- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് ടാക്‌സ് ഈടാക്കില്ല; നിലവിൽ ഇൻകം ടാക്‌സ് നിയമം നടപ്പാക്കുന്നത് പരിഗണനയിലില്ലെന്ന് വ്യക്തമാക്കി സർക്കാർ; മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസം
കുവൈറ്റ് സിറ്റി: കുവൈറ്റിനു പുറത്തേക്ക് വിദേശികൾ അയയ്ക്കുന്ന പണത്തിന് ടാക്‌സ് ഈടാക്കാൻ ഉദ്ദേശമില്ലെന്ന് വെളിപ്പെടുത്തി സർക്കാർ. നിലവിൽ ഇൻകം ടാക്‌സ് നിയമം നടപ്പാക്കുന്നത് പരിഗണനയില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന നിർദ്ദേശവുമായി എംപി ഫൈസൽ മുഹമ്മദ് അൽ കാന്ദരിയാണ് ഏതാനും ആഴ്ചകൾക്കു മുമ്പ് വീണ്ടും രംഗത്തെത്തിയത്. 100 ദിനാറിൽ കുറവ് അയയ്ക്കുന്നവർക്ക് രണ്ടു ശതമാനവും നൂറു മുതൽ 499 ദിനാർ വരെയുള്ളതിന് നാലു ശതമാനവും 500 ദിനാറിൽ കൂടുതൽ അയയ്ക്കുന്നവർ അഞ്ചു ശതമാനവും നികുതി ചുമത്തണമെന്നാണ് എംപി നിർദ്ദേശം വച്ചത്. രാജ്യത്തുള്ള മുപ്പത് ലക്ഷം പ്രവാസികൾ സ്വദേശത്തേക്ക് അയയ്ക്കുന്ന പണം 19 ബില്യൺ ദിനാറായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വർധിച്ചിട്ടുണ്ടെന്നും പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നത് സർക്കാരിന് നല്ലൊരു വരുമാന മാർഗമാകുമെന്നുമാണ് എംപി പറയുന്നത്.
കുവൈറ്റ് സിറ്റി: കുവൈറ്റിനു പുറത്തേക്ക് വിദേശികൾ അയയ്ക്കുന്ന പണത്തിന് ടാക്‌സ് ഈടാക്കാൻ ഉദ്ദേശമില്ലെന്ന് വെളിപ്പെടുത്തി സർക്കാർ. നിലവിൽ ഇൻകം ടാക്‌സ് നിയമം നടപ്പാക്കുന്നത് പരിഗണനയില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന നിർദ്ദേശവുമായി എംപി ഫൈസൽ മുഹമ്മദ് അൽ കാന്ദരിയാണ് ഏതാനും ആഴ്ചകൾക്കു മുമ്പ് വീണ്ടും രംഗത്തെത്തിയത്.
100 ദിനാറിൽ കുറവ് അയയ്ക്കുന്നവർക്ക് രണ്ടു ശതമാനവും നൂറു മുതൽ 499 ദിനാർ വരെയുള്ളതിന് നാലു ശതമാനവും 500 ദിനാറിൽ കൂടുതൽ അയയ്ക്കുന്നവർ അഞ്ചു ശതമാനവും നികുതി ചുമത്തണമെന്നാണ് എംപി നിർദ്ദേശം വച്ചത്. രാജ്യത്തുള്ള മുപ്പത് ലക്ഷം പ്രവാസികൾ സ്വദേശത്തേക്ക് അയയ്ക്കുന്ന പണം 19 ബില്യൺ ദിനാറായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വർധിച്ചിട്ടുണ്ടെന്നും പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നത് സർക്കാരിന് നല്ലൊരു വരുമാന മാർഗമാകുമെന്നുമാണ് എംപി പറയുന്നത്.