ഡബ്ലിൻ: അയർലണ്ടിലെ ജല ഉപഭോക്താക്കൾക്ക് നവംബർ 29 വരെ അവരുടെ വാട്ടർ അലവൻസിനായി പിഴ കൂടാതെ രജിസ്‌ററർ ചെയ്യാം. ദി കമ്മീഷൻ ഫോർ എനർജി റെഗുലേഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അലവൻസുകൾക്കായി ഒക്ടോബർ 31 മുതൽ രജിസ്റ്റർ ചെയ്യാം.

രജിസ്റ്റർ ചെയ്തത് മുതൽ 60 ദിവസം മുമ്പുള്ള അലവൻസാണ് ലഭിക്കുക. ഉദാഹണമായി വാട്ടർ ചാർജ് ഒക്ടോബർ ഒന്ന് മുതലാണ് തുടങ്ങിയതെന്നിരിക്കട്ടെ. ഇത്  മുതൽ 60 ദിവസത്തിനുള്ളിൽ നിങ്ങൾ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ മുഴുവൻ ബില്ലിങ് പിരിയഡിലെയും അലവൻസ് നിങ്ങൾക്ക് ലഭിക്കും. തിയതി അവസാനിക്കുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ അലവൻസ് കൃത്യസമയത്ത് പ്രൊസസ്സ് ചെയ്യാൻ സാധിക്കില്ലെന്നും കമ്മീഷൻ അറിയിച്ചു.