- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ നോർക്ക റെജിസ്ട്രേഷന് വൻ പ്രതികരണം
കൽബ: ഇന്ത്യൻ സോഷ്യൽ സോഷ്യൽ ക്ലബ്ബ് പ്രവാസി ഇന്ത്യ, കെ എം സിസി തുടങ്ങിയ സംഘടനകളുമായി സഹകരിച്ചു നടത്തിയ നോർക്ക റെജിസ്‌ട്രേഷൻ ക്യാമ്പിന് പൊതു സമൂഹത്തിൽ നിന്ന് വൻ പ്രതികരണം. സ്ത്രീകളും സാധാരണ തൊഴിലാളികളുമടക്കം നൂറു കണക്കിനാളുകൾ രാവിലെ മുതൽ തന്നെ എത്തിച്ചേർന്നിരുന്നു രാവിലെ 9 മാണി മുതൽ രാത്രി 12 മാണി വരെ നീണ്ടു നിന്ന ക്യാമ്പിൽ ആയിരത്തോളം പേർ രജിസ്റ്റർ ചെയ്തു. ഈ മാസം ആദ്യം മുതൽ വൈകുന്നേരം ആറു മുതൽ രാത്രി 10 മണി വരെ എല്ലാ ദിവസവും ക്ലബ്ബിൽ ഒരുക്കിയിരുന്നു. ഇപ്പോഴും ആ സേവനം തുടർന്ന് കൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് കെ സി അബൂബക്കർ പരിപാടി ഉത്ഘാടനം ചെയ്തു. നോർക്കയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെട്ടുത്തുന്നത്തിനു സമ്മർദ്ദം ചെലുത്താൻ വേണ്ടിയും ക്ഷേമനിധി യുടെ ഗുണങ്ങൾ ബോധവൽക്കരിക്കുന്നത്തിനുമാണ് ഇത്തരം ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ആനുകൂല്യങ്ങൾ കുറേകൂടി വർധിപ്പിക്കുകയും വ്യവസ്ഥകൾ ലളിതവൽക്കരിക്കുകയുംചെയ്തു കൊണ്ട് വളരെ ആകർഷകമായ പരിപാടികളുമായി മുന്നോട്ടു വന്നാൽ പൂർ
കൽബ: ഇന്ത്യൻ സോഷ്യൽ സോഷ്യൽ ക്ലബ്ബ് പ്രവാസി ഇന്ത്യ, കെ എം സിസി തുടങ്ങിയ സംഘടനകളുമായി സഹകരിച്ചു നടത്തിയ നോർക്ക റെജിസ്‌ട്രേഷൻ ക്യാമ്പിന് പൊതു സമൂഹത്തിൽ നിന്ന് വൻ പ്രതികരണം. സ്ത്രീകളും സാധാരണ തൊഴിലാളികളുമടക്കം നൂറു കണക്കിനാളുകൾ രാവിലെ മുതൽ തന്നെ എത്തിച്ചേർന്നിരുന്നു രാവിലെ 9 മാണി മുതൽ രാത്രി 12 മാണി വരെ നീണ്ടു നിന്ന ക്യാമ്പിൽ ആയിരത്തോളം പേർ രജിസ്റ്റർ ചെയ്തു.
ഈ മാസം ആദ്യം മുതൽ വൈകുന്നേരം ആറു മുതൽ രാത്രി 10 മണി വരെ എല്ലാ ദിവസവും ക്ലബ്ബിൽ ഒരുക്കിയിരുന്നു. ഇപ്പോഴും ആ സേവനം തുടർന്ന് കൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് കെ സി അബൂബക്കർ പരിപാടി ഉത്ഘാടനം ചെയ്തു. നോർക്കയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെട്ടുത്തുന്നത്തിനു സമ്മർദ്ദം ചെലുത്താൻ വേണ്ടിയും ക്ഷേമനിധി യുടെ ഗുണങ്ങൾ ബോധവൽക്കരിക്കുന്നത്തിനുമാണ് ഇത്തരം ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ആനുകൂല്യങ്ങൾ കുറേകൂടി വർധിപ്പിക്കുകയും വ്യവസ്ഥകൾ ലളിതവൽക്കരിക്കുകയുംചെയ്തു കൊണ്ട് വളരെ ആകർഷകമായ പരിപാടികളുമായി മുന്നോട്ടു വന്നാൽ പൂർണ സഹകരണം പ്രവാസി സമൂഹത്തിൽ നിന്നുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ്, വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ, ട്രഷറർ സി എക്‌സ് ആന്റണി ആർട്‌സ് സെക്രട്ടറിയും പ്രോഗ്രാം കോഡി നേറ്ററുമായ സുബൈർ എടത്തനാട്ടുകര പ്രവാസി ഇന്ത്യ പ്രതിനിധി അമീർ , മണ്ണാർക്കാട്, കെ എംസി സി നേതാവ് പി പി കോയാ സാഹിബ്, അബ്ദുൽ ഗഫൂർ, ഗേളി ജോർജ് , പി എം സൈനുദ്ധീൻ ജെയിംസ് കെ എൽ , അഷ്റഫ് പൊന്നാനി, തുടങ്ങിയവർ പ്രസംഗിച്ചു .