- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേനൽക്കാല അവധിയാത്രാ തിരക്കുകൾ വർധിക്കും; കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ പരിഗണനയിലില്ലെന്ന് സതേൺ റെയിൽവേ
ചെന്നൈ: വേനൽക്കാല അവധിയാത്രാ തിരക്കുകൾക്ക് അനുസൃതമായി കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിക്കുന്ന കാര്യം ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് ദക്ഷിണ റെയിൽവേ മേധാവികൾ വ്യക്തമാക്കി. ഇത്തരത്തിൽ ഇനിയും വേനൽക്കാല ട്രെയിനുകൾ അനുവദിക്കാത്തത് ഈ സീസണിൽ കേരളത്തിലേക്കുള്ള യാത്രാ ദുരിതം വർധിപ്പിക്കാൻ ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടു
ചെന്നൈ: വേനൽക്കാല അവധിയാത്രാ തിരക്കുകൾക്ക് അനുസൃതമായി കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിക്കുന്ന കാര്യം ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് ദക്ഷിണ റെയിൽവേ മേധാവികൾ വ്യക്തമാക്കി. ഇത്തരത്തിൽ ഇനിയും വേനൽക്കാല ട്രെയിനുകൾ അനുവദിക്കാത്തത് ഈ സീസണിൽ കേരളത്തിലേക്കുള്ള യാത്രാ ദുരിതം വർധിപ്പിക്കാൻ ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രത്യേകതീവണ്ടികൾ പ്രഖ്യാപിക്കണമെങ്കിൽ റെയിൽവേ കൊമേഴ്സ്യൽവിഭാഗം യാത്രാ ത്തിരക്ക് ഓപ്പറേഷൻ വിഭാഗത്തെ അറിയിക്കണം. കോച്ചുകളുടെ ലഭ്യത, ട്രാക്ക് ലഭ്യത, യാർഡിലെ സൗകര്യം എന്നിവ പരിശോധിച്ച് ഓപ്പറേഷൻ വിഭാഗം പ്രത്യേക തീവണ്ടികൾ അനുവദിക്കുകയാണ് പതിവ്. കേരളത്തിലേക്കുള്ള യാത്രാത്തിരക്ക് കൊമേഴ്സ്യൽവിഭാഗം നിരീക്ഷിക്കുകയോ ഓപ്പറേഷൻ വിഭാഗത്തിന് റിപ്പോർട്ട് നൽകുകയോ ചെയ്തിട്ടില്ലെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.
കേരളത്തിലേക്ക് പ്രത്യേകതീവണ്ടികൾ അനുവദിക്കണമെന്ന് ആവശ്യമുയരുമ്പോൾ ഉന്നയിക്കാറുള്ള പതിവ്തടസ്സവാദങ്ങളൊന്നും റെയിൽവേ അധികൃതർ ഇത്തവണ ചൂണ്ടിക്കാട്ടിയിട്ടില്ല. ഏപ്രിൽ, മെയ് മാസ ങ്ങളിലായി ചെന്നൈ എഗ്മോറിൽനിന്ന് തിരുന്നൽവേലിക്ക് 18 പ്രത്യേക സർവീസും മധുര,നാഗർകോവിൽ, രാമേശ്വരം എന്നിവിടങ്ങളിലേക്ക് ഒരോ സർവീസുമാണ് റെയിൽവേ അനുവദിച്ചത്. അതേസമയം കേരളത്തിലേക്ക് അനുവദിച്ചത് രണ്ട് പ്രത്യേക തീവണ്ടികൾ മാത്രമാണ്.