- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമസസ്ഥലത്ത് വൈ ഫൈ സൗകര്യമില്ല; ക്ലീനറുമില്ല; ഇറ്റലിയിൽ ക്ഷുഭിതരായ അഭയാർഥികൾ ചപ്പുചവറുകൾ തെരുവിലിട്ട് പ്രതിഷേധിച്ചു
റോം: താമസസ്ഥലത്ത് വൈ ഫൈ സൗകര്യവും ക്ലീനറുടെ സേവനവും ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധം രേഖപ്പെടുത്തി അഭയാർഥികൾ. നോർത്ത് ഇറ്റലിയിലെ സെറിനോവ എന്ന ടൗണിലാണ് വൈ ഫൈ ഇല്ലാത്തതിൽ അഭയാർഥികൾ രോഷം കൊണ്ടത്. തങ്ങളുടെ താമസ സ്ഥലത്ത് വൈ ഫൈ സൗകര്യം വേണമെന്നും ശുചീകരണ പ്രവർത്തനങ്ങൾക്ക് ഒരു ക്ലീനറെ വേണമെന്നുമുള്ള അഭ്യർത്ഥന അധികൃതർ കൈക്കൊള്ളാത്ത
റോം: താമസസ്ഥലത്ത് വൈ ഫൈ സൗകര്യവും ക്ലീനറുടെ സേവനവും ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധം രേഖപ്പെടുത്തി അഭയാർഥികൾ. നോർത്ത് ഇറ്റലിയിലെ സെറിനോവ എന്ന ടൗണിലാണ് വൈ ഫൈ ഇല്ലാത്തതിൽ അഭയാർഥികൾ രോഷം കൊണ്ടത്.
തങ്ങളുടെ താമസ സ്ഥലത്ത് വൈ ഫൈ സൗകര്യം വേണമെന്നും ശുചീകരണ പ്രവർത്തനങ്ങൾക്ക് ഒരു ക്ലീനറെ വേണമെന്നുമുള്ള അഭ്യർത്ഥന അധികൃതർ കൈക്കൊള്ളാത്തതിനെ തുടർന്നാണ് അഭയാർഥികൾ ചപ്പുചവറുകൾ തെരുവിലെറിഞ്ഞ് പ്രതിഷേധിച്ച്. സബ് സഹാറൻ ആഫ്രിക്കയിൽ നിന്നുള്ള 24 അഭയാർഥികളാണ് ഇത്തരത്തിൽ പ്രതിഷേധത്തിന് മുതിർന്നത്. കഴിഞ്ഞ സമ്മർ മുതൽ ഇവർ സെറനോവ ടൗണിൽ ഒരു വില്ലയിൽ താമസിച്ചു വരികയാണ്.
ഇവിടെ വൈ ഫൈ സൗകര്യം ഇല്ലാത്തതിൽ ഏറെ നാളായി ഇവർ അസ്വസ്ഥരായിരുന്നു. സ്വദേശത്തുള്ള തങ്ങളുടെ ബന്ധുക്കളുമായി സ്‌കൈപ്പിൽ ബന്ധപ്പെടാൻ സാധിക്കാത്തതാണ് ഇവരെ ഇത്തരത്തിൽ പ്രതിഷേധിക്കാൻ പ്രേരിപ്പിച്ചതും.
കഴിഞ്ഞാഴ്ചയാണ് അഭയാർഥികൾ അവരുടെ പ്രതിഷേധത്തിന്റെ ആദ്യ ഘട്ടം തുടങ്ങിയത്. പ്രധാന റോഡുകൾ തടസപ്പെടുത്തിക്കൊണ്ടായിരുന്നു അവരുടെ ആദ്യ പ്രതിഷേധം. തങ്ങൾക്ക് ലഭ്യമാകുന്ന കുറഞ്ഞ സൗകര്യങ്ങൾ ഏവരുടേയും ശ്രദ്ധയിൽപ്പെടുത്താനായിരുന്നു ഇത്. പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് രാത്രിയിൽ ഒഴിഞ്ഞ തെരുവിൽ ചപ്പുചവറുകൾ കൊണ്ടിച്ച് പ്രതിഷേധിച്ചത്. ഇതോടെ അഭയാർഥികളും പരിസര നിവാസികളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും മേയർ അലസാണ്ട്രോ ഗ്രീക്കോ ഇടപെടേണ്ടിയും വന്നു. അവസാനം പൊലീസ് ഇടപെട്ടാണ് തർക്കം അവസാനിപ്പിച്ചതും. അഭയാർഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും സ്വദേശത്തുള്ള കുടുംബാഗങ്ങളുമായി ആശയവിനിമയം നടത്താൻ തക്ക സൗകര്യങ്ങൾ ചെയ്തുകൊടുക്കണമെന്നും ടൂറിനിലെ ഒരു റെഫ്യൂജി സെന്റർ നടത്തുന്ന ബാർബറ സ്‌പെസി ചൂണ്ടിക്കാട്ടി.