ദുബായിലെ എല്ലാ ഉദ്യാനങ്ങളിലും സ്മാർട്ട്‌ഗേറ്റ് സംവിധാനം ഒരുങ്ങുന്നു. അടുത്ത വർഷം പകുതിയോടെ നിർമ്മാണം പൂർത്തീകരിക്കാനാണ് തീരുമാനം. പദ്ധതി പൂർത്തിയാവുന്നതോടെ നോൾ കാർഡ് ഉപയോഗിച്ചു മാത്രമെ ഉദ്യാനങ്ങളിൽ പ്രവേശിക്കുവാൻ കഴിയുകയുള്ളൂ.

പൊതു ബസുകളിൽ ഉപയോഗിക്കുന്ന രീതി തന്നെയാകും ഉദ്യാനങ്ങളിലെ കാർഡ് പ്രവേശനത്തിനും ഉപയോഗപ്പെടുത്തുക. സംവിധാനത്തിന്റെ പരീക്ഷണ ഘട്ടത്തിന് അൽ മംസാർ, അൽ മുശ്രിഫ്, സാബീൽ എന്നിവിടങ്ങളിൽ തുടക്കമിട്ടു കഴിഞ്ഞു.

പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട് ദുബൈ നഗരസഭയും ആർടിഎയും ഏപ്രിൽ മാസത്തിലാണ് കരാർ ഒപ്പിട്ടത്. നിലവിൽ ഫീസ് കൊടുത്താണ് ഉദ്യാനങ്ങളിലേക്കുള്ള പ്രവേശനം നടത്തുന്നത്.