- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
കാതടപ്പിക്കുന്ന ശബ്ദത്തിൽ വാഹനം നിരത്തിലോടിച്ചാൽ 3000 റിയാൽ പിഴ; വാഹനം പിടിച്ചെടുക്കാനും തീരുമാനം
ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ റോഡിലൂടെ കാതടപ്പിക്കുന്ന ശബ്ദത്തിൽ വാഹനമോടിക്കുന്നവരിൽ നിന്ന് 3000 റിയാൽ പിഴ ഈടാക്കാൻ തീരുമാനം. വാഹനങ്ങളുടെ സൈലൻസറിൽ മാറ്റം വരുത്തി കാതടപ്പിക്കുന്ന ശബ്ദത്തിൽ നിരത്തിലൂടെ പായുന്നവരെ പിടികൂടാൻ ആഭ്യന്തര മന്ത്രാലയം രംഗത്തിറങ്ങിക്കഴിഞ്ഞു. പിടിയിലായാൽ വാഹനം പിടിച്ചെടുക്കാനും നടപടിയുണ്ട്. വാഹനത്തിന്റെ വേഗതയും ശബ്ദവും കൂട്ടുന്നതിനു വേണ്ടി മാറ്റങ്ങൾ വരുത്തുന്ന ഡ്രൈവർമാരെ പിടികൂടാൻ രാജ്യമെമ്പാടും കാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്. ഇത്തരക്കാരിൽ നിന്ന് 3000 റിയാൽ പിഴയും വാഹനം പിടിച്ചെടുക്കാനുമാണ് തീരുമാനം. വാഹനത്തിന്റെ വേഗത വർധിപ്പിക്കുന്നത് ഡ്രൈവറിന്റെയും മറ്റു യാത്രക്കാരുടേയും ജീവന് ഭീഷണി ഉയർത്തുമെന്നും അമിത ശബ്ദം അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുമെന്നുമാണ് വിലയിരുത്തുന്നത്. റെസിഡൻഷ്യൽ ഏരിയയിലുള്ളവർക്ക് ഇത്തരത്തിൽ വാഹനങ്ങൾ ചീറിപ്പായുന്നത് സ്വൈര്യജീവിതത്തിന് തടസമാകുന്നുണ്ടെന്നും വിലയിരുത്തി.
ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ റോഡിലൂടെ കാതടപ്പിക്കുന്ന ശബ്ദത്തിൽ വാഹനമോടിക്കുന്നവരിൽ നിന്ന് 3000 റിയാൽ പിഴ ഈടാക്കാൻ തീരുമാനം. വാഹനങ്ങളുടെ സൈലൻസറിൽ മാറ്റം വരുത്തി കാതടപ്പിക്കുന്ന ശബ്ദത്തിൽ നിരത്തിലൂടെ പായുന്നവരെ പിടികൂടാൻ ആഭ്യന്തര മന്ത്രാലയം രംഗത്തിറങ്ങിക്കഴിഞ്ഞു. പിടിയിലായാൽ വാഹനം പിടിച്ചെടുക്കാനും നടപടിയുണ്ട്.
വാഹനത്തിന്റെ വേഗതയും ശബ്ദവും കൂട്ടുന്നതിനു വേണ്ടി മാറ്റങ്ങൾ വരുത്തുന്ന ഡ്രൈവർമാരെ പിടികൂടാൻ രാജ്യമെമ്പാടും കാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്. ഇത്തരക്കാരിൽ നിന്ന് 3000 റിയാൽ പിഴയും വാഹനം പിടിച്ചെടുക്കാനുമാണ് തീരുമാനം. വാഹനത്തിന്റെ വേഗത വർധിപ്പിക്കുന്നത് ഡ്രൈവറിന്റെയും മറ്റു യാത്രക്കാരുടേയും ജീവന് ഭീഷണി ഉയർത്തുമെന്നും അമിത ശബ്ദം അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുമെന്നുമാണ് വിലയിരുത്തുന്നത്. റെസിഡൻഷ്യൽ ഏരിയയിലുള്ളവർക്ക് ഇത്തരത്തിൽ വാഹനങ്ങൾ ചീറിപ്പായുന്നത് സ്വൈര്യജീവിതത്തിന് തടസമാകുന്നുണ്ടെന്നും വിലയിരുത്തി.