ദുബായ്: 2017 മുതൽ എമിറേറ്റിൽ നോൽ കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ സാധിക്കും. മെട്രോ സ്റ്റേഷനുകളിലെ സൂം സ്റ്റോറുകളിലാണ് ഇത്തരത്തിൽ പണം അടയ്ക്കാനാവുകയെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി (ആർ.ടി.എ.) അറിയിച്ചു. നെറ്റ്്്വർക്ക് ഇന്റർനാഷനലിന്റെ സഹകരണത്തോടെയാണിത്. പരമാവധി 5,000 ദിർഹം വരെ ഇത്തരത്തിൽ അടയ്ക്കാനാകും.

യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണ് ഇത്തരമൊരു സൗകര്യം ഒരുക്കിയതെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി (ആർ.ടി.എ.) അറിയിച്ചു. ജൈറ്റക്സ് മേളയുടെ ഭാഗമായി സന്ദർശകർക്ക് പുതിയ പണമടയ്ക്കൽ രീതി പരീക്ഷിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. വേൾഡ് ട്രേഡ് സെന്റർ മെട്രോ സ്റ്റേഷനിലെ സൂം സ്റ്റോറിലാണ് നോൽ കാർഡ് ഉപയോഗിച്ച്
സാധനങ്ങൾ വാങ്ങാനുള്ള താത്കാലിക സംവിധാനം ഒരുക്കിയത്.

നേരത്തെ മെട്രോയിലും ട്രാമുകളിലും ബസുകളിലും മാത്രമേ നോൾ കാർഡുപയോഗിച്ച് പണമടയ്ക്കാൻ സാധിച്ചിരുന്നുള്ളൂ. ഇപ്പോഴിത് ദുബായിലെ പാർക്കുകളിലും ടാക്സികളിലും പണമടയ്ക്കാനും ഉപയോഗിക്കാനാകും. പാർക്കിംഗിനും പണമടയ്ക്കാൻ ഇതുപയോഗിക്കാവുന്നതാണ്.

മെട്രോസ്റ്റേഷനുകളിലും പെട്രോൾ സ്റ്റേഷനുകളിലുമുള്ള സൂം സ്റ്റോറുകളിൽ ഈ സംവിധാനം പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. നിലവിലുള്ള എല്ലാ കാർഡുകളും ഇതിനായി ഉപയോഗിക്കാം. പെട്ടെന്ന് സാധനങ്ങൾ വാങ്ങേണ്ടി വരുന്നവർക്ക് ഇനിമുതൽ കാശില്ലെന്ന് വിഷമിക്കേണ്ടതില്ല. കാശ് കയ്യിൽ കൊണ്ടു നടക്കേണ്ടതില്ലെന്ന സൗകര്യവുമുണ്ട്. സുരക്ഷിതത്വ പേടികളും വേണ്ട.

സിൽവർ, സ്വർണനോൾ കാർഡുകളിൽ ഏറ്റവും കുറഞ്ഞത് ആയിരം ദിർഹമെങ്കിലും ഉണ്ടായിരിക്കണം. നീല വ്യക്തിഗത നോൾ കാർഡിലിത് അയ്യായിരം ദിർഹമെന്നാണ് വ്യവസ്ഥ. ആയിരം ചില്ലറവിൽപ്പശാലകളിൽ ഇക്കൊല്ലം ഈ സംവിധാനം ഉടൻ നിലവിൽ അടുത്ത കൊല്ലത്തോടെ ഇത് പതിനായിരം ആക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതിനായി പല ചില്ലറ വിൽപ്പനക്കാരോടും ചർച്ചകൾ നടത്തിക്കഴിഞ്ഞു. മറ്റ് ക്രെഡിറ്റ്കാർഡ്-ഡെബിറ്റ് കാർഡ് സൗകര്യം ഉപയോഗിക്കുന്ന സൂപ്പർമാർക്കറ്റുകളുമായും ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ആഡംബര വസ്തുക്കൾ വാങ്ങുന്നതിന് നോൾ കാർഡുപയോഗിക്കാനാകില്ല.