സ്‌റ്റോക് ഹോം: ഈ വർഷത്തെ വൈദ്യ ശാസ്ത്ര നോബൽ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. മൂന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ ചേർന്നാണ് ഇത്തവണത്തെ പുരസ്‌ക്കാരം കരസ്ഥമാക്കിയത്. ജെഫ്രി സി ഹാൾ, മൈക്കിൾ റോബാഷ് മൈക്കൽ യുങ് എന്നിവരാണ് ഈ വർഷത്തെ വൈദ്യ ശാസ്സ്ത്ര നോബൽ പുരസ്‌ക്കാരം പങ്കു വെച്ചത്.

ചെടികളിലും മൃഗങ്ങളിലും ഫംഗസുകളിലും കണ്ടുവരുന്ന മോളിക്യുലാർ സംവിധാനത്തെ കുറിച്ചുള്ള പഛനമാണ് മൂവരെയും നോബൽ സമ്മാനത്തിന് അർഹരാക്കിയത്.