന്നുമുൾപ്പെടെയുള്ള വിവാദങ്ങൾ ആദ്യമേ ഉയർന്നിരുന്നു. ഇതിനൊക്കെ ശേഷമാണ് ഇപ്പോൾ റിസർവേഷൻ സംവിധാനവും കുളമാക്കിയത്. ബീനാപോൾ വേണുഗോപാൽ ഫെസ്റ്റിവലിന്റെ ഡയറക്ടരായിരുന്ന വേളയിൽ ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം ഭംഗിയായാണ് പോയത്. എന്നാൽ അധികാര വടംവലിയെ തുടർന്ന് ഇവരെയും അധികൃതർ പിന്തള്ളിയതോടെ മുൻകാലങ്ങളിൽ കരാർ നൽകിയ കമ്പനികളെയും ഒഴിവാക്കുകയായിരുന്നു.