മാനിൽ വിദേശികൾക്കു ജോലി മാറുന്നതിനുള്ള എൻഒസി നിയമം തുടരണോ എന്ന് ഗവൺമെന്റിന്റെ ഇംപ്ലിമെന്റേഷൻ സപ്പോർട്ട് ആൻഡ് ഫോളോഅപ് യൂണിറ്റ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിൽ അനുകൂലിച്ചവരുടെ എണ്ണം മുമ്പിൽ.ഒരാഴ്ചകൊണ്ടു പതിനായിരങ്ങൾ ട്വിറ്റർ വഴി പങ്കെടുത്ത അഭിപ്രായ വോട്ടെടുപ്പിൽ 60% പേർ എൻഒസി തുടരുന്നതിനെ അനുകൂലിച്ചു.

വീസ റദ്ദാക്കുന്നവർക്കു രണ്ടു വർഷത്തിനുള്ളിൽ പുതിയ ജോലിയിൽ പ്രവേശിക്കാൻ സ്‌പോൺസറുടെ എൻഒസി (എതിർപ്പില്ലാരേഖ) വേണമെന്ന വ്യവസ്ഥ 2014 ജൂലൈ മുതലാണു നിർബന്ധമാക്കിയത്.ജോലി മാറ്റത്തിനു പ്രതിബന്ധമായി നിൽക്കുന്നതിനാൽ ഇതു തുടരണോ എന്നാണ് ഐഎസ്എഫ്യു അന്വേഷിച്ചത്. അതേസമയം എല്ലാവർക്കും ഉപകാരപ്രദമാകുംവിധം എൻഒസി വ്യവസ്ഥയിൽ പരിഷ്‌കാരം ഉണ്ടാകേണ്ടതുണ്ടെന്ന് ഒമാൻ സൊസൈറ്റി ഓഫ് കോൺട്രാക്റ്റേഴ്സ് സിഇഒ പറഞ്ഞു.