അബ്ബാസിയ: കേരള സർക്കാറിനു കീഴിലെ നോർക്ക (NORKA- Non Resident Keralite Affairs) യുടെ സേവനങ്ങളും ആനുകൂല്യങ്ങളും പ്രവാസികൾക്ക് ലഭ്യമാക്കുന്നതിന് വെൽഫെയർ കേരള കുവൈത്തിന്റെ നേതൃത്വത്തിൽ നോർക്ക പ്രവാസി ഐഡി കാർഡ് ഹെൽപ് ഡെസ്‌ക് ആരംഭിക്കുന്നു. കുവൈത്തിലെ മുഴുവൻ പ്രവാസി മലയാളികൾക്കും നോർക്ക ഐ.ഡി കാർഡ് ലഭ്യമാക്കുന്നതിനായി വിവിധ മേഖലകളിൽ ഒരു മാസക്കാലം ഹെല്പ് ഡെസ്‌ക് സെന്റെറുകൾ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 6 മണി മുതൽ 9 മണി വരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 5 മണി മുതൽ 10 മണി വരെയും ഫഹാഹീൽ യൂനിറ്റി സെന്റെർ , അബ്ബാസിയ പ്രവാസി ഓഡിറ്റോറിയം, ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയം എന്നീ സ്ഥലങ്ങളിൽ സെന്റെരുകൾ പ്രവർത്തിക്കും.

താഴെ പറയുന്ന രേഖകളുമായി സമീപിച്ചാൽ അപേക്ഷകർക്കു നോർക്കാ ഐ ഡി കാർഡിനായുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്
1. വിസ പേജ് ഉൾപ്പെടെയുള്ള അപേക്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോർട്ട് കോപ്പി
2. അപേക്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തിയ കുവൈത്ത് സിവിൽ ഐ ഡി കോപ്പി
3. രണ്ടു പാസ്‌പോർട്ട് സൈസ് ഫോട്ടോ
4. രണ്ട് ദീനാർ രെജിസ്‌ട്രേഷൻ ഫീസ് (300 രൂപയാണ് ഐ.ഡിയുടെ ഫീസ്. ഡി ഡി ചാർജ് ഉൾപ്പെടെ രണ്ട് ദീനാർ )
5. അപേക്ഷാ ഫോറം ഹെല്പ് ഡെസ്‌ക് സെന്റെരുകളിൽ നിന്ന് നല്കുകയും അതു പൂരിപ്പിക്കാൻ വെൽഫെയർ കേരള വളണ്ടിയർമാർ നിങ്ങളെ സഹായിക്കുകയും ചെയ്യും. നോർക്കയുടെ വെബ് സൈറ്റിലും അപേക്ഷാഫോറം ലഭ്യമാണ് .

നോർക്ക പ്രവാസി ഐ ഡി കാർഡ് പ്രവാസികൾക്ക് ഒരു തിരിച്ചറിയാൽ രേഖയായി ഉപയോഗിക്കുന്നതോടൊപ്പം കാർഡുടമകൾക്ക് അപകടത്തെ തുടർന്നുണ്ടാകുന്ന അംഗ വൈകല്യങ്ങൾക്കും അപകട മരണങ്ങൾക്കും ഇന്ഷൂറൻസ് പരിരക്ഷയും ഉറപ്പു വരുത്തുന്നതാണ് . സർക്കാരിന്റെ വിവിധ പ്രവാസി ക്ഷേമ പദ്ധതികൾയുള്ള അടിസ്ഥാന രേഖയും പ്രവാസി ഐഡി കാർഡാണ്. ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും വെൽഫെയർ കേരള ഭാരവാഹികൾ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക് 55652214 , 97637809 (ഫഹാഹീൽ) , 97221569 ( സാൽമിയ ) , 50744982 ( അബൂഹലീഫ) , 50822271 ( കുവൈത്ത് സിറ്റി ), 99354375 (അബ്ബാസിയ), 60368661 (രിഗ്ഗായ്) , 97955685 (ഫർവാനിയ) , അങ്കാറ(99362430) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.