ദുബായ്: ഡൗൺടൗൺ അഡ്രസ് ഹോട്ടലിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ബൽക്കണി നിയമം കർശനമാക്കാനൊരുങ്ങുകയാണ് ദുബായിലെ ഓണേഴ്‌സ് അസോസിയേഷൻ. നടപടികളുടെ ഭാഗമായി് ബാൽക്കണിയിൽ ശീലവലിക്കരുതെന്നും ബിബിക്യുവും ചെയ്യരുതെന്നും താമസക്കാർക്ക് മുന്നറിയിപ്പ് നൽകി.

തീ പിടുത്തം തടയുന്നതിനുള്ള സുരക്ഷാ മുൻകരുതലുകൾ കെട്ടിടങ്ങൾക്ക് അത്യാവശ്യമെന്നും ഓണേഴ്‌സ് അസോസിയേഷൻ ഓർമ്മിച്ചു. കെട്ടിടങ്ങൾക്ക് തീപിടുത്തം എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്നതിനാൽ എല്ലാ സമയത്തും വേണ്ട സുരക്ഷ പാലിക്കണം. സിരറ്റ് വലിച്ചശേഷം കുറ്റികൾ വേണ്ടവിധത്തിൽ നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ളവ താമസക്കാർ ശ്രദ്ധിക്കേണ്ടതാണ്. ഇലക്ട്രിക്കൽ അഡാപ്ടറുകൾ ഓവർലോഡ് നൽകരുത്. കെട്ടിടത്തിലെ താമസക്കാരെ നിങ്ങളുടെ കുടുംബത്തേയും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്.

പൊതുസ്ഥലങ്ങളിൽ പുകവലി പാടില്ലെന്ന് നോട്ടീസ് പതിച്ചിട്ടുണ്ട്. ബാൽക്കണികളിൽ നിന്ന് സിഗരറ്റ് കുറ്റികൾവലിച്ചെറിയരുത്,ബാൽക്കണികളിൽ ബിബിക്യു ചെയ്യരുത്,ബാൽക്കണിയിൽ വച്ച് ശീഷ വലിക്കരുത്,തീപിടുത്തമുണ്ടാകുന്ന വസ്തുക്കൾ ബാൽക്കണിയിൽ സൂക്ഷിക്കരുത് എന്നിവയാണ് പുതിയ ബാൽക്കണി നിയമങ്ങൾ. ഈ നിയമങ്ങൾ ലംഘിച്ചാൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരും. ശിക്ഷ സംബന്ധിച്ച വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ബാൽക്കണികളിൽ പുകവലിക്കരുതെന്നും ബിബിക്യു ചെയ്യരുതെന്നും അടുത്തിടെ ജുമൈറ ലേക്ക് ടവേഴ്‌സ് ഓണേഴ്‌സ് അസോസിയേഷൻ,ജുമൈറ ബീച്ച് റസിഡൻസ് ആൻഡ് ഡിസ്‌കവറി ഗാർഡൻസ് എന്നിവ നോട്ടീസ് ഇറക്കിയിരുന്നു.

2014 ൽ ഡിസ്‌കവറി ഗാർഡൻസിലെ നഖീൽ ഫെസിലിറ്റീസ് ആൻഡ് ഓണേഴ്‌സ് അസോസിയേഷൻ മാനേജ്‌മെന്റ് കോറിഡോറിൽ പുകവലി നിരോധിച്ചുകൊണ്ട് സർക്കുലർ ഇറക്കിയിരുന്നു. നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴയും വിധിച്ചിരുന്നു. ജെഎൽടിയിലെ കമ്യൂണിറ്റി സർവീസ് മാനേജ് ചെയ്യുന്ന കോൺകോർഡിയ ബേസ്‌മെന്റ് ലെവലിലും പാർക്കിങ്ങ് കേന്ദ്രത്തിലും പുകവലി നിരോധിച്ചിരുന്നു.എലിവേറ്ററുകളിലും ബേസ്‌മെന്റ് ലെവൽ 2,3,4 എന്നിവിടങ്ങളിലും പുകവലി നിരോധിച്ചിരുന്നു. കമ്യൂണിറ്റി നിയമം ലംഘിച്ചാൽ 200 ദിർമാണ് പിഴ.