- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിൽ വരാനാവാത്ത പ്രവാസികളെ നാട്ടിൽ എത്തിക്കാൻ നോർക്ക വക ഫ്രീ ടിക്കറ്റ്; ആദ്യഘട്ടത്തിൽ സഹായിക്കുന്നത് പത്തു വർഷമായി നാട്ടിൽ എത്താത്തവരെ
തിരുവനന്തപുരം: വർഷങ്ങളായി നാട്ടിൽ വന്നുപോകാൻ കഴിയാത്ത, വരുമാനം കുറഞ്ഞ പ്രവാസികളെ നോർക്ക സഹായിക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ഇവർക്ക് ഒരുതവണ നാട്ടിൽ വന്നുപോകാനുള്ള വിമാന ടിക്കറ്റ് സൗജന്യമായി നൽകുന്ന പദ്ധതി ഉടൻ തുടങ്ങും. 10 വർഷമോ അതിൽക്കൂടുതലോ കാലത്തിനിടെ കേരളത്തിലേക്കു വരാൻ കഴിയാതെ പോയ പ്രവാസി മലയാളിളേയാണ് ആദ്യ ഘട്ടത്
തിരുവനന്തപുരം: വർഷങ്ങളായി നാട്ടിൽ വന്നുപോകാൻ കഴിയാത്ത, വരുമാനം കുറഞ്ഞ പ്രവാസികളെ നോർക്ക സഹായിക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ഇവർക്ക് ഒരുതവണ നാട്ടിൽ വന്നുപോകാനുള്ള വിമാന ടിക്കറ്റ് സൗജന്യമായി നൽകുന്ന പദ്ധതി ഉടൻ തുടങ്ങും. 10 വർഷമോ അതിൽക്കൂടുതലോ കാലത്തിനിടെ കേരളത്തിലേക്കു വരാൻ കഴിയാതെ പോയ പ്രവാസി മലയാളിളേയാണ് ആദ്യ ഘട്ടത്തിൽ ഇതിലേക്ക് പരിഗണിക്കുന്നത്. ഇവരുടെ യാത്രാച്ചെലവ് സംസ്ഥാന സർക്കാർ വഹിക്കും.
നോർക്കയുടെ വെബ്‌സൈറ്റിൽ ഇതിനുള്ള സൗകര്യം ഒരുക്കുമെന്ന് നോർക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ആർ.എസ്.കണ്ണൻ പറഞ്ഞു. ആദ്യഘട്ടത്തിൽ 10 വർഷമായി നാട്ടിലെത്താത്തവരെയാണു പരിഗണിക്കുന്നത്. അടുത്തഘട്ടം അഞ്ചുവർഷമോ അതിൽക്കൂടുതലോ കാലയളവിനുള്ളിൽ നാട്ടിലെത്താത്ത പ്രവാസി മലയാളികളെയും പരിഗണിക്കും. ഇത്തരക്കാർ സ്വയമോ അല്ലെങ്കിൽ അവരുടെ ബന്ധുക്കൾ മുഖേനയോ പേരുവിവരം നോർക്കയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രി പറഞ്ഞു.
അവധി കിട്ടിയാലും സീസണിലെ ഉയർന്ന വിമാനക്കൂലി കാരണം ഒരിക്കൽപ്പോലും നാട്ടിലേക്ക് വരാനാകാത്ത നൂറുകണക്കിന് മലയാളികളുണ്ടെന്ന് ഗൾഫിലെ മലയാളിസംഘടനകൾ അറിയിച്ചിട്ടുണ്ട്. ഇവർക്ക് ഈ പദ്ധതി ആശ്വസകരമാവും. ഇത്തരക്കാരെ കണ്ടെത്തി മുൻഗണനാക്രമം അനുസരിച്ചാണ് അവർക്കു നാട്ടിലെത്താൻ അവസരം ഒരുക്കുക. ഗൾഫിൽ ജയിൽമോചിതരായാലും പണമില്ലാത്തതിന്റെ പേരിൽ നാട്ടിലെത്താൻ കഴിയാത്തവർക്കു വിമാനടിക്കറ്റ് നൽകുന്ന സ്വപ്നസാഫല്യം പദ്ധതിയുടെ അതേ മാതൃകയിലാണു പുതിയ പദ്ധതിയും നടപ്പാക്കുക.