മനാമ: നോർക്ക റൂട്‌സിനെ കുറിച്ചും നോർക്ക നൽകുന്ന സേവനങ്ങളെ കുറിച്ചും പ്രവാസികൾക്കിടയിൽ അവബോധമുണ്ടാക്കാൻ കേരളീയ സമാജം നോർക്ക സിഇഒ ഡോ: കെ എൻ രാഘവനുമായി മുഖാമുഖം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്‌ച്ച കാലത്ത് പതിനൊന്നിന് സമാജം പുതിയ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത് എന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള അറിയിച്ചു.

പ്രവാസി ക്ഷേമനിധി ചികിത്സാ സഹായത്തിനുള്ള പദ്ധതി ലോൺ അപകട ഇൻഷുറൻസ് തുടങ്ങി വിവിധ സേവങ്ങളെ കുറിച്ചുള്ള വിശദീകരണങ്ങളും ചോദ്യോത്തരങ്ങളും നടക്കും. ഈ അവസരം എല്ലാവരും വിനിയോഗിക്കണമെന്ന് സമാജം ജനറൽ സെക്രട്ടറി വീരമണി അറിയിച്ചു.

നോർക്കയുടെ ഓഫീസ് സമാജത്തിൽ പ്രവർത്തിക്കുന്നുണ്ട് എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ 9 മണി വരെയും, വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 4 മണി മുതൽ 9 മണി വരെയുമാണ് നോർക്കയുടെ പ്രവർത്തന സമയമെന്ന് സമാജം വൈസ് പ്രസിഡന്റ്ആഷ്‌ലി ജോർജ്ജ് വ്യക്തമാക്കി. നോർക്കയിൽ ഇതുവരെ പേർ രജിസ്റ്റർ ചെയ്യാത്തവർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് കൺവീനർ സിരാജുദ്ധീൻ അറിയിച്ചു.