- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളൂരുവിൽ ഇന്നും നാളെയും നോർക്ക റൂട്ട്സ് നഴ്സിങ് റിക്രൂട്ട്മെന്റ്
ബംഗളൂരു: കേരള സർക്കാർ പ്രവാസി വകുപ്പിന്റെ കീഴിലുള്ള നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ റിയാദിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്റ് നടത്തുന്നു. റിയാദിലെ സനദ് ആശുപത്രിയിലേക്ക് നഴ്സിങ് നിയമനത്തിന് 23, 24 തീയതികളിലായാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ബംഗളൂരു ഇൻഫൻട്രി റോഡിലെ മൊണാർക്ക് ലക്ഷർ ഹോട്ടലിൽ രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് 12 വരെയ
ബംഗളൂരു: കേരള സർക്കാർ പ്രവാസി വകുപ്പിന്റെ കീഴിലുള്ള നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ റിയാദിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്റ് നടത്തുന്നു. റിയാദിലെ സനദ് ആശുപത്രിയിലേക്ക് നഴ്സിങ് നിയമനത്തിന് 23, 24 തീയതികളിലായാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ബംഗളൂരു ഇൻഫൻട്രി റോഡിലെ മൊണാർക്ക് ലക്ഷർ ഹോട്ടലിൽ രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ഇന്റർവ്യൂ.
ജിഎൻഎം, ബിഎസ്സി നഴ്സിങ് വിദ്യാഭ്യാസ യോഗ്യതയും മൂന്നു വർഷത്തെ തുടർച്ചയായ പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത. പ്രോമെട്രിക് പാസായവർക്ക് നിയമനത്തിൽ മുൻഗണന ലഭിക്കും. 200 പേർക്കാണ് റിക്രൂട്ട്മെന്റിൽ നിയമനം ലഭിക്കുന്നത്. നോർക്ക ജോബ് പോർട്ടലിൽ (www.jobsnorka.net) രജിസ്റ്റർ ചെയ്തവർക്ക് നോർക്ക റൂട്ട്സിന്റെ www.norkaroots.net എന്ന പോർട്ടലിലൂടെ ഇന്റർവ്യൂവിന് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്സ് പോർട്ടലിലും (www.norkaroots.nte) 1800-425-3939 എന്ന ടോൾഫ്രീ നമ്പരിലും ലഭ്യമാണ്.
ഇന്റർവ്യൂവിന് അപേക്ഷ സമർപ്പിച്ച് മറുപടി ലഭിച്ചവർ രജിസ്റ്റർ നമ്പർ സഹിതം ഇന്റർവ്യൂവിനു നേരിട്ടു ഹാജരാകണമെന്ന് നോർക്ക ഡവലപ്മെന്റ് ഓഫീസർ ട്രീസ തോമസ് അറിയിച്ചു.