കെട്ടിലും മട്ടിലും പുതുമയുമായി തിരിച്ചെത്തിയ നോക്കിയ 3310 വീണ്ടും ഞെട്ടിക്കുന്നു. ഇത്തവണ ഈ കുഞ്ഞൻ ഫോണിൽ 4ജി നെറ്റ് വർക്കും വാട്‌സ് ആപ്പും ഇൻസ്റ്റാൾ ചെയ്ത്് മോഡേൺ ആയാണ് എത്തുന്നത്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി എത്തിയ 4ജി 3310 ഫോണിൽ ആൻഡ്രോയിഡ് ആപ്പിന് സമാനമായ നിരവധി ആപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

3ജിയേക്കാൾ ഏഴിരട്ടി വേഗതയുള്ള 4ജി ഫോണിൽ 150എംബിപിഎസ് ആണ് നെറ്റിന്റെ വേഗത. ഈ 4ജി ഫോണിൽ രണ്ട് ജിബിയുള്ള ഒരു സിനിമ മൂന്ന് മിനറ്റ് 20 സെക്കൻഡ് കൊണ്ട് ഡൗൺലോഡ് ചെയ്യാം. ഒരു 3ജി നെറ്റ് വർക്ക് ഫോണിലാണെങ്കിൽ ഇതിന് 25 മിനിറ്റെങ്കിലും എടുക്കുമ്പോഴാണിത്.

അതേസമയം ഡൈമൻഷൻ, സ്‌ക്രീൻ സൈസ്, ബാറ്ററി ലൈഫ് എന്നിവയിൽ മാറ്റമില്ല. പുതിയ മോഡൽ എന്നാണ് വിപണിയിലെത്തുക എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചുവപ്പ്, മഞ്ഞ, കടും നീല, ചാര നിറം എന്നീ നാല് കളറുകളിലാണ് ഇത്തവണ 3310 വിപണണിയിലെത്തുക.

മൊബൈൽ ഉപഭോഗത്തിലെ ഗൃഹാതുരത്വത്തെ ഓർമിപ്പിച്ച് കൊണ്ട് ഇരപിടിക്കുന്ന പാമ്പ് ഗെയിമും, 2. ജി ഇന്റർനെറ്റ് സപ്പോർട്ടും പുതിയ 3310 വാഗ്ദാനം ചെയ്യുന്നുണ്ട്. യു.എസ്.ബി ചാർജിങ് മോഡ്, 2 മെഗാപിക്സൽ ബാക് കാമറ, 2.40 ഇഞ്ച് ഡിസ്പ്ലേ, 1200എംഎഎച്ച് ബാറ്ററി എന്നിവയും ഇതിന്റെ പ്രത്യേകതയാണ്.