മസ്‌കത്ത്: വിദേശ രാജ്യങ്ങളിൽ നിന്നും ആറു മാസത്തിനു ശേഷം ഒമാനിലേക്ക് മടങ്ങിയെത്തുന്ന ഒമാൻ റസിഡൻസ് വിസയുള്ളവർക്ക്  നിർബന്ധമാക്കുന്നു. കോവിഡ് ബാധിതമായതിനെ തുടർന്ന് വിമാന സർവ്വീസ് നിർത്തലാക്കിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ബാധിക്കുന്നതാണ് എൻഒസി നിർബന്ധമാക്കുന്നുവെന്ന തീരുമാനം.

അതിനാൽ തന്നെ, ഒമാനിലേക്ക് മടങ്ങുവാൻ തയ്യാറെടുക്കുന്നുവർ എൻഒസി ലഭിക്കുവാൻ ഉടൻ തന്നെ അപേക്ഷിക്കേണ്ടതാണ്. ഇതിനാ.ി പാസ്പോർട്ട് ആൻഡ് റസിഡൻസ് ജനറൽ അഡ്‌മിനിസ്ട്രേഷനിലെ അഡ്‌മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് ഡയറക്ടർക്ക് തൊഴിൽ ഉടമ അപേക്ഷ നൽകണം.

തൊഴിലാളിക്ക് സാധുവായ തൊഴിൽ വിസ ഉണ്ടായിരിക്കണം. തൊഴിലാളിയെ തിരിച്ചു കൊണ്ടുവരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിയുടെ കത്ത്, പാസ്പോർട്ടിന്റെയും തിരിച്ചറയിൽ കാർഡിന്റെയും കോപ്പികൾ, കമ്പനി സിഗ്‌നേച്ചർ കോപ്പി, കമ്പനി കൊമേഴ്സ്യൽ രജിസ്ട്രേഷൻ കോപ്പി, 14 ദിവസം കാലാവധിയുള്ള വിമാന ടിക്കറ്റ് കോപ്പി എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

ആറു മാസത്തിൽ അധികം രാജ്യത്തിന് പുറത്തുകഴിഞ്ഞ പ്രവാസികൾ മടങ്ങിവരുന്നതിന് എൻഒസി ആവശ്യമാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകളുയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ പൊലീസിൽ നിന്ന് ഔദ്യോഗിക വിശദീകരണം ലഭിച്ചത് വിഷയത്തിൽ ആളുകൾക്ക് ആശ്വാസമാകും.