സ്റ്റോക്‌ഹോം: 2015ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്നൂ പേർ പുരസ്‌കാരം പങ്കിട്ടു. അയർലന്റ്കാരനായ വില്യം സി ക്യാംപ്‌ബെൽ, ജപ്പാൻകാരനായ സതോഷി ഒമുറ, ചൈനക്കാരിയായ യുയു ടു എന്നിവർ ചേർന്നാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പങ്കിട്ടെടുത്തത്. ആദ്യമായാണ് ഒരു ചൈനീസ് സ്വദേശിക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ ലഭിക്കുന്നത്.

വിവിധ രോഗങ്ങൾമൂലം ദുരിതം അനുഭവിച്ച ലക്ഷക്കണക്കിന് പേരുടെ ജീവിതത്തിൽ മാറ്റംവരുത്താൻ ഇവരുടെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞുവെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി. പരാന്നഭോജികൾ പരത്തുന്ന രോഗങ്ങൾക്കെതിരെ ചികിത്സാരീതി കണ്ടു പിടിച്ചതിനാണ് വില്യം സി ക്യാംപ്‌ബെലിനും, സതോഷി ഒമുറയ്ക്കും പുരസ്‌കാരം ലഭിച്ചത്. മലമ്പനി ചികിത്സാ രംഗത്തെ നേട്ടത്തിനാണ് യുയു ടുയ്ക്ക് പുരസ്‌കാരം.

തലച്ചോറിലെ നാവിഗേഷൻ സംവിധാനം കണ്ടെത്തിയ ജോൺ ഒ കീഫ്, മെയ്‌ ബ്രിട്ട് മോസർ, എഡ്വേർഡ് മോസർ എന്നിവരാണ് 2014 ലെ ലൈദ്യശാസ്ത്ര നൊബേൽ പങ്കിട്ടത്.