യുണൈറ്റഡ് നേഷൻസ്: ഒരു വർഷത്തിനിടെ വിദേശ ഇന്ത്യക്കാർ അയച്ച തുക, ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 3.3 ശതമാനം. ഇതിൽ വലിയൊരു ശതമാനവും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്.

പ്രവാസികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിലേക്ക് അയച്ചത് 6274 കോടി ഡോളറെന്നാണ് (405167.39കോടി രൂപ)കണക്ക്. ഇന്ത്യയിലേക്ക് അയച്ച തുകയിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെയുണ്ടായ വർധന 68.6 ശതമാനമാണ്.

ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രിക്കൾച്ചർ ഡെവലപ്മെന്റ് (ഐഎഫ്എഡി) പുറത്തുവിട്ട കണക്കാണിത്. മറ്റു രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ തുക എത്തിയത് അമേരിക്കയിൽ നിന്നാണ്. ലോകത്ത് 80 കോടിയിലധികം കുടുംബാംഗങ്ങളുടെ ജീവിതച്ചെലവ് 20 കോടിയിലധികം വരുന്ന കുടിയേറ്റ തൊഴിലാളികളിലൂടെയാണ് കണ്ടെത്തുന്നത്.