- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസന്തുലിതമായ ജൈവ ദ്രവീകരണത്തെ കുറിച്ചുള്ള പഠനം; രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം രണ്ടുപേർക്ക്; പുരസ്‌കാരം പങ്കിട്ടത് ജർമൻ ഗവേഷകനായ ബഞ്ചമിൻ ലിസ്റ്റ്,അമേരിക്കൻ ഗവേഷകൻ ഡേവിഡ് മാക്മില്ലൻ എന്നിവർ
സ്റ്റോക്ക് ഹോം: രസതന്ത്ര മേഖലയെ കൂടുതൽ ഹരിതാഭമാക്കാൻ സഹായിക്കുന്ന പുതിയയിനം രാസത്വരകങ്ങൾ കണ്ടെത്തിയ രണ്ടു ഗവേഷകർ 2021 ലെ രസതന്ത്ര നൊബേലിന് അർഹരായി. ജർമൻ ഗവേഷകനായ ബഞ്ചമിൻ ലിസ്റ്റ്, ബ്രിട്ടീഷ് വംശനായ അമേരിക്കൻ ഗവേഷകൻ ഡേവിഡ് മാക്മില്ലൻ എന്നിവർ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളർ (8.2 കോടി രൂപ) പങ്കിടും.
1968 ൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ജനിച്ച ലിസ്റ്റ്, ഗോഥെ യൂണിവേഴ്‌സിറ്റി ഫ്രാങ്ക്ഫർട്ടിൽ നിന്നാണ് പി.എച്ച്.ഡി.എടുത്തത്. നിലവിൽ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിട്ട്യൂട്ട് ഫുർ കോഹ്ലൻ ഫോർഷങിന്റെ ഡയറക്ടറാണ് അദ്ദേഹം.1968 ൽ യു.കെ.യിലെ ബെൽഷില്ലിൽ ജനിച്ച മാക്മില്ലൻ, യു.എസിൽ ഇർവിനിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി.എടുത്തു. നിലവിൽ പ്രിൻസ്റ്റൺ സർവകലാശാലയിൽ പ്രൊഫസറാണ്.
രണ്ടായിരം വരെ രണ്ട് തരം ത്വരകങ്ങൾ മാത്രമേ ഉള്ളൂ എന്നാണ് കരുതിയിരുന്നത്. ലോഹ ത്വരകങ്ങളും എൻസൈമുകളും. ഈ രണ്ട് ശാസ്ത്രജ്ഞരും ചേർന്നാണ് മൂന്നാമതൊരു തരം കറ്റാലിസിസ് സാധ്യമാണെന്ന് കണ്ടെത്തിയത്. ചെറിയ ജൈവ കണികകളെ ഉപയോഗിച്ച് രാസപ്രവർത്തനങ്ങൾ നടത്താമെന്ന് ഇവർ കണ്ടെത്തി.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് പേരാണ് പങ്കിട്ടത്. സ്യൂകുറോ മനാബെ, ക്ലോസ് ഹാസൽമാൻ, ജോർജിയോ പാരിസി എന്നിവരാണ് പുരസ്‌കാരം നേടിയത്.ആഗോള താപനത്തെ കുറിച്ചുള്ള ഇവരുടെ പഠനമാണ് ശ്രദ്ധ ആകർഷിച്ചത്.ഡേവിഡ് ജൂലിയസും ആർഡേ പടാപുടെയ്നുമാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ടത്. ഇരുവരും അമേരിക്കൻ ശാസ്ത്രജ്ഞരാണ്
ശരീരോഷ്മാവിനെയും സ്പർശനത്തെയും കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് പുരസ്‌കാരം. ശരീരോഷ്മാവും സ്പർശനവും തിരിച്ചറിയാൻ സഹായിക്കുന്ന കോശങ്ങളുടെ കണ്ടെത്തലിനാണ് ഇരുവരും പുരസ്‌കാരത്തിന് അർഹരായത്.
മറുനാടന് മലയാളി ബ്യൂറോ