- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രിപ്പിൾ വിൻ പദ്ധതി; മലയാളി നഴ്സുമാർക്ക് ജർമനിയിൽ അവസരം; ധാരണപത്രം ഒപ്പുവച്ചു
തിരുവനന്തപുരം: കേരളത്തിൽനിന്ന് ജർമനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ നോർക്ക ആവിഷ്‌കരിച്ച ട്രിപ്പിൾ വിൻ പദ്ധതിക്ക് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നോർക്ക സിഇഒ കെ ഹരികൃഷ്ണൻ നമ്പൂതിരിയും ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിക്കുവേണ്ടി കോൺസൽ ജനറൽ അച്ചിം ബുർക്കാട്ടും ധാരണപത്രത്തിൽ ഒപ്പുവച്ചു. രാജ്യത്ത് ആദ്യമായാണ് സർക്കാർതലത്തിൽ പദ്ധതി തയ്യാറാക്കുന്നതെന്ന് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.
ഭാവിയിൽ ഹോസ്പിറ്റാലിറ്റി അടക്കം മറ്റു മേഖലയിലേക്കും വലിയ സാധ്യത തുറക്കും. യൂറോപ്യൻ രാജ്യങ്ങളിലേക്ക് തൊഴിൽ സാധ്യത വർധിക്കാനും പദ്ധതി വഴിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളവുമായി ധാരണപത്രം ഒപ്പുവച്ചത് ചരിത്ര നടപടിയാണെന്ന് കോൺസൽ ജനറൽ അച്ചിം ബുർക്കാട്ട് പറഞ്ഞു. 2022 ഓടെ ആദ്യ ബാച്ച് ജർമനിയിൽ എത്തും. മികവും അർപ്പണബോധം ഉള്ളവരാണ് കേരളത്തിലെ നഴ്സുമാർ. കഴിയുന്നത്രപേരെ റിക്രൂട്ട്ചെയ്യാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺസുലർ തിമോത്തി ഫെൽഡർ റൗസറ്റി, ജർമൻ ഹോണററി കോൺസൽ സയ്ദ് ഇബ്രാഹിം, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (വിദേശകാര്യം) വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം ഏബ്രഹാം, നോർക്ക ജനറൽ മാനേജർ അജിത് കോളശ്ശേരി എന്നിവരും പങ്കെടുത്തു.
മറുനാടന് ഡെസ്ക്