- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഭ്യന്തരത്തിൽ 12620 ഫയലുകൾ; തദ്ദേശസ്വയം ഭരണത്തിൽ 33705 എണ്ണം; കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം ദിവസങ്ങൾക്കുള്ളിൽ രണ്ടരലക്ഷം കവിയും! ഭരണസിരാകേന്ദ്രത്തിൽ നിറയുന്നത് ആളില്ലാ കസേരകൾ; ഓരോ ഫയലിലും ഓരോ ജീവിതങ്ങൾ ഉറങ്ങുന്നുവെന്ന് മുഖ്യമന്ത്രി ഉപദേശിച്ചതൊക്കെ ജീവനക്കാർ മറന്നു; വനിതാ മതിൽ വന്നതോടെ സെക്രട്ടറിയേറ്റിൽ ഭരണ സ്തംഭനം; മതിൽ കെട്ടാൻ ഭരണപക്ഷവും തകർക്കാൻ പ്രതിപക്ഷവും മുന്നിൽ നിൽക്കുമ്പോൾ സംഭവിക്കുന്നത് നീതി നിഷേധം മാത്രം
തിരുവനന്തപുരം: വനിതാ മതിലിനുവേണ്ടി സർക്കാർ സംവിധാനങ്ങൾ പൂർണമായി ഉപയോഗിക്കാൻ സർക്കാർ തീരുമാനം വന്നതോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ ഭരണസ്തംഭനം. വനിതാ മതിൽ വിജയിപ്പിക്കാൻ സർക്കാർ പിന്തുണയോടെ സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ അരയും തലയും മുറുക്കി രംഗത്തുണ്ട്. അതുകൊണ്ട് തന്നെ മിക്ക അസോസിയേഷൻ പ്രവർത്തകരും മതിലിന്റെ തിരക്കിലാണ്. ഇതോടെ സെക്രട്ടറിയേറ്റിൽ ഫയൽ നീക്കം സ്തംഭനാവസ്ഥയിലായി. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ മതിലിന്റെ പണിയിലാണ് എന്ന് മനസിലാക്കിയതൊടെ ഈ നീക്കം പരാജയപ്പെടുത്താൻ കോൺഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ കൂടി രംഗത്തു വന്നു. കോൺഗ്രസ് സംഘടനയുടെ ഉദ്ദേശ്യം മതിൽ പരാജയപ്പെടുത്തലാണ്. എന്തായാലും അവരും സീറ്റിലില്ല. ഇതോടെ സെക്രട്ടറിയേറ്റിൽ ഫയൽ നീക്കം പൂർണമായും നിലച്ച അവസ്ഥയിലാണ്. ഒന്നര ലക്ഷത്തോളം ഫയലുകളാണ് സെക്രട്ടറിയേറ്റിൽ നിലവിൽ കെട്ടിക്കിടക്കുന്നത്. നിയമസഭയിൽ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനുള്ള ഉത്തരത്തിൽ ഈ കാര്യം സർക്കാർ തന്നെ
തിരുവനന്തപുരം: വനിതാ മതിലിനുവേണ്ടി സർക്കാർ സംവിധാനങ്ങൾ പൂർണമായി ഉപയോഗിക്കാൻ സർക്കാർ തീരുമാനം വന്നതോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ ഭരണസ്തംഭനം. വനിതാ മതിൽ വിജയിപ്പിക്കാൻ സർക്കാർ പിന്തുണയോടെ സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ അരയും തലയും മുറുക്കി രംഗത്തുണ്ട്. അതുകൊണ്ട് തന്നെ മിക്ക അസോസിയേഷൻ പ്രവർത്തകരും മതിലിന്റെ തിരക്കിലാണ്. ഇതോടെ സെക്രട്ടറിയേറ്റിൽ ഫയൽ നീക്കം സ്തംഭനാവസ്ഥയിലായി. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ മതിലിന്റെ പണിയിലാണ് എന്ന് മനസിലാക്കിയതൊടെ ഈ നീക്കം പരാജയപ്പെടുത്താൻ കോൺഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ കൂടി രംഗത്തു വന്നു.
കോൺഗ്രസ് സംഘടനയുടെ ഉദ്ദേശ്യം മതിൽ പരാജയപ്പെടുത്തലാണ്. എന്തായാലും അവരും സീറ്റിലില്ല. ഇതോടെ സെക്രട്ടറിയേറ്റിൽ ഫയൽ നീക്കം പൂർണമായും നിലച്ച അവസ്ഥയിലാണ്. ഒന്നര ലക്ഷത്തോളം ഫയലുകളാണ് സെക്രട്ടറിയേറ്റിൽ നിലവിൽ കെട്ടിക്കിടക്കുന്നത്. നിയമസഭയിൽ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനുള്ള ഉത്തരത്തിൽ ഈ കാര്യം സർക്കാർ തന്നെ വിശദമാക്കിയിട്ടുണ്ട്. 2018 ഒക്ടോബർ 31 വരെ മാത്രം ഒന്നരലക്ഷം ഫയലുകൾ കെട്ടിക്കിടക്കുന്നു എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. നവംബർ മാസം പകുതിയോടെയാണ് വനിതാ മതിലിന് പിറകെ ജീവനക്കാർ പോയത്. ഈ സാഹചര്യത്തിൽ ഡിസംബർ 31ആകുമ്പോഴേക്കും കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം രണ്ട് ലക്ഷം കവിയുമെന്ന് ഉറക്കാണ്.
മുമ്പിൽ വരുന്ന ഓരോ ഫയലിലും പാവപ്പെട്ടവരിൽ പാവപ്പെട്ടവരുടെ ജീവിതമാണുള്ളത്. ആ ഫയലുകളിൽ നിങ്ങളെഴുതുന്ന കുറിപ്പാവും ഒരുപക്ഷെ അവരിൽ അപൂർവ്വം ചിലരെങ്കിലും തുടർന്ന് ജീവിക്കണോ മരിക്കണോ എന്നു പോലും നിശ്ചയിക്കുന്നത്. ഫയലിൽ പ്രതികൂല പരാമർശം വന്ന് എല്ലാം തകർന്ന നിലയിൽ പ്രതീക്ഷ നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത ഹിമാചലിലെ ഒരു വൃദ്ധയുടെ കാര്യം പത്രത്തിൽ വന്നത് എന്റെ ഓർമ്മയിലുണ്ട്. എല്ലാ ഫയലിലും അനുകൂലമായി എഴുതാൻ കഴിയണ മെന്നില്ല. എന്നാൽ ഫയലിൽ ഉള്ളത് ജീവിതമാണെന്നും കഴിയുന്നത്ര കരുതലോടെ അത് കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നുമുള്ള ബോധം ആവണം നിങ്ങളെ നയിക്കേണ്ടതുണ്ടെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അധികാരമേറ്റ ഉടൻ സെക്രട്ടറിയേറ്റിലെ ജീവനക്കാരോടാണ് മുഖ്യമന്ത്രി ഫയലുകളിലെ ജീവനുകളെ കുറിച്ച് സംസാരിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പുല്ലുവില പോലും സെക്രട്ടറിയേറ്റിലെ ജീവനക്കാർ നൽകിയില്ല.
ഒക്ടോബർ വരെയുള്ള കണക്ക് അനുസരിച്ച് കെട്ടിക്കിടക്കുന്നത് ഒന്നരലക്ഷം ഫയലുകൾ. വനിതാ മതിൽ വിജയിപ്പിക്കാൻ പിണറായി ആഹ്വാനം ചെയ്തപ്പോൾ ഫയലിലെ ജീവനുകളെ കുറിച്ച് മറന്നവർ നവോത്ഥാനത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു. ഇത് സെക്രട്ടറിയേറ്റിനെ ഭരണ സത്ംഭനത്തിലേക്ക് എത്തിക്കുകയാണ്. 2018 ഒക്ടോബർ 31 വരെയുള്ള കണക്ക് അനുസരിച്ച് കൃഷി വകുപ്പിൽ 6205 ഫയലുകൾ ആണ് തീരുമാനം കാത്ത് കിടക്കുന്നത്. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പിൽ 12620 ഫയലുകൾ തീരുമാനം കാത്ത് കഴിയുകയാണ്. തദ്ദേശസ്വയം ഭരണത്തിൽ 33705 ഫയലുകൾ കെട്ടിക്കിടക്കുകയാണ്. പൊതുവിദ്യാഭ്യാസത്തിൽ 10214 ഫയലുകൾ ആണ് കെട്ടിക്കിടക്കുന്നത്. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിൽ 7055 ഫയലുകൾ കെട്ടിക്കിടക്കുന്നു. 1481 ഫയലുകൾ മൃഗസംരക്ഷ വകുപ്പിൽ തീരുമാനം കാത്ത് കിടക്കുന്നുണ്ട്. 3628 ഫയലുകൾ ആണ് സഹകരണവകുപ്പിൽ കെട്ടിക്കിടക്കുന്നത്. ധനകാര്യത്തിലും 3691 ഫയലുകൾ കെട്ടിക്കിടക്കുന്നു. വനം-വന്യജീവി വകുപ്പിൽ 3562 ഫയലുകൾ കെട്ടിക്കിടക്കുന്നു. പൊതുഭരണവകുപ്പിൽ 4522 ഫയലുകൾ കെട്ടിക്കിടക്കുന്നു. ഇങ്ങിനെ പലവകുപ്പുകളിൽ തീരുമാനം കാത്ത് ഒന്നരലക്ഷത്തിലേറെ ഫയലുകൾ ആണ് കെട്ടിക്കിടക്കുന്നത്.
വനിതാ മതിൽ വന്നതോടെ മുങ്ങാൻ കാത്തിരിക്കുന്നവർ സെക്രട്ടറിയേറ്റിൽ ഇത് ഒരവസരമാക്കി മാറ്റി. സിപിഎം അനുകൂലികൾ മുങ്ങിയതോടെ കോൺഗ്രസ് അനുകൂലികളും മത്സരിച്ച് മുങ്ങാൻ തുടങ്ങി. ഇതോടെ സെക്രട്ടറിയേറ്റിൽ ആളൊഴിഞ്ഞ കസേരകളുടെ എണ്ണം കൂടി. മുകളിൽ നിന്ന് താഴേയ്ക്ക് വരുന്ന ഫയലുകളുടെ എണ്ണവും കൂടി. ഇപ്പോൾ ഫയൽ നോട്ടത്തിനു സെക്രട്ടറിയേറ്റിൽ ആളില്ലാത്ത അവസ്ഥയിലാണ്. ഒക്ടോബറിൽ തന്നെ കെട്ടിക്കിടക്കുന്നത് ഒന്നരലക്ഷം ഫയലുകൾ. . ഇപ്പോൾ ഡിസംബർ കഴിയുന്നതോടെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം രണ്ടരലക്ഷം ആയിരിക്കുകയാണ്. പക്ഷെ ഭരണ സംവിധാനത്തിന് കുലുക്കമില്ല. കാരണം ജനുവരി ഒന്നിന് വനിതാ മതിൽ ആണ്. അരയും തലയും മുറുക്കി മതിൽ വിജയിപ്പിക്കുക. ഇതാണ് സർക്കാർ ലക്ഷ്യം. അപ്പോൾ ഫയലുകൾ അങ്ങിനെ കിടക്കട്ടെ എന്നാണ് പൊതുവിൽ രൂപപ്പെട്ട മനോഭാവം. എങ്ങനെയൊക്കെ ജനങ്ങളെ സഹായിക്കാം എന്ന മട്ടിലുള്ള ഒരു പോസിറ്റീവ് ഫയൽ നോട്ട സമ്പ്രദായം കൊണ്ടു പകരം വയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും സെക്രട്ടറിയേറ്റിൽ ഇന്ന് നടക്കുന്നില്ല.
നിലവിലെ സംവിധാനത്തിൽ തന്നെ സെക്രട്ടറിയേറ്റിൽ ജീവനക്കാർ സീറ്റിൽ ഇല്ലാത്ത അവസ്ഥയാണ്. ഇത് കൂടുതൽ രൂക്ഷമാക്കുകയാണ് വനിതാ മതിലിനു അനുകൂലമായും പ്രതികൂലമായും വരുന്ന നീക്കങ്ങൾ. ജനുവരി 25 നു ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വനിതാ മതിൽ പ്രവർത്തനങ്ങൾ ബജറ്റ് ജോലികളെയും ബാധിച്ചിട്ടുണ്ട്. ഈ ജോലിയിൽ ഏർപ്പെട്ട ജീവനക്കാരെകൂടി മതിലിനായി സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകർ വിളിച്ചു കൊണ്ട് പോവുകയാണ്. ഇതോടെ ബജറ്റ് ഒരുക്കങ്ങളെയും വനിതാ മതിൽ ബാധിച്ച അവസ്ഥയിലാണ്. ആദ്യം ജീവനക്കാരെ വിളിച്ചു കൊണ്ടുപോകാൻ തുടങ്ങിയത് സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ്. അതിനു പിന്നാലെ കോൺഗ്രസുകാർ കൂടി രംഗത്ത് വന്നതോടെ രംഗം കൊഴുക്കുകയായിരുന്നു. ജീവനക്കാർ പക്ഷേ ആനന്ദതുലിതരാണ്. കാരണം മതിൽ കഴിയുന്നത് വരെ ജോലി ചെയ്യേണ്ട.
അപ്പോൾ ഭരണ സ്തംഭനം ഫയൽ നീക്കം എന്നീ ചോദ്യങ്ങൾക്ക് പ്രസക്തിയില്ലാത്ത അവസ്ഥയാണ്. ഭരണം ഒക്കെ ജനുവരി ഒന്ന് കഴിഞ്ഞു മതി എന്നാണ് സെക്രട്ടറിയേറ്റിലെ പൊതു നിലപാട്. ഇതോടെ ഇപ്പോൾ ഉറക്കമാകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം വാക്കുകൾ ആണ്. സെക്രട്ടറിയേറ്റ് ജീവനക്കാരെ വിളിച്ചു കൂട്ടി മുഖ്യമന്ത്രി പറഞ്ഞത് ഓരോ ഫയലിലും ഓരോ ജീവിതങ്ങൾ ഉറങ്ങുന്നു. അതുകൊണ്ട് ഫയൽ നോട്ടം കാര്യക്ഷമമാക്കണം എന്നാണ്. പക്ഷെ ഇപ്പോൾ മുഖ്യമന്ത്രിയും കരുതുന്നത് ജനുവരി ഒന്നുവരെ ജീവിതങ്ങൾ ഫയലുകളിൽ ഉറങ്ങട്ടെ എന്നാണ്. കെഎഎസ് തീരുമാനം വന്നതോടെയാണ് സെക്രട്ടറിയേറ്റിൽ ഭരണ സ്തംഭനം കടന്നുവന്നത്. അന്ന് സംഘാടനകൾ പ്രഖ്യാപിച്ച പെൻ ഡൗൺ സ്‌ട്രൈക്ക് ഇതുവരെ തീർന്നിട്ടില്ല.
കടുത്ത പ്രതിഷേധമാണ് കേരളാ അഡ്‌മിനിസ്ട്രെറ്റിവ് സർവീസിനെതിരെ സെക്രട്ടറിയേറ്റിൽ ഉയർന്നത്. ഈ അമർഷം നിലനിൽക്കുമ്പോൾ ഇപ്പോൾ തന്നെയാണ് വനിതാ മതിൽ കടന്നുവരുന്നത്. അന്നും പെൻഡൗൺ ആണ് പ്രഖ്യാപിച്ചതെങ്കിലും ഇന്നും പെൻഡൗൺ ആണ്. അന്ന് കെഎഎസിനെതിരെയാണ് പെൻ ഡൗൺ എങ്കിൽ ഇന്ന് വനിതാ മതിലിനു വേണ്ടിയാണ് പെൻഡൗൺ എന്ന് മാത്രം.