- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോകിയ 105 ഇന്ത്യയിൽ ലോഞ്ച് ചെയ്തു; പുതിയ മോഡലിന് വില 999രൂപ; ഡ്യുവൽ സിം മൊബൈലിന് 1149 രൂപ; ഏറ്റവും പുതിയ നോകിയ 130 മോഡൽ ഉടൻ പുറത്തിറക്കുമെന്ന് കമ്പനി
ന്യൂഡൽഹി: നോക്കിയയുടെ ഉടമകളായ എച്ച്എംഡി ഗ്ലോബൽ നോക്കിയ 105 എന്ന മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യയുടെ മൊബൈൽ ഫോൺ മാർക്കറ്റിൽ സ്ഥാനമുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 999 രൂപ വിലയിട്ടാണ് പുതിയ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഡ്യുവൽ സിം മൊബൈലിന് 1149 രൂപയാണ് അടിസ്ഥാന വില. രണ്ടു മോഡലുകളും ബുധനാഴ്ച വിപണിയിലെത്തും. ഏതാനും ആഴ്ചയ്ക്കുള്ളിൽ നോക്കിയ 130 എന്ന പുതിയ മോഡലും കമ്പനി രാജ്യത്ത് അവതരിപ്പിക്കും. നാൽപ്പത് കോടിയോളം ആളുകൾക്ക് ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാനും ഇന്റർനെറ്റിന്റെ ഗുണഫലങ്ങൾ അനുഭവിക്കാതിരിക്കാനും കഴിയുന്ന രാജ്യത്ത് വോയ്‌സ്, ടെക്സ്റ്റ് എന്നീ മാർഗങ്ങളിലൂടെ മാത്രം പരസ്പരം ബന്ധപ്പെടാൻ കഴിയുന്നത് വലിയ കാര്യമാണെന്ന് എച്ച്എംഡി ഗ്ലോബൽ സിഇഒ ആർതോ നുമ്മേല പറഞ്ഞു. കഴിഞ്ഞ വർഷം ലോകത്താകമാനം 40 കോടി മൊബൈൽ ഫോണുകളാണ് വിറ്റഴിഞ്ഞത്. ലോകത്താകമാനം 130 കോടി മൊബൈൽ ഫോൺ ഉപഭോക്താക്കളാണ് ഉള്ളത്. ഇതിൽ ഭൂരിഭാഗവും ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലാണ്.
ന്യൂഡൽഹി: നോക്കിയയുടെ ഉടമകളായ എച്ച്എംഡി ഗ്ലോബൽ നോക്കിയ 105 എന്ന മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യയുടെ മൊബൈൽ ഫോൺ മാർക്കറ്റിൽ സ്ഥാനമുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 999 രൂപ വിലയിട്ടാണ് പുതിയ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.
ഡ്യുവൽ സിം മൊബൈലിന് 1149 രൂപയാണ് അടിസ്ഥാന വില. രണ്ടു മോഡലുകളും ബുധനാഴ്ച വിപണിയിലെത്തും. ഏതാനും ആഴ്ചയ്ക്കുള്ളിൽ നോക്കിയ 130 എന്ന പുതിയ മോഡലും കമ്പനി രാജ്യത്ത് അവതരിപ്പിക്കും.
നാൽപ്പത് കോടിയോളം ആളുകൾക്ക് ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാനും ഇന്റർനെറ്റിന്റെ ഗുണഫലങ്ങൾ അനുഭവിക്കാതിരിക്കാനും കഴിയുന്ന രാജ്യത്ത് വോയ്‌സ്, ടെക്സ്റ്റ് എന്നീ മാർഗങ്ങളിലൂടെ മാത്രം പരസ്പരം ബന്ധപ്പെടാൻ കഴിയുന്നത് വലിയ കാര്യമാണെന്ന് എച്ച്എംഡി ഗ്ലോബൽ സിഇഒ ആർതോ നുമ്മേല പറഞ്ഞു.
കഴിഞ്ഞ വർഷം ലോകത്താകമാനം 40 കോടി മൊബൈൽ ഫോണുകളാണ് വിറ്റഴിഞ്ഞത്. ലോകത്താകമാനം 130 കോടി മൊബൈൽ ഫോൺ ഉപഭോക്താക്കളാണ് ഉള്ളത്. ഇതിൽ ഭൂരിഭാഗവും ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലാണ്.