- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കൾക്ക് വാക്‌സിനേഷൻ വേണ്ടെന്ന് തീരുമാനിക്കാൻ അമ്മയ്ക്ക് അവകാശമില്ല; കുഞ്ഞുങ്ങൾക്ക് തന്നിൽ നിന്ന് പ്രതിരോധശേഷി വന്നെന്ന അച്ഛന്റെ വാദങ്ങളേയും തള്ളി ഓസ്‌ട്രേലിയൻ സുപ്രീംകോടതി
വിക്ടോറിയ: മക്കൾക്ക് വാക്‌സിനേഷൻ നൽകേണ്ടതില്ലെന്ന് തീരുമാനിക്കാൻ അമ്മയ്ക്ക് അവകാശമില്ലെന്ന് ഓസ്‌ട്രേലിയൻ സുപ്രീം കോടതി. മീസൽസ് വാകിസ്‌നേഷൻ കുഞ്ഞുങ്ങൾക്ക് നൽകുന്നതിന് എതിരെ വീട്ടമ്മ നൽകിയ പരാതി കോടതി തള്ളി. തന്റെ മൂന്നു മക്കൾക്ക് മീസൽസ് വാക്‌സിൻ നൽകുന്നതിൽ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയാണ് കോടതി തള്ളിയത്. കുഞ്ഞുങ്ങളുടെ താൽപര്യം സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി അമ്മയുടെ അപേക്ഷ തള്ളിയിരിക്കുന്നത്. കുട്ടികളുടെ കോടതിക്ക് കുഞ്ഞുങ്ങൾക്ക് ഇത്തരത്തിൽ വാക്‌സിനേഷൻ നൽകണമെന്ന് ഉത്തരവിടാൻ അർഹതയുണ്ടോ എന്ന കാര്യമാണ് പരമോന്നത കോടതിയിൽ ചോദ്യംചെയ്യപ്പെട്ടത്. കുഞ്ഞിന്റെ നന്മയെ പരിഗണിച്ച് വാക്‌സിനേഷൻ നൽകുകയാണ് ഉചിതമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയെന്നത് സ്‌റ്റേറ്റിന്റെ കടമയാണെന്നും അമ്മയെക്കാൾ ഇക്കാര്യത്തിൽ സ്‌റ്റേറ്റിന്റെ താൽപര്യങ്ങൾക്കാണ് മുൻഗണനയെന്നും നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. അതേസമയം, ഇത്തരമൊരു വാക്‌സിനേഷൻ നൽകുന്നതി
വിക്ടോറിയ: മക്കൾക്ക് വാക്‌സിനേഷൻ നൽകേണ്ടതില്ലെന്ന് തീരുമാനിക്കാൻ അമ്മയ്ക്ക് അവകാശമില്ലെന്ന് ഓസ്‌ട്രേലിയൻ സുപ്രീം കോടതി. മീസൽസ് വാകിസ്‌നേഷൻ കുഞ്ഞുങ്ങൾക്ക് നൽകുന്നതിന് എതിരെ വീട്ടമ്മ നൽകിയ പരാതി കോടതി തള്ളി. തന്റെ മൂന്നു മക്കൾക്ക് മീസൽസ് വാക്‌സിൻ നൽകുന്നതിൽ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയാണ് കോടതി തള്ളിയത്. കുഞ്ഞുങ്ങളുടെ താൽപര്യം സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി അമ്മയുടെ അപേക്ഷ തള്ളിയിരിക്കുന്നത്.
കുട്ടികളുടെ കോടതിക്ക് കുഞ്ഞുങ്ങൾക്ക് ഇത്തരത്തിൽ വാക്‌സിനേഷൻ നൽകണമെന്ന് ഉത്തരവിടാൻ അർഹതയുണ്ടോ എന്ന കാര്യമാണ് പരമോന്നത കോടതിയിൽ ചോദ്യംചെയ്യപ്പെട്ടത്. കുഞ്ഞിന്റെ നന്മയെ പരിഗണിച്ച് വാക്‌സിനേഷൻ നൽകുകയാണ് ഉചിതമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയെന്നത് സ്‌റ്റേറ്റിന്റെ കടമയാണെന്നും അമ്മയെക്കാൾ ഇക്കാര്യത്തിൽ സ്‌റ്റേറ്റിന്റെ താൽപര്യങ്ങൾക്കാണ് മുൻഗണനയെന്നും നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.
അതേസമയം, ഇത്തരമൊരു വാക്‌സിനേഷൻ നൽകുന്നതിലെ അപകടസാധ്യതയോ ഇതിലെ നഷ്ടപരിഹാര കാര്യമോ കോടതിയുടെ പരിഗണനയിൽ എത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. മീസൽസ് ബാധയേക്കാളും ഒരു പട്ടി കടിച്ചാൽ ആപത്തുണ്ടാകാം എന്ന് വാദങ്ങൾക്കിടെ കുഞ്ഞുങ്ങളുടെ പിതാവ് അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. തനിക്ക് മീസൽസ് വന്നിരുന്നു എന്നും അങ്ങനെ തനിക്ക് പ്രകൃത്യാ കിട്ടിയ പ്രതിരോധ ശേഷി കുഞ്ഞുങ്ങൾക്കും ലഭിച്ചിരിക്കാമെന്നുമായിരുന്നു പിതാവിന്റെ പ്രതികരണം.
കേരളത്തിൽ സമാനമായ സാഹചര്യത്തിൽ നിരവധി പേരാണ് വാക്‌സിനേഷന് എതിരെ രംഗത്തുവന്നിരുന്നത്. അടുത്തകാലത്ത് ഇത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. മുസ്‌ളീം മതവിഭാഗത്തിലെ ഒരു വിഭാഗം വാക്‌സിനേഷനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത് സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ റൂബല്ല-മീസൽസ് വാകിസിനേഷൻ ലക്ഷ്യം പൂർത്തീകരിക്കാൻ സർക്കാരിന് കഴിയാത്ത സാഹചര്യവും ഉണ്ടായി.