- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചവിശ്രമം രാവിലെ 11 മുതൽ വൈകുന്നേരം നാലു വരെ; ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് അവസാനം വരെ മധ്യാഹ്ന വിശ്രമ നിയമം ബാധകം
കുവൈറ്റ് സിറ്റി: കാലാവസ്ഥ മോശമായതിനെ തുടർന്ന് തൊഴിലാളികൾക്ക് മധ്യാഹ്ന വിശ്രമം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ആക്ടിങ് ഡയറക്ടർ ജനറൽ ഓഫ് ദ മാൻ പവർ പബ്ലിക് അഥോറിറ്റി അഹമ്മദ് അൽ മൂസ പുറപ്പെടുവിച്ചു. നിർമ്മാണ മേഖലകളിലും മറ്റും തൊഴിൽ ചെയ്യുന്നവർക്ക് രാവിലെ 11 മുതൽ വൈകുന്നേരം നാലു വരെ വിശ്രമം അനുവദിച്ചുകൊണ്ടാണ് ഉത്തരവ്. ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് അവസാനം വരെ ഉത്തരവ് ബാധകമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവിനെ തുടർന്ന് മധ്യാഹ്നവിശ്രമം അനുവദിച്ചിട്ടുള്ള സമയത്ത് എംപ്ലോയർക്ക് തൊഴിലാളികളെ നിർബന്ധിപ്പിച്ച് പണിചെയ്യിക്കാനാവില്ല. സ്വകാര്യമേഖലകളിലുള്ള തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്ന 6/2010 നിയമപ്രകാരമാണ് മധ്യാഹ്ന വിശ്രമം അനുവദിച്ചതെന്ന് അഹമ്മദ് അൽ മൂസ വെളിപ്പെടുത്തി. കനത്ത ചൂടിൽ തൊഴിലാളികളെ വെയിലിൽ പണിയെടുപ്പിക്കുന്നതിൽ ആശങ്കയുണ്ടെന്നും തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയിൽ കമ്പനികൾ ശ്രദ്ധ പതിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
കുവൈറ്റ് സിറ്റി: കാലാവസ്ഥ മോശമായതിനെ തുടർന്ന് തൊഴിലാളികൾക്ക് മധ്യാഹ്ന വിശ്രമം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ആക്ടിങ് ഡയറക്ടർ ജനറൽ ഓഫ് ദ മാൻ പവർ പബ്ലിക് അഥോറിറ്റി അഹമ്മദ് അൽ മൂസ പുറപ്പെടുവിച്ചു. നിർമ്മാണ മേഖലകളിലും മറ്റും തൊഴിൽ ചെയ്യുന്നവർക്ക് രാവിലെ 11 മുതൽ വൈകുന്നേരം നാലു വരെ വിശ്രമം അനുവദിച്ചുകൊണ്ടാണ് ഉത്തരവ്. ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് അവസാനം വരെ ഉത്തരവ് ബാധകമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തരവിനെ തുടർന്ന് മധ്യാഹ്നവിശ്രമം അനുവദിച്ചിട്ടുള്ള സമയത്ത് എംപ്ലോയർക്ക് തൊഴിലാളികളെ നിർബന്ധിപ്പിച്ച് പണിചെയ്യിക്കാനാവില്ല. സ്വകാര്യമേഖലകളിലുള്ള തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്ന 6/2010 നിയമപ്രകാരമാണ് മധ്യാഹ്ന വിശ്രമം അനുവദിച്ചതെന്ന് അഹമ്മദ് അൽ മൂസ വെളിപ്പെടുത്തി. കനത്ത ചൂടിൽ തൊഴിലാളികളെ വെയിലിൽ പണിയെടുപ്പിക്കുന്നതിൽ ആശങ്കയുണ്ടെന്നും തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയിൽ കമ്പനികൾ ശ്രദ്ധ പതിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.