- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോഹയുടെ പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന അവകാശ വാദവുമായി ഗവേഷകർ; പേടകം കപ്പലിന്റെ ആകൃതിയിലല്ല വൃത്താകൃതിയിലായിരുന്നെന്നും നിഗമനം; ആധുനിക കപ്പലുകളുടെ സമാനമായ അളവുകളിലെന്ന് സൂചന
അങ്കാര: നോഹയുടെ പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് ഒരു കൂട്ടം ഗവേഷകരുടെ വാദം ശ്രദ്ധ പിടിച്ച് പറ്റുന്നു, ഭൂമിയിലെ മുഴുവൻ ജീവജാലങ്ങളെയും ബാധിച്ച വെള്ളപ്പൊക്കത്തിൽനിന്ന് സർവ്വ ജീവജാലങ്ങളുടെയും മനുഷ്യന്റെയും ഓരോ ജോഡികളെ സംരക്ഷിച്ച ഐതീഹ്യമാണ് നോഹയുടെ പേടകത്തെക്കുറിച്ച് ബൈബിൾ പറയുന്നത്. ആ പേടകത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് എന്നാണ് ഗവേശകരുടെ അവകാശവാദം. അത് പോലെത്തന്നെ നോഹയുടെ പേടകം വൃത്താകൃതിയിൽ ആയിരുന്നുവെന്ന് പുതിയ വെളിപ്പെടുത്തലും വന്നിരിക്കുകയാണ്. ഇത്രയും നാൾ നോഹയുടെ പേടകം കപ്പലിന്റെ ആകൃതിയിലെന്നാണ് ഐതീഹ്യങ്ങൾ സമർഥിച്ചിരുന്നത്.മെസ്സപ്പെട്ടോമിയ എന്നറിയപ്പെട്ടിരുന്ന ഇറാഖിൽനിന്ന് കണ്ടെത്തിയ നാലായിരം വർഷം പഴക്കമുള്ള രേഖയാണ് ഇത് വെളിപ്പെടുത്തുന്നത്. പശ്ചിമേഷ്യയിൽനിന്ന് രണ്ടാം ലോകമഹായുദ്ധത്തിനുശേഷമാണ് ഈ സുപ്രധാന രേഖ ലഭിക്കുന്നത്. ഭൂഗ്രഹത്തിൽ നിന്നും ദുഷ്ടത തുടച്ചു നീക്കാൻ ദൈവം തീരുമാനിച്ചു.തുടർന്ന് ഒരു വലിയ പേടകം പണിയാൻ ദൈവം നോഹയോട് ആവശ്യപ്പെടുന്നു. അവനും കുടുംബാംഗങ്ങൾക്കും ജന്തു വർഗ്
അങ്കാര: നോഹയുടെ പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് ഒരു കൂട്ടം ഗവേഷകരുടെ വാദം ശ്രദ്ധ പിടിച്ച് പറ്റുന്നു, ഭൂമിയിലെ മുഴുവൻ ജീവജാലങ്ങളെയും ബാധിച്ച വെള്ളപ്പൊക്കത്തിൽനിന്ന് സർവ്വ ജീവജാലങ്ങളുടെയും മനുഷ്യന്റെയും ഓരോ ജോഡികളെ സംരക്ഷിച്ച ഐതീഹ്യമാണ് നോഹയുടെ പേടകത്തെക്കുറിച്ച് ബൈബിൾ പറയുന്നത്. ആ പേടകത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് എന്നാണ് ഗവേശകരുടെ അവകാശവാദം.
അത് പോലെത്തന്നെ നോഹയുടെ പേടകം വൃത്താകൃതിയിൽ ആയിരുന്നുവെന്ന് പുതിയ വെളിപ്പെടുത്തലും വന്നിരിക്കുകയാണ്. ഇത്രയും നാൾ നോഹയുടെ പേടകം കപ്പലിന്റെ ആകൃതിയിലെന്നാണ് ഐതീഹ്യങ്ങൾ സമർഥിച്ചിരുന്നത്.മെസ്സപ്പെട്ടോമിയ എന്നറിയപ്പെട്ടിരുന്ന ഇറാഖിൽനിന്ന് കണ്ടെത്തിയ നാലായിരം വർഷം പഴക്കമുള്ള രേഖയാണ് ഇത് വെളിപ്പെടുത്തുന്നത്. പശ്ചിമേഷ്യയിൽനിന്ന് രണ്ടാം ലോകമഹായുദ്ധത്തിനുശേഷമാണ് ഈ സുപ്രധാന രേഖ ലഭിക്കുന്നത്.
ഭൂഗ്രഹത്തിൽ നിന്നും ദുഷ്ടത തുടച്ചു നീക്കാൻ ദൈവം തീരുമാനിച്ചു.തുടർന്ന് ഒരു വലിയ പേടകം പണിയാൻ ദൈവം നോഹയോട് ആവശ്യപ്പെടുന്നു. അവനും കുടുംബാംഗങ്ങൾക്കും ജന്തു വർഗ്ഗങ്ങൾക്കും രക്ഷപ്പൊനായിരുന്നു അത്. 2010 -ൽ ഒരു ക്രൈസ്തവ ഗവേഷക സംഘം മലകളിൽ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി വാദിച്ചിരുന്നു. എന്നാൽ വേണ്ടത്ര തെളിവുകൾ ഇല്ലാത്തതിനാൽ ആ വാദം അന്ന് തള്ളിക്കളഞ്ഞിരുന്നു.