- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ വിദേശികളുടെ ജല വൈദ്യുതി നിരക്ക് വർദ്ധനയ്ക്ക് പാർലിമെന്റിന്റെ പ്രാഥമികാഗീകാരം; മലയാളികളടക്കമുള്ള വിദേശികളെ പ്രതികൂലമായി ബാധിക്കുന്ന ബില്ലിനെ സംബന്ധിച്ച ചർച്ച തുടരുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ വൈദ്യുതി ചാർജ് വർദ്ധിച്ചേക്കാൻ സാധ്യത. വ്യാപാരസ്ഥാപനങ്ങൾ, വിദേശി താമസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി നിരക്ക് വർദ്ധന നടപ്പാക്കുന്നതിന് പാർലിമെന്റിന്റെ പ്രാഥമികാഗീകാരം. ബുധനാഴ്ച ചേർന്ന നാഷണൽ അസംബ്ലിയിൽ ഏറെ നേരത്തെ വാഗ്വാദങ്ങൾക്കൊടുവിലാണ് 17 നെതിരെ 31 വോട്ടുകൾക്ക് നിരക്ക് വർദ്ധനബിൽ പാസായത്. മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന് പാർലമെന്റംഗങ്ങൾ പച്ചക്കൊടി കാട്ടിയത് . രാജ്യത്ത് 1966ൽ കിലോവാട്ടിന് രണ്ടു ഫിൽസായി നിശ്ചയിച്ചശേഷം വൈദ്യുതിനിരക്ക് വർധിപ്പിച്ചിട്ടില്ല. വിദേശികൾ താമസിക്കുന്ന അപ്പാർട്ടുമെന്റുകളിലും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളിലും ഉപയോഗത്തിനനുസരിച്ച് സ്ലാബ് നിശ്ചയിച്ചു വൈദ്യുതി നിരക്ക് ഈടാക്കാൻ ആണ് തീരുമാനം. നിലവിൽ കിലോവാട്ടിനു 2 ഫിൽസ് എന്നത് ഭവനങ്ങൾക്ക് 15 ഫിൽസും വാണിജ്യ സ്ഥാപനങ്ങൾക്ക് 25 ഫിൽസ് ഫിൽസും ആയി വർദ്ധിപ്പിക്കാനാണ് തീരുമാനം. വെള്ളത്തിന്റെ വിലയും
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ വൈദ്യുതി ചാർജ് വർദ്ധിച്ചേക്കാൻ സാധ്യത. വ്യാപാരസ്ഥാപനങ്ങൾ, വിദേശി താമസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി നിരക്ക് വർദ്ധന നടപ്പാക്കുന്നതിന് പാർലിമെന്റിന്റെ പ്രാഥമികാഗീകാരം. ബുധനാഴ്ച ചേർന്ന നാഷണൽ അസംബ്ലിയിൽ ഏറെ നേരത്തെ വാഗ്വാദങ്ങൾക്കൊടുവിലാണ് 17 നെതിരെ 31 വോട്ടുകൾക്ക് നിരക്ക് വർദ്ധനബിൽ പാസായത്.
മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന് പാർലമെന്റംഗങ്ങൾ പച്ചക്കൊടി കാട്ടിയത് . രാജ്യത്ത് 1966ൽ കിലോവാട്ടിന് രണ്ടു ഫിൽസായി നിശ്ചയിച്ചശേഷം വൈദ്യുതിനിരക്ക് വർധിപ്പിച്ചിട്ടില്ല.
വിദേശികൾ താമസിക്കുന്ന അപ്പാർട്ടുമെന്റുകളിലും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളിലും ഉപയോഗത്തിനനുസരിച്ച് സ്ലാബ് നിശ്ചയിച്ചു വൈദ്യുതി നിരക്ക് ഈടാക്കാൻ ആണ് തീരുമാനം. നിലവിൽ കിലോവാട്ടിനു 2 ഫിൽസ് എന്നത് ഭവനങ്ങൾക്ക് 15 ഫിൽസും വാണിജ്യ സ്ഥാപനങ്ങൾക്ക് 25 ഫിൽസ് ഫിൽസും ആയി വർദ്ധിപ്പിക്കാനാണ് തീരുമാനം. വെള്ളത്തിന്റെ വിലയും വര്ധിക്കും . ബില്ലിന്മേലുള്ള രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പുകൾ ഏപ്രിൽ 30 നു മുമ്പ് ഉണ്ടാകുമെന്നാണ് സൂചന. അന്തിമാംഗീകാരം ലഭിച്ചാലുടൻ നിരക്ക് വർദ്ധന പ്രാബല്യത്തിൽ കൊണ്ട് വരാനാണ് സർക്കാർ നീക്കം. വൈദ്യുതി ചാർജ് വർധിച്ചാൽ മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് അത് വലിയ സാമ്പത്തിക ബാധ്യതയാകും സൃഷ്ടിക്കുക .
എണ്ണവിലത്തകർച്ചയുടെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് കുവൈത്ത് സാമ്പത്തിക പരിഷ്‌കരനത്തിനൊരുങ്ങിയത് കമ്പനികളുടെ ലാഭാവിഹിതത്തിന്റെ 10 ശതമാനം കോർപറേറ്റ് ടാക്‌സ്, വിദേശ നിർമ്മിത ഉത്പന്നങ്ങൾക്കും ആഡംഭര വസ്തുക്കൾക്കും മൂല്യ വർദ്ധിത നികുതി. എന്നിവ ഉൾപ്പെടെയുള്ള സാമ്പത്തിക പരിഷ്‌കരണ നിർദേശങ്ങൾ ധനമന്ത്രി അനസ് അൽ സാലിഹ് ഇന്നലെ വീണ്ടും സഭയിൽ അവതരിപ്പിച്ചു . ഇത് സംബന്ധിച്ച ചർച്ചകൾ വരും ദിവസങ്ങളിൽ നാഷണൽ അസംബ്ലിയിൽ തുടരും.
ഉപഭോക്താക്കളെ നാലു വിഭാഗങ്ങളാക്കി തിരിച്ചാണ് വൈദ്യുതിനിരക്ക് വർധനാ ശിപാർശ സർക്കാർ സമർപ്പിച്ചിരുന്നത്. സ്വകാര്യ (സ്വദേശി) വീടുകൾ, ഇൻവെസ്റ്റ്‌മെന്റ് വീടുകൾ (വിദേശികൾക്ക് വാടകക്ക് നൽകുന്ന വീടുകളും അപ്പാർട്ട്‌മെന്റുകളും ഇതിലാണ് വരിക), വാണിജ്യ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിവയാണ് നാലുവിഭാഗങ്ങൾ.