- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഒസിയില്ലാതെ ജോലി വിട്ട പ്രവാസികൾക്ക് രണ്ടു വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി; സമ്പദ് ഘടന മെച്ചപ്പെടും വരെ കാത്തിരിക്കാൻ ഒമാൻ
മസ്‌ക്കറ്റ്: നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഇല്ലാതെ ജോലി വിട്ട പ്രവാസികൾക്ക് രണ്ടു വർഷത്തേക്ക് ഒമാൻ നിരോധനം ഏർപ്പെടുത്തി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടും വരെ ഇനി തത്സ്ഥാനത്ത് തുടരാൻ അധികൃതർ നിർദേശിച്ചു. എന്നാൽ പുതിയ നിയമത്തിനെതിരെ പരാതികളുമായി എംപ്ലോയർമാർ രംഗത്തെത്തിയിട്ടുണ്ട്. രണ്ടു വർഷത്തേക്ക് പ്രവാസികൾക്ക് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം വിദേശ ജോലിക്കാരുടെ കൊഴിഞ്ഞുപോക്കിനും ഒമാനിലേക്ക് വിദേശികൾ എത്താൻ വിമുഖത കാട്ടുന്നതിനും കാരണമാകുമെന്ന് ഇവർ പറയുന്നു. കമ്പനികൾ വിദേശത്തു നിന്ന് ആളുകളെ വരുത്തി അവർക്ക് പരിശീലനം നൽകിയ ശേഷം മെച്ചപ്പെട്ട തൊഴിൽ ലഭിക്കുമ്പോൾ അവർ കമ്പനി വിട്ടു പോകുന്നു. എന്നാൽ പുതിയ നിയമത്തോടെ കമ്പനികൾക്ക് ഈ സാഹചര്യം നേരിടേണ്ടി വരില്ലെന്നാണ് മിനിസ്റ്റർ ഓഫ് മാൻപവർ അഡൈ്വസർ സലാം അൽ സാദി പറയുന്നത്. ലേബർ മാർക്കറ്റിൽ സ്ഥിരത ഉറപ്പാക്കാൻ പുതിയ നിയമം സഹായകമാകും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ നിയമപ്രകാരം എൻഓഎസി ഉണ്ടെങ്കിൽ മാത്രമേ രാജ്യത്ത് ഒരു ജീവനക്കാരന
മസ്‌ക്കറ്റ്: നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഇല്ലാതെ ജോലി വിട്ട പ്രവാസികൾക്ക് രണ്ടു വർഷത്തേക്ക് ഒമാൻ നിരോധനം ഏർപ്പെടുത്തി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടും വരെ ഇനി തത്സ്ഥാനത്ത് തുടരാൻ അധികൃതർ നിർദേശിച്ചു. എന്നാൽ പുതിയ നിയമത്തിനെതിരെ പരാതികളുമായി എംപ്ലോയർമാർ രംഗത്തെത്തിയിട്ടുണ്ട്. രണ്ടു വർഷത്തേക്ക് പ്രവാസികൾക്ക് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം വിദേശ ജോലിക്കാരുടെ കൊഴിഞ്ഞുപോക്കിനും ഒമാനിലേക്ക് വിദേശികൾ എത്താൻ വിമുഖത കാട്ടുന്നതിനും കാരണമാകുമെന്ന് ഇവർ പറയുന്നു.
കമ്പനികൾ വിദേശത്തു നിന്ന് ആളുകളെ വരുത്തി അവർക്ക് പരിശീലനം നൽകിയ ശേഷം മെച്ചപ്പെട്ട തൊഴിൽ ലഭിക്കുമ്പോൾ അവർ കമ്പനി വിട്ടു പോകുന്നു. എന്നാൽ പുതിയ നിയമത്തോടെ കമ്പനികൾക്ക് ഈ സാഹചര്യം നേരിടേണ്ടി വരില്ലെന്നാണ് മിനിസ്റ്റർ ഓഫ് മാൻപവർ അഡൈ്വസർ സലാം അൽ സാദി പറയുന്നത്. ലേബർ മാർക്കറ്റിൽ സ്ഥിരത ഉറപ്പാക്കാൻ പുതിയ നിയമം സഹായകമാകും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ നിയമപ്രകാരം എൻഓഎസി ഉണ്ടെങ്കിൽ മാത്രമേ രാജ്യത്ത് ഒരു ജീവനക്കാരന് മറ്റൊരു കമ്പനിയിലേക്ക് മാറാനാകൂ. എണ്ണവില ഇടിഞ്ഞതോടെ ഒമാൻ ഏറെ വെല്ലുവിളികൾ നേരിടുകയാണെന്നും അതിൽ പ്രധാനമാണ് തൊഴിലില്ലാത്ത സ്വദേശികൾ. തൊഴിൽ രംഗത്ത് സ്വദേശികൾക്ക് മുൻഗണന നൽകുകയാണ് പരമപ്രധാനമെന്നും വിദേശികൾ കൊഴിഞ്ഞു പോയാലും സ്വദേശികളെ നിയമിക്കാൻ സാധിക്കുമെന്നും മന്ത്രാലയം വക്താവ് ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ മേഖലയെ നിയന്ത്രിക്കാനാണ് പുതിയ നിയമമെന്നും ഇതിനെ പിന്താങ്ങുകയാണ് വേണ്ടതെന്നും ഒമാൻ ട്രേഡ് യൂണിയൻ മെമ്പർ മുഹമ്മദ് അൽ ഫർജി വിലയിരുത്തി.