- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോക്കിയ 3310 നെ വികസിപ്പിക്കാൻ ഒരുങ്ങി എച്ച്എംഡി ഗ്ലോബൽ; ഫോൺ എത്തുക ചൈന ടെലികമ്മ്യൂണിക്കേഷൻസ് സർട്ടിഫിക്കേഷൻസ് അഥോറിറ്റിയുടെ പുതിയ മോഡലിൽ; നോക്കിയ 9 ന്റെ പ്രകാശനം ചൈനയിൽ നടത്തുമെന്ന് എച്ച്എംഡി ഗ്ലോബൽ
മുംബൈ: ഒരു 4ജി അംഗത്തെ കൂടി ചേർത്ത് നോക്കിയ 3310യെ വികസിപ്പിക്കാൻ ഒരുങ്ങുകയാണ് HMD Global. ഔദ്യോഗികമായി വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ലെങ്കിലും ചൈന ടെലികമ്മ്യൂണിക്കേഷൻസ് സർട്ടിഫിക്കേഷൻസ് അഥോറിറ്റിയുടെ TA-1077 മോഡലിലാകും ഫോൺ എത്തുകയെന്നാണ് റിപ്പോർട്ട്. 2017 ഫെബ്രുവരിയിൽ 2G കണക്ടിവിറ്റിയുള്ള ഒർജിനൽ നോക്കിയ ഫോൺ മൊബൈൽ വേൾഡ് കോൺഗ്രസ്സിൽ എത്തിച്ചിരുന്നു കൂടാതെ 3,310 എന്ന പ്രൈസ് ടാഗോടെ ഹാൻഡ്സെറ്റും എത്തിയിരുന്നു. TENAA ലിസ്റ്റിങ് അനുസരിച്ച്, നോക്കിയ 3310 4G വേരിയന്റ് TD-LTE, TD-SCDMA, GSM തുടങ്ങിയ നെറ്റ്വർക്കുകളെ സപ്പോർട്ട് ചെയ്യും. പുതിയ പ്ലാറ്റ്ഫോം ആഗോള നോക്കിയ 3310 4G വേരിയന്റിന്റെ ഭാഗമാണോ എന്ന് വ്യക്തമല്ല. എച്ച്എംഡി നോക്കിയ 3310 2G നോക്കിയ സീരീസ് 30+ ഒ.എസ് കൊണ്ടുവന്നിരുന്നു, എന്നാൽ അതിന്റെ 3 ജി പതിപ്പ് ജാവയുടെ സവിശേഷ ഫീച്ചർ ഒ.എസോടെയാണ് പുറത്തിറങ്ങിയത്.ഒറിജിനൽ വേർഷൻ പോലെ തന്നെ നോക്കിയ 3310 4G യിൽ 2.4 ഇഞ്ച് ക്യുവിജിഎ (240x320 പിക്സൽ) കളർ ഡിസ്പ്ലെ, ടിഇഎൻഎയിലെ 2 മെഗാപിക്സൽ റിയർ ക്യാമറ സെ
മുംബൈ: ഒരു 4ജി അംഗത്തെ കൂടി ചേർത്ത് നോക്കിയ 3310യെ വികസിപ്പിക്കാൻ ഒരുങ്ങുകയാണ് HMD Global. ഔദ്യോഗികമായി വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ലെങ്കിലും ചൈന ടെലികമ്മ്യൂണിക്കേഷൻസ് സർട്ടിഫിക്കേഷൻസ് അഥോറിറ്റിയുടെ TA-1077 മോഡലിലാകും ഫോൺ എത്തുകയെന്നാണ് റിപ്പോർട്ട്. 2017 ഫെബ്രുവരിയിൽ 2G കണക്ടിവിറ്റിയുള്ള ഒർജിനൽ നോക്കിയ ഫോൺ മൊബൈൽ വേൾഡ് കോൺഗ്രസ്സിൽ എത്തിച്ചിരുന്നു കൂടാതെ 3,310 എന്ന പ്രൈസ് ടാഗോടെ ഹാൻഡ്സെറ്റും എത്തിയിരുന്നു.
TENAA ലിസ്റ്റിങ് അനുസരിച്ച്, നോക്കിയ 3310 4G വേരിയന്റ് TD-LTE, TD-SCDMA, GSM തുടങ്ങിയ നെറ്റ്വർക്കുകളെ സപ്പോർട്ട് ചെയ്യും. പുതിയ പ്ലാറ്റ്ഫോം ആഗോള നോക്കിയ 3310 4G വേരിയന്റിന്റെ ഭാഗമാണോ എന്ന് വ്യക്തമല്ല. എച്ച്എംഡി നോക്കിയ 3310 2G നോക്കിയ സീരീസ് 30+ ഒ.എസ് കൊണ്ടുവന്നിരുന്നു, എന്നാൽ അതിന്റെ 3 ജി പതിപ്പ് ജാവയുടെ സവിശേഷ ഫീച്ചർ ഒ.എസോടെയാണ് പുറത്തിറങ്ങിയത്.ഒറിജിനൽ വേർഷൻ പോലെ തന്നെ നോക്കിയ 3310 4G യിൽ 2.4 ഇഞ്ച് ക്യുവിജിഎ (240x320 പിക്സൽ) കളർ ഡിസ്പ്ലെ, ടിഇഎൻഎയിലെ 2 മെഗാപിക്സൽ റിയർ ക്യാമറ സെൻസർ, എൽഇഡി ഫ്ളാഷ്, 64 ജിബി ഓൺബോർഡ് സ്റ്റോറേജ്, നീക്കം ചെയ്യാവുന്ന 1200 എംഎഎച്ച് ബാറ്ററി. ഉപയോക്താക്കൾക്ക് രണ്ട് നെറ്റ്വർക്കുകളെ അനുവദിക്കാൻ ഡ്യുവൽ സിം സപ്പോർട്ട് തുടങ്ങിയവ ഉണ്ടായിരിക്കും. കൂടാതെ 2 ജി, 3 ജി നോക്കിയ 3310 മോഡലുകളിലെ പോലെ ബ്ലൂടൂത്ത് V2.1, മൈക്രോ യുഎസ്ബി എന്നിവയുമുണ്ട്.
മുൻനിരയിലെത്താനുള്ള നോക്കിയ 9 ഫോണിന്റെ പ്രകാശനത്തിനായി HMD Global ചൈനയിൽ ചടങ്ങു നടത്തുമെന്നാണ് അഭ്യൂഹങ്ങൾ, ഇവിടെ തന്നയാകും ഫിൻലാൻഡ് തങ്ങളുടെ നോക്കിയ 3310 4G ഔദ്യോഗികമായി പുറത്തിറക്കുക എന്നും റിപ്പോർട്ടുകളുണ്ട്.