ഇനി അഞ്ചു കൊല്ലം വെള്ളക്കരം കൂടുമെന്ന പേടി വേണ്ട; സാമ്പത്തിക പ്രതിസന്ധയിലും ക്ഷേമ ബജറ്റ് അവതരിപ്പിച്ച് തോമസ് ഐസക്; സാമൂഹ്യക്ഷേമ പെൻഷനുകൾ 1000 രൂപയായി ഉയർത്തി; ഭൂമി എല്ലാത്തവർക്ക് മൂന്ന് സെന്റ് സ്ഥലമെന്നും ബജറ്റ് പ്രഖ്യാപനം
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധയിലാണ് കേരളം. എന്നാൽ പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ ക്ഷേമ പ്രഖ്യാപനങ്ങൾക്ക് കുറവൊന്നുമില്ല. അടിസ്ഥാന സൗകര്യ വികസനത്തിൽ കൂടുതൽ പ്രാധാന്യം നൽകാതെ സാമൂഹിക സുരക്ഷ ഒരുക്കാനാണ് ധനമന്ത്രി തോമസ് ഐസക് മുൻഗണന നൽകിയിരിക്കുന്നത്. ആരോഗ്യം ഒഴികെയുള്ള മേഖലയിൽ രണ്ടു വർഷത്തേക്ക് പുതിയ തസ്തിക സൃഷ്ടിക്കില്ലെന്ന പ്രഖ്യാപനം യുവാക്കൾക്ക് തിരിച്ചടിയുമാണ്. എല്ലാ വീട്ടിലും വെള്ളവും വെളിച്ചവും കക്കൂസും യാഥാർത്ഥ്യമാക്കും, എല്ലാ സാമൂഹ്യ ക്ഷേമ പെൻഷനുകളും 1000 രൂപയായി ഉയർത്തും, ഓണത്തിന് ഒരു മാസത്തെ ശമ്പളം മുൻകൂറായി നൽകും, ഭൂമി ഇല്ലാത്തവർക്ക് മൂന്ന് സെന്റ് സ്ഥലം വീതം നൽകും, ഓണത്തിന് മുമ്പ് പെൻഷൻ കുടിശികകൾ കൊടുത്ത് തീർക്കും, എൻഡോസൾഫാൻ ദുരന്തബാധിതർക്ക് 10 കോടി രൂപ നീക്കിവെക്കും., ഭിന്നശേഷിക്കാർക്ക് 68 കോടി വകയിരുത്തും, രോഗികളുള്ള വീട്ടുകാർക്ക് സഹായനിധിയായി 600 രൂപ വീതം നൽകും തുടങ്ങിയ പ്രഖ്യാപനങ്ങൾ ഇതിന് തെളിവാണ്. തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളെ സൗജന്യ റേഷൻ പദ്ധതിയിൽ ചേർക്കുമ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധയിലാണ് കേരളം. എന്നാൽ പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ ക്ഷേമ പ്രഖ്യാപനങ്ങൾക്ക് കുറവൊന്നുമില്ല. അടിസ്ഥാന സൗകര്യ വികസനത്തിൽ കൂടുതൽ പ്രാധാന്യം നൽകാതെ സാമൂഹിക സുരക്ഷ ഒരുക്കാനാണ് ധനമന്ത്രി തോമസ് ഐസക് മുൻഗണന നൽകിയിരിക്കുന്നത്. ആരോഗ്യം ഒഴികെയുള്ള മേഖലയിൽ രണ്ടു വർഷത്തേക്ക് പുതിയ തസ്തിക സൃഷ്ടിക്കില്ലെന്ന പ്രഖ്യാപനം യുവാക്കൾക്ക് തിരിച്ചടിയുമാണ്.
എല്ലാ വീട്ടിലും വെള്ളവും വെളിച്ചവും കക്കൂസും യാഥാർത്ഥ്യമാക്കും, എല്ലാ സാമൂഹ്യ ക്ഷേമ പെൻഷനുകളും 1000 രൂപയായി ഉയർത്തും, ഓണത്തിന് ഒരു മാസത്തെ ശമ്പളം മുൻകൂറായി നൽകും, ഭൂമി ഇല്ലാത്തവർക്ക് മൂന്ന് സെന്റ് സ്ഥലം വീതം നൽകും, ഓണത്തിന് മുമ്പ് പെൻഷൻ കുടിശികകൾ കൊടുത്ത് തീർക്കും, എൻഡോസൾഫാൻ ദുരന്തബാധിതർക്ക് 10 കോടി രൂപ നീക്കിവെക്കും., ഭിന്നശേഷിക്കാർക്ക് 68 കോടി വകയിരുത്തും, രോഗികളുള്ള വീട്ടുകാർക്ക് സഹായനിധിയായി 600 രൂപ വീതം നൽകും തുടങ്ങിയ പ്രഖ്യാപനങ്ങൾ ഇതിന് തെളിവാണ്. തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളെ സൗജന്യ റേഷൻ പദ്ധതിയിൽ ചേർക്കുമെന്നും പറയുന്നു. വെള്ളക്കരം കൂട്ടാതെ വാട്ടർ അഥോറിട്ടിയെ ലാഭകരമായ സ്ഥാപനമാക്കുമെന്നും പറയുന്നു. ജലചോർച്ച തടയാൻ പഴക്കം ചെന്ന എല്ലാ പമ്പുകലും പൈപ്പുകളും മാറ്റുമെന്ന് ധനമന്ത്രി അറിയിച്ചു.
വിപുലമായ ആരോഗ്യപദ്ധതിയാണ് ബജറ്റിൽ പറയുന്നത്. മാരകരോഗങ്ങൾ കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ തകർക്കുകയാണ്. അതിനാൽ കാരുണ ചികിൽസാ പദ്ധതിയെ ജനങ്ങളുടെ അവകാശമായി പ്രഖ്യാപിച്ചു. ഇതിനായി 1000 കോടിയുടെ ആരോഗ്യ ഇൻഷുറൻസിന് നടപ്പാക്കും. എല്ലാ മാരക രോഗങ്ങൾക്ക് സൗജന്യ ചികിൽസയും നൽകും. ഭൂമിയില്ലാത്തവർക്ക് മൂന്ന് സെന്റ് ഭൂമി നൽകും. ഇഎംഎസ് , എംഎൻ പാർപ്പിട പദ്ധതികൾ വിപുലീകരിക്കും. ഈ പദ്ധതിയിൽ പാതി മുടങ്ങിയ വീടുകളുടെ പണി പൂർത്തിയാക്കും. ആദിവാസികൾക്ക് പാർപ്പിട പദ്ധതി. തൊഴിലുറപ്പ് പദ്ധതിയിൽ 60 കഴിഞ്ഞവർക്ക് പെൻഷൻ. അന്ധരായ യുവതി യുവാക്കൾക്ക് സ്മാർട്ട് ഫോൺ.ഭർത്താവ് ഉപേക്ഷിക്കപ്പെട്ടവർക്ക് പെൻഷൻ, അച്ചനും അമ്മയും ഇല്ലാത്ത കുട്ടികൾക്ക് പ്രത്യേക പദ്ധതി. ഭിന്നശേഷിയുള്ള കുട്ടികളുടെ ക്ഷേമത്തിന് 60 കോടി-ഇങ്ങനെ പോകുന്നു സാമൂഹ്യ സുരക്ഷാ രംഗത്തെ പ്രധാന പ്രഖ്യാപനങ്ങൾ
അഞ്ചു വർഷം കൊണ്ട് എല്ലാവർക്കും വീട്, പണി തീരാത്ത വീടുകൾക്ക് നിർമ്മാണം പൂർത്തിയാക്കാൻ വീടൊന്നിന് രണ്ടു ലക്ഷം രൂപ നൽക, അഗതികൾക്കുള്ള ആശ്രയ പദ്ധതി വിപുലീകരിക്കും, നെൽകൃഷിക്കുള്ള സബ്സിഡി വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനങ്ങളും ബജറ്റിന് ജനകീയ മുഖം നൽകുമെന്നാണ് തോമസ് ഐസക്കിന്റെ പ്രതീക്ഷ. വിദ്യാഭ്യാസ മേഖലയിലും വലിയ പ്രഖ്യാപനങ്ങളുണ്ട്. ഓരോ നിയോജക മണ്ഡലത്തിലും ഓരോ അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളെന്ന പ്രഖ്യാപനം ഇതിന്റെ ഭാഗമാണ്. സർക്കാർ മേഖലയെ പ്രോത്സാഹിപ്പിക്കാൻ എട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് യൂണിഫോമും നൽകും. അഞ്ച് കൊല്ലം കൊണ്ട് 800 സ്കൂളുകളുടെ നിലവാരം ഉയർത്തുമെന്നാണ് പ്രഖ്യാപനം.
തീവ്രരോഗമുള്ളവരെ പരിചരിക്കുന്നവർക്ക് 600 രൂപ പെൻഷൻ. പട്ടികവർഗക്കാർക്ക് വീടുനിർമ്മാണം 450 കോടി, പ്രീ മെട്രിക് മെട്രിക് ഹോസ്റ്റലുകൾക്ക് 180 കോടി, ആദിവാസികൾക്ക് ഒരേക്കർ ഭൂമി വീതം നൽകാനായി 42 കോടി രൂപ. ന്യൂനപക്ഷ വികസന കോർപ്പറേഷന് 15 കോടി രൂപ. മുന്നോക്കവികസന കോർപ്പറേഷന് 35 കോടി. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ നവീകരണത്തിന് 100 കോടിയും നീക്കിവച്ചു.