റിയാദ്: സൗദി അറേബ്യയിൽ എ.ടി.എമ്മിൽ നിന്നുള്ള പണം പിൻവലിക്കൽ സേവനങ്ങൾക്കു നികുതി ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന മൂല്യ വർധിത നികുതി പ്രകാരമാണ് പുതിയ തീരുമാനം. എ.ടി.എം കാർഡ് ഉടമകൾക്ക് ഏത് ബാങ്കിന്റെ എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കുന്നതിനും അവകാശമുണ്ട്.

ഏതെങ്കിലും ബാങ്ക് ഉപഭോക്താക്കളിൽ നിന്നു നികുതി ഈടാക്കിയാൽ 19993 എന്ന നമ്പരിൽ സകാത്ത് ആൻഡ് ടാക്‌സ് അഥോറിറ്റിയിൽ പരാതി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കറന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട്, ലൈഫ് ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങൾക്കും ഇൻഷുറൻസ് ബാധകമല്ല. വിദേശ തൊഴിലാളികൾ മാതൃരാജ്യത്തേക്ക് അയക്കുന്ന പണത്തിന് ഈടാക്കുന്ന സർവീസ് ചാർജിന് വാറ്റ് ബാധകമാണ്.