- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപ്തി ഐപിഎസ് പ്രസവിച്ചോ എന്തോ? അമൃതയ്ക്കു എന്തുപറ്റിയിരിക്കുമോ? ഏഷ്യാനെറ്റ് കേബിൾ ടിവിയിൽ ഒരാഴ്ചയായി ഏഷ്യാനെറ്റ് ചാനലുകൾ ലഭിക്കുന്നില്ല; മുൾമുനയിലും ഉദ്വേഗത്തിലും നിർത്തുന്ന സീരിയലുകൾ കിട്ടായതായപ്പോൾ വിഷാദത്തിലായി സ്ത്രീ പ്രേഷകർ; രക്ഷപ്പെട്ടുവെന്നു പുരുഷ പ്രജകളും
തിരുവനന്തപുരം: ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷനും സ്റ്റാർഗ്രൂപ്പും തമ്മിലുള്ള യുദ്ധത്തിൽ ശരിക്കും വെട്ടിലായിരിക്കുകയാണ് കുടുംബപ്രേഷകർ. ലൈസൻസ് ഫീസ് അടയ്ക്കുന്നില്ലെന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് കേബിൾ വിതരണക്കാർക്ക് സ്റ്റാർ ഗ്രൂപ്പ് ചാനലുകൾ നലാതിരുന്നിട്ട് ഒരാഴ്ച പിന്നിടുന്നു. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ് തുടങ്ങി സ്റ്റാറിന്റെ ഉടമസ്ഥതയിലുള്ള മുപ്പതിലധികം ചാനലുകളാണ് ലഭ്യമാകാതിരിക്കുന്നത്. തങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരിയലുകൾ ഒരാഴ്ചയോളമായി കാണാൺ കഴിയാത്തതിൽ സ്ത്രീജനങ്ങൾക്കുള്ള ദുഃഖവും അമർഷവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ചന്ദമഴ, പരസ്പരം, ഭാര്യ, കറുത്തമുത്ത്, വാനമ്പാടി, ഭാര്യ തുടങ്ങിയ സീരിയലുകൾക്ക് സ്ത്രീകൾ മാത്രമല്ല, പല പുരുഷന്മാരും ആരാധകരാണ്. സീരിയലുകൾ കിട്ടാത്തതിൽ സ്ത്രീ പ്രേഷകർ ദുഃഖിതരാകുമ്പോൾ, ആശ്വാസം പ്രകടിപ്പിക്കുന്ന പുരുഷന്മാരുമുണ്ട്. സ്റ്റാർ ചാനലുകൾ ലഭിക്കാത്തതിൽ കുടുംബ പ്രേഷകർക്ക് ധനനഷ്ടവുമുണ്ട്. പല കുടുംബങ്ങളും ഒരു വർഷത്തെ വരെ സബ്സ്
തിരുവനന്തപുരം: ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷനും സ്റ്റാർഗ്രൂപ്പും തമ്മിലുള്ള യുദ്ധത്തിൽ ശരിക്കും വെട്ടിലായിരിക്കുകയാണ് കുടുംബപ്രേഷകർ. ലൈസൻസ് ഫീസ് അടയ്ക്കുന്നില്ലെന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് കേബിൾ വിതരണക്കാർക്ക് സ്റ്റാർ ഗ്രൂപ്പ് ചാനലുകൾ നലാതിരുന്നിട്ട് ഒരാഴ്ച പിന്നിടുന്നു. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ് തുടങ്ങി സ്റ്റാറിന്റെ ഉടമസ്ഥതയിലുള്ള മുപ്പതിലധികം ചാനലുകളാണ് ലഭ്യമാകാതിരിക്കുന്നത്. തങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരിയലുകൾ ഒരാഴ്ചയോളമായി കാണാൺ കഴിയാത്തതിൽ സ്ത്രീജനങ്ങൾക്കുള്ള ദുഃഖവും അമർഷവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
ചന്ദമഴ, പരസ്പരം, ഭാര്യ, കറുത്തമുത്ത്, വാനമ്പാടി, ഭാര്യ തുടങ്ങിയ സീരിയലുകൾക്ക് സ്ത്രീകൾ മാത്രമല്ല, പല പുരുഷന്മാരും ആരാധകരാണ്. സീരിയലുകൾ കിട്ടാത്തതിൽ സ്ത്രീ പ്രേഷകർ ദുഃഖിതരാകുമ്പോൾ, ആശ്വാസം പ്രകടിപ്പിക്കുന്ന പുരുഷന്മാരുമുണ്ട്. സ്റ്റാർ ചാനലുകൾ ലഭിക്കാത്തതിൽ കുടുംബ പ്രേഷകർക്ക് ധനനഷ്ടവുമുണ്ട്. പല കുടുംബങ്ങളും ഒരു വർഷത്തെ വരെ സബ്‌സ്‌ക്രിപ്ഷൻ എടുത്തവരാണ്. ഇവർക്കാണ് ഇപ്പോൾ ചാനലുകൾ ലഭിക്കാതിരിക്കുന്നത്.
കേബിളിലൂടെ കേരളത്തിലൂടനീളം ചാനലുകൾ ലഭ്യമാക്കുന്ന കമ്പനിയാണ് ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ. എസിവി ലോക്കൽ ചാനലുകൾ, ഇന്റർനെറ്റ് കണക്ഷൻ തുടങ്ങിയ സേവനങ്ങളും കമ്പനി നല്കുന്നുണ്ട്. അതേസമയം ഏഷ്യാനെറ്റ് പ്ലസും മൂവീസും അടക്കമുള്ള ചാനലുകൾ റൂപർട്ട് മർഡോക്കിന്റെ ഉടമസ്ഥയിലുള്ള സ്റ്റാർ ഗ്രൂപ്പിനാണ് സ്വന്തം.
ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ എന്ന കേബിൾ ഓപറേറ്റർക്ക് സിഗ്‌നൽ നല്കുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചതായി അറിയിച്ചുകൊണ്ട് സ്റ്റാർ ഗ്രൂപ്പിന്റെ ഇന്ത്യാ വിഭാഗമായ സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പത്രപരസ്യം നല്കിയിരുന്നു. വിതരണക്കരാർ പുതുക്കുന്നില്ല, ലൈസസ് ഫീയിലെ കുടിശ്ശിക അടയ്ക്കുന്നില്ല, ഓഡിറ്റ് നടത്തിപ്പിൽ സഹകരിക്കുന്നില്ല, സബ്സ്‌ക്രൈബ് റിപ്പോർട്ട് സമർപ്പിക്കുന്നില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിഗ്‌നൽ നല്കുന്നത് അവസാനിപ്പിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ഒഴികെ മറ്റുള്ള ഏഷ്യാനെറ്റ് ചാനലുകൾ ടിവിയിൽ വച്ചാൽ 'സ്റ്റാർ ഇന്ത്യ ന്യായീകരിക്കാനാകാത്ത ആവശ്യങ്ങൾ ഉയർത്തി ചാനലുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. വരിക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഞങ്ങൾ കോടതിയെ സമീപിക്കുകയാണ്. ബുദ്ധിമുട്ടുണ്ടായതിൽ ഖേദിക്കുന്നു' എന്നാണ് ടിവിയിൽ തെളിയുന്നത്. ചങ്കിൽകൊള്ളുന്ന ഏർപ്പാടായിപ്പോയി എന്തായാലും. സീരിയലില്ലെങ്കിൽ പിന്നെന്തിന് ടിവി എന്നാണ് വീട്ടമ്മമാരുടെ വാദം.