രാജ്യത്തെ പ്രധാന ഷോപ്പിങ് നഗരങ്ങളിലൊന്നായ ഓർച്ചഡ് റോഡിൽ പുകവലിക്കുന്നത് നിരോധിക്കാൻ തീരുമാനം. അടുത്ത വർഷം ജൂലൈ മുതലാണ് ഈ പ്രദേശത്ത് പൊതുസ്ഥലത്ത് നിന്നുള്ള പുകവലിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുക. ഓർച്ചഡ് റോഡിലെ ടാഗ്‌ളിൻ നിന്ന് ധോബി ഗൗട്ട് വരെയുള്ള പ്രദേശമാണ് പുകയില മുക്ത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നത്. നാഷണൽ എൻവയോൺമെന്റൽ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.

പരിസ്ഥിതി മന്ത്രാലയത്തിന്റെയും ജലവിഭവ മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ നടത്തിയ സർവേയുടെ ഭാഗമായി അഞ്ച് സർക്കാർ ഉടമസ്ഥതയിലുള്ള നിയന്ത്രിത പുകവലി മേഖലകൾ നിലവിൽ സ്ഥിതി ചെയ്യുന്നുണ്ട്. സോമർസെറ്റ് എം.ആർ.ടി സ്റ്റേഷനുശേഷം കപ്പിയിസ്റ്റ് ടെറസസ്, ഫാർ ഈസ്റ്റ് പ്ലാസ, ഓർക്കിഡ് ടവേഴ്‌സ്, ദി ഹെരെൻ എന്നിവിടങ്ങളിൽ ആണ് നിരോധനം ഇപ്പോളുള്ളത്. ഇതിന് പിന്നാലെയാണ് കുറച്ച് ഭാഗങ്ങൾക്ക് കൂടി പുകയില വിമുക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്. ഈ പ്രദേശത്തെ ഭക്ഷണശാലകൾ നിലനില്ക്കുന്ന പ്രദേശങ്ങളിലാണ് അടുത്ത വർഷത്തോടെ നിരോധനം കൊണ്ടുവരുന്നത്.

കളിസ്ഥലം പോലെ നിലവിലുള്ള നിരോധിത സ്ഥലങ്ങളിൽ ഒഴികെ താമസസ്ഥലങ്ങളിൽ നിയമം ബാധകമാവില്ല. നിയമം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ ആവുമെങ്കിലും നിയമലംഘകർക്ക് ആദ്യ മൂന്ന് മാസം മുന്നറിയിപ്പും നല്കി വിട്ടയ്ക്കും. എന്നാൽ ഒക്ടോബർ ഒന്നു മുതൽ പുകവലിക്ക് പിടികൂടിയാൽ 10000 ഡോളർ വരെ പിഴയടക്കേണ്ടി വരാം.