- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാധാരണ പ്രവാസി പ്രതിനിധികളെ ഉൾപ്പെടുത്തി നോർക്ക പുനഃ സംഘടിപ്പിക്കണം : ഏകതാ പ്രവാസി
കൊച്ചി: പ്രവാസി ക്ഷേമത്തിനായി രൂപീകരിച്ച നോർക്ക പോലുള്ള സ്ഥാപനങ്ങൾക്ക് സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനോ പരിഹരിക്കുന്നതിനോ കഴിഞ്ഞിട്ടില്ലെന്ന് വൈ.എം.സി.എ. ഹാളിൽ ചേർന്ന ഏകതാ പ്രവാസി സംസ്ഥാന കൺവെൻഷൻ കുറ്റപ്പെടുത്തി. സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളറിയാത്തവരാണ് ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്തുള്ളതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. രാജ്യത്തിന് വൻതോതിൽ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികൾ ചൂഷണം ചെയ്യപ്പെടുമ്പോൾ ഇടപെടാൻ പോലും ഇത്തരം സ്ഥാപനങ്ങൾ തയ്യാറാകുന്നില്ലെന്നു യോഗം ആരോപിച്ചു. സാധാരണക്കാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി നോർക്ക പുനഃസംഘടിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സമ്മേളനം നിർദ്ദേശിച്ചു. പ്രവാസികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കുക, പ്രവാസി മരണപ്പെട്ടാൽ ഡെഡ്ബോഡി ഫ്രീ ആയി നാട്ടിൽ എത്തിക്കുക, റിക്രൂട്ടിങ് ഏജൻസികളെ നിയന്ത്രിക്കുക, പ്രവാസികൾക്ക് വോട്ടവകാശം നൽകുക, വിമാന കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കുക, ഇന്റർ നാഷണൽ ഹെൽപ്പ് ഡസ്‌ക്കും ടോൾഫ്രീ നമ്പരും സ്ഥാപിക്കുക തുടങ്ങിയ 12 ഇന ആവശ്യങ
കൊച്ചി: പ്രവാസി ക്ഷേമത്തിനായി രൂപീകരിച്ച നോർക്ക പോലുള്ള സ്ഥാപനങ്ങൾക്ക് സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനോ പരിഹരിക്കുന്നതിനോ കഴിഞ്ഞിട്ടില്ലെന്ന് വൈ.എം.സി.എ. ഹാളിൽ ചേർന്ന ഏകതാ പ്രവാസി സംസ്ഥാന കൺവെൻഷൻ കുറ്റപ്പെടുത്തി. സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളറിയാത്തവരാണ് ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്തുള്ളതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. രാജ്യത്തിന് വൻതോതിൽ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികൾ ചൂഷണം ചെയ്യപ്പെടുമ്പോൾ ഇടപെടാൻ പോലും ഇത്തരം സ്ഥാപനങ്ങൾ തയ്യാറാകുന്നില്ലെന്നു യോഗം ആരോപിച്ചു. സാധാരണക്കാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി നോർക്ക പുനഃസംഘടിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സമ്മേളനം നിർദ്ദേശിച്ചു.
പ്രവാസികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കുക, പ്രവാസി മരണപ്പെട്ടാൽ ഡെഡ്ബോഡി ഫ്രീ ആയി നാട്ടിൽ എത്തിക്കുക, റിക്രൂട്ടിങ് ഏജൻസികളെ നിയന്ത്രിക്കുക, പ്രവാസികൾക്ക് വോട്ടവകാശം നൽകുക, വിമാന കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കുക, ഇന്റർ നാഷണൽ ഹെൽപ്പ് ഡസ്‌ക്കും ടോൾഫ്രീ നമ്പരും സ്ഥാപിക്കുക തുടങ്ങിയ 12 ഇന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഏപ്രിൽ 4ന് ഏകതാ പ്രവാസി ന്യൂഡൽഹിയിലെ ജന്ദർമന്ദിറിൽ സംഘടിപ്പിക്കുന്ന ഉപവാസ സത്യഗ്രഹം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. സത്യഗ്രഹ ഉപവാസത്തിന്റെ പ്രചരണാർത്ഥം കാസർകോഡ് മുതൽ തിരുവനന്തപുരം വരെ 'ഏകതാ യാത്ര' നടത്തും.
ഏകതാ പ്രവാസി സംസ്ഥാന പ്രസിഡന്റ് എൻ.കെ.സാദിഖ് കൊണ്ടോട്ടി ക്യാപ്ടനായ യാത്ര മാർച്ച് 17 ന് കാസർകോഡ് ആരംഭിച്ച് മാർച്ച് 26ന് തിരുവനന്തപുരത്ത് സമാപിക്കും. പ്രവാസി പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള തെരുവുനാടകവും യാത്രയ്ക്കൊപ്പം അവതരിപ്പിക്കും. ഏകതാ യാത്രയുടെ വിജയത്തിനായി 101 അംഗ സമിതിക്ക് രൂപം നൽകി. ഏകതാ പ്രവാസി ദേശീയ ചെയർമാൻ റഹിം ഒലവക്കോട് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.എൻ.കെ.സാദിഖ് കൊണ്ടോട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ എബി ജെ. ജോസ്, ശ്രീജിത്ത് ആർ പുളിക്കൽ, നിഷ സ്നേഹകൂട്, സാംജി പഴേപറമ്പിൽ, ജലാലുദ്ദീൻ കണ്ണൂർ, റെജി കുര്യൻ എന്നിവർ പ്രസംഗിച്ചു.
ഏകതാ പ്രവാസി കേരള സംസ്ഥാന ഘടകം എൻ.കെ.സാദിഖ് കൊണ്ടോട്ടി, ജനറൽ സെക്രട്ടറിയായി എബി ജെ. ജോസ് എന്നിവരെ തെരഞ്ഞെടുത്തു. നിഷ സ്നേഹകൂട് (വൈസ് പ്രസിഡന്റ്), ദുർഗ എറണാകുളം, അഡ്വ. മറിയാമ്മ തോമസ് (ജോയിന്റ് സെക്രട്ടറി), ഹരികുമാർ കെ.പി.(ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.