- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിനെ 'തൊട്ടു'കളിക്കേണ്ട; ഐക്യമുന്നണിയിൽ പോലും കൂട്ടാനാവില്ലെന്ന് കാരാട്ടും കൂട്ടരും; യെച്ചൂരിയുടെയും ബംഗാൾഘടകത്തിന്റെയും വാദങ്ങൾ സി.പി.എം കേന്ദ്ര കമ്മിറ്റി തള്ളി; അടുത്ത സിസിയിൽ വിഷയം ഉന്നയിക്കാനൊരുങ്ങി ബംഗാൾ ഘടകം; പാർട്ടിയിൽ കോൺഗ്രസ് ബന്ധം തർക്കമാക്കി അരങ്ങേറിയത് ദേശീയനേതൃത്വത്തിലെ വിഭാഗീയത
ന്യൂഡൽഹി: സീതാറാം യെച്ചൂരിയുടെയും,ബംഗാൾ ഘടകത്തിന്റെയും നിലപാട് തള്ളി കോൺഗ്രസുമായി സഹകരണം വേണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.വിഷയം അടുത്ത സിസിയിൽ ഉന്നയിക്കുമെന്നാണ് ബംഗാൾ ഘടകം വ്യക്തമാക്കി.കോൺഗ്രസിനെ മറ്റ് മതേതര പാർട്ടികളെ പോലെ കാണാനാവില്ലെന്നായിരുന്നു പ്രകാശ് കാരാട്ടടക്കമുള്ള കോൺഗ്രസ് വിരുദ്ധരുടെ വാദം. എന്നാൽ, സഹകരണം പൂർണ്ണമായും തള്ളരുതെന്ന് ബംഗാൾ നേതാക്കൾ വാദിച്ചു. പാർട്ടി കോൺഗ്രസിനു മുന്നോടിയായി ജനുവരിയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റിയോഗത്തിൽ വിഷയം വീണ്ടും ഉന്നയിക്കാനാണ് ബംഗാൾ ഘടകത്തിന്റെ തീരുമാനം.പ്രകാശ് കാരാട്ടിനെ പിന്തുണയ്ക്കുന്ന കേരള ഘടകവും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു.നേരത്തെ കോൺഗ്രസ് ബന്ധം വേണ്ടെന്ന് പാർട്ടി പോളിറ്റ് ബ്യൂറോയും തീരുമാനിച്ചിരുന്നു. പിബി തീരൂമാനത്തോടുള്ള തന്റെ അതൃപ്തി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരസ്യമാക്കിയിരുന്നു. കഴിഞ്ഞ രണ്ടും പിബികളിലെ ചർച്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ രൂപരേഖയാണ് യെച്ചൂരി കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിച്ചത്
ന്യൂഡൽഹി: സീതാറാം യെച്ചൂരിയുടെയും,ബംഗാൾ ഘടകത്തിന്റെയും നിലപാട് തള്ളി കോൺഗ്രസുമായി സഹകരണം വേണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.വിഷയം അടുത്ത സിസിയിൽ ഉന്നയിക്കുമെന്നാണ് ബംഗാൾ ഘടകം വ്യക്തമാക്കി.കോൺഗ്രസിനെ മറ്റ് മതേതര പാർട്ടികളെ പോലെ കാണാനാവില്ലെന്നായിരുന്നു പ്രകാശ് കാരാട്ടടക്കമുള്ള കോൺഗ്രസ് വിരുദ്ധരുടെ വാദം. എന്നാൽ, സഹകരണം പൂർണ്ണമായും തള്ളരുതെന്ന് ബംഗാൾ നേതാക്കൾ വാദിച്ചു.
പാർട്ടി കോൺഗ്രസിനു മുന്നോടിയായി ജനുവരിയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റിയോഗത്തിൽ വിഷയം വീണ്ടും ഉന്നയിക്കാനാണ് ബംഗാൾ ഘടകത്തിന്റെ തീരുമാനം.പ്രകാശ് കാരാട്ടിനെ പിന്തുണയ്ക്കുന്ന കേരള ഘടകവും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു.നേരത്തെ കോൺഗ്രസ് ബന്ധം വേണ്ടെന്ന് പാർട്ടി പോളിറ്റ് ബ്യൂറോയും തീരുമാനിച്ചിരുന്നു.
പിബി തീരൂമാനത്തോടുള്ള തന്റെ അതൃപ്തി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരസ്യമാക്കിയിരുന്നു. കഴിഞ്ഞ രണ്ടും പിബികളിലെ ചർച്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ രൂപരേഖയാണ് യെച്ചൂരി കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിച്ചത്. സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണം എന്ന നിലപാടിൽ ഉറച്ചു നിന്ന ബംഗാൾ ഘടകം അവസാനം വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ എത്തിച്ചിരുന്നു. അന്ന് ബംഗാൾ നിലപാടിനെ അനുകൂലിച്ച് 29 പേരും എതിർത്ത് 50 പേരും വോട്ടു ചെയ്തു.
കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് യെച്ചൂരിയെ പിന്തുണച്ചത് വിഎസും, തോമസ് ഐസക്കും മാത്രമാണ്. വർഗീയ ഫാസിസ്റ്റ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന് ശക്തി പകരാൻ കോൺഗ്രസുമായി കൂട്ടുചേരുന്നതിൽ തെറ്റില്ലെന്നാണ് വിഎസിന്റെ നിലപാട
രാജ്യത്തു വളർന്നുവരുന്ന മോദിവിരുദ്ധ വികാരത്തിനൊപ്പം നിന്നില്ലെങ്കിൽ ന്യൂനപക്ഷങ്ങൾ പാർട്ടിയിൽനിന്ന് അകലുമെന്നു തോമസ് ഐസക് വ്യക്തമാക്കി.
കോൺഗ്രസിനെക്കാൾ ഫലപ്രദമായി ബിജെപിയെ ചെറുക്കാൻ സാധിക്കുന്നത് ഇടതുപാർട്ടികൾക്കാണെന്നു കേരളത്തിലെ ജനം വിധിയെഴുതിയതിന്റെ തെളിവായിരുന്നു 2004ലെ പൊതുതിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതിനു ലഭിച്ച വലിയ വിജയമെന്നു തോമസ് ഐസക് പറഞ്ഞു. കോൺഗ്രസ് സർക്കാരിനെ ഇടതു പാർട്ടികൾ പിന്തുണയ്ക്കുമെന്ന തിരിച്ചറിവോടെയാണു ന്യൂനപക്ഷ വിഭാഗങ്ങൾ വോട്ടുചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിബിയിലെ ഭൂരിപക്ഷത്തിന്റെ നിലപാടു സിസിയിൽ പ്രകാശ് കാരാട്ട് അവതരിപ്പിച്ചു. ഭരണവർഗ പാർട്ടിയായ കോൺഗ്രസിനൊപ്പം നിൽക്കുകയെന്ന സമീപനം അംഗീകരിക്കാവുന്നതല്ലെന്ന് അദ്ദേഹം വാദിച്ചു.പാർട്ടി സ്വതന്ത്രമായി ശക്തിപ്പെടുകയെന്ന അജൻഡയിൽനിന്നു വീണ്ടും അകന്നുപോകുന്ന സമീപനരീതിയാണ് യച്ചൂരി മുന്നോട്ടുവയ്ക്കുന്നതെന്നാണു കാരാട്ടിന്റെ ആരോപണം. ബിജെപിയെപ്പോലെ ഭരണവർഗ പാർട്ടിയായതിനാൽ കോൺഗ്രസുമായി സഹകരിക്കാനാവില്ലെന്നും. എന്നാൽ, സ്വതന്ത്രമായി ശക്തിപ്പെടണമെങ്കിൽ പാർട്ടി നിലനിൽക്കണമെന്നും അതിനു ജനപിന്തുണയും അതു സാധ്യമാക്കുന്ന സമീപനരീതിയും വേണമെന്നും യച്ചൂരി വാദിച്ചു.
തന്റെ നിലപാടിനെ കോൺഗ്രസിനൊപ്പം പോകാനുള്ള ശ്രമമെന്നു വ്യാഖ്യാനിക്കുന്നതിൽ അർഥമില്ലെന്നു വിശദീകരിച്ച യച്ചൂരി, തമിഴ്‌നാട്ടിൽ ഡിഎംകെയോ കേരളത്തിൽ എൽഡിഎഫിലുള്ള എൻസിപി മഹാരാഷ്ട്രയിലോ കോൺഗ്രസിനൊപ്പം പോയാൽ അവരോടു സഹകരിക്കില്ലെന്ന നിലപാടു സാധ്യമാണോയെന്നു ചോദിച്ചു. ബിജെപിയെ താഴെയിറക്കണം, എന്നാൽ കോൺഗ്രസുമായി സഹകരിക്കില്ലെന്നാണു നിലപാടെങ്കിൽ ജനം കോൺഗ്രസിനൊപ്പം പോകുമെന്നും മോദിയെ താഴെയിറക്കണമെന്നതാണു രാജ്യത്തെ പൊതുവികാരമെന്നും യച്ചൂരി പറഞ്ഞു.