- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി പി എൻ സേവനങ്ങൾ നിരോധിച്ചെന്ന വാർത്തകൾ അടിസ്ഥാന രഹിതം; ബിസിനസ് ആവശ്യത്തിനായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല; ദുരുപയോഗം ചെയ്താൽ കടുത്ത നടപടി
ഇന്റർനെറ്റ് നിയന്ത്രണങ്ങളെ മറികടക്കാൻ ഉപയോഗിക്കുന്ന വി പി എൻ സേവനങ്ങൾ യു എ ഇയിൽ നിരോധിച്ചിട്ടില്ലെന്ന് ടെലികോം റെഗുലേറ്ററി അഥോറിറ്റി . ബിസിനസ് ആവശ്യത്തിനായി ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ലെന്നും എന്നാൽ വി പി എൻ ദുരുപയോഗം ചെയ്താൽ കടുത്ത നടപടിയുണ്ടാകുമെന്നും അഥോറിറ്റി അറിയിച്ചു. ഇന്റർനെറ്റ് നിയന്ത്രണത്തിനായി ഏർപ്പെടുത്തിയ ഫയർവാളുകൾ മറികടക്കുന്നതിനാണ് സാധാരണയായി വി പി എൻ അഥവാ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. നെറ്റ്‌വർക്കിൽ പുറമെ നിന്നുള്ള കടന്നുകയറ്റം ഒഴിവാക്കാനും ഇത് ഉപയോഗിക്കും. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകളും, ബിസിനസ് സ്ഥാപനങ്ങളും പരസ്പരം ബന്ധപ്പെടാനും ജോലി നിർവഹിക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ബിസിനസ് ആവശ്യത്തിനായി വി പി എൻ ഉപയോഗിക്കുന്നത് രാജ്യത്ത് വിലക്കിയിട്ടില്ലെന്ന് ടെലികോം റെഗുലറ്ററി അതോറിറ്റ് അറിയിച്ചു. എന്നാൽ, വ്യാജ ഐ പി വിലാസങ്ങൾ ഉപയോഗിക്കുന്നതും നിർമ്മിക്കുന്നതും കടുത്ത കുറ്റകൃത്യമാക്കി യു എ ഇ ഫെഡറൽ നിയ
ഇന്റർനെറ്റ് നിയന്ത്രണങ്ങളെ മറികടക്കാൻ ഉപയോഗിക്കുന്ന വി പി എൻ സേവനങ്ങൾ യു എ ഇയിൽ നിരോധിച്ചിട്ടില്ലെന്ന് ടെലികോം റെഗുലേറ്ററി അഥോറിറ്റി . ബിസിനസ് ആവശ്യത്തിനായി ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ലെന്നും എന്നാൽ വി പി എൻ ദുരുപയോഗം ചെയ്താൽ കടുത്ത നടപടിയുണ്ടാകുമെന്നും അഥോറിറ്റി അറിയിച്ചു.
ഇന്റർനെറ്റ് നിയന്ത്രണത്തിനായി ഏർപ്പെടുത്തിയ ഫയർവാളുകൾ മറികടക്കുന്നതിനാണ് സാധാരണയായി വി പി എൻ അഥവാ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. നെറ്റ്‌വർക്കിൽ പുറമെ നിന്നുള്ള കടന്നുകയറ്റം ഒഴിവാക്കാനും ഇത് ഉപയോഗിക്കും. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകളും, ബിസിനസ് സ്ഥാപനങ്ങളും പരസ്പരം ബന്ധപ്പെടാനും ജോലി നിർവഹിക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ബിസിനസ് ആവശ്യത്തിനായി വി പി എൻ ഉപയോഗിക്കുന്നത് രാജ്യത്ത് വിലക്കിയിട്ടില്ലെന്ന് ടെലികോം റെഗുലറ്ററി അതോറിറ്റ് അറിയിച്ചു.
എന്നാൽ, വ്യാജ ഐ പി വിലാസങ്ങൾ ഉപയോഗിക്കുന്നതും നിർമ്മിക്കുന്നതും കടുത്ത കുറ്റകൃത്യമാക്കി യു എ ഇ ഫെഡറൽ നിയമം കഴിഞ്ഞദിവസം ഭേദഗതി ചെയ്തിരുന്നു. അഞ്ച് മുതൽ 20 ലക്ഷം വരെ ദിർഹം പിഴയും തടവുമാണ് ഇത്തരം സൈബർകുറ്റകൃത്യങ്ങൾക്ക് ബാധകമാക്കിയത്. ഈ നടപടി വി പി എൻ ഉപയോഗം പൂർണമായി വിലക്കി എന്ന രീതിയിൽ ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ട്രായുടെ വിശദീകരണം.
എന്നാൽ, വി പി എൻ ദുരുപയോഗം ചെയ്താൽ കടുത്ത നടപടികളുണ്ടാകും. ഓൺലൈൻ ചൂതാട്ടം, അശ്‌ളീല വെബ്‌സൈറ്റുകൾ, മറ്റ് നിരോധിത പ്രവർത്തനങ്ങൾക്കായുള്ള വെബ്‌സൈറ്റുകൾ എന്നിവ സന്ദർശിക്കാൻ വി.പി.എൻ സേവനം ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും അഥോറിറ്റി അറിയിച്ചു.