മനാമ : നോർക്ക തിരിച്ചറിയൽ കാർഡിനുള്ള രജിസ്ട്രേഷൻ ഓൺലൈനിലൂടെ ബഹ്റൈൻ മലയാളി പ്രവാസികൾക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള സൗകര്യം ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ് ഡെസ്‌ക് ഓഫീസിൽ തുടർന്ന് വരുന്നതായി പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എംപി. രഘു എന്നിവർ അറിയിച്ചു.

നോർക്ക കാർഡ് ആവശ്യമുള്ളവർ പൂരിപ്പിച്ച അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ ആറുമാസം എങ്കിലും വിസ കാലാവധിയുള്ള പാസ് പോർട്ട് കോപ്പിയും( ഫ്രണ്ട് പേജ്, ലാസ്റ്റ് പേജ്, വിസ പേജ്) ഒരു ഫോട്ടൊയും ലഭ്യമാക്കണം. ഫോട്ടൊ കോപ്പി എടുക്കുന്നതിനുള്ള സൗകര്യം നോർക്ക ഹെൽപ് ഡെസ്‌കിൽ ഉണ്ടായിരിക്കും. എല്ലാ ദിവസവും രാത്രി 7.30 മുതൽ 9 വരെയും അവധി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വ രെയും സമാജം നോർക്ക ഹെൽപ് ഡസ്‌ക് ഓഫീസ് തുറന്ന് പ്രവർത്തിക്കും.

നോർക്ക തിരിച്ചറിയൽ കാർഡ് സ്വന്തമാക്കിയിട്ടില്ലാത്ത ഏതൊരു മലയാളിക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് സമാജം ചാരിറ്റി - നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ.ടി. സലിം (33750999), നോർക്ക ഹെല്പ് ഡസ്‌ക് കൺവീനർ രാജേഷ് ചേരാവള്ളി (35320667?) എന്നുവരുമായി ബന്ധപ്പെടാം.