കുവൈറ്റ് സിറ്റി: ഓ.ഐ.സി.സി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഒൻപതാമത് നോർക്ക പ്രവാസി ക്ഷേമനിധി അംഗത്വ വിതരണ ക്യാമ്പ് ഫഹാഹീൽ ശിഫാ അൽ ജസീറ യുമായി സംയുക്തവുമായി നടത്തി. ഓ.ഐ.സി.സി ദേശിയ ജനറൽ സെക്രട്ടറി ബി.സ്.പിള്ള ചടങ്ങു ഉദ്ഘാടനം ചെയ്തു. അംഗത്വ വിതരണോത്ഘാടനം ജനറൽ സെക്രട്ടറി പ്രേംസൺ കായംകുളം ശിഫാ അൽ ജസീറ ഡെപ്യൂട്ടി ജനറൽ മാനേജർ സിന്ധു അജിത്തിന് നൽകി. അനുരൂപ് കുമാർ കണ്ണൂർ, ഷാനു തലശ്ശേരി, റസാക് ചെറുതുരുത്തി, ഷാജി.പി.ഐ, ഷംസു താമരക്കുളം, വിനയൻ കണ്ണൂർ, ദിലി മുണ്ടൂർ, പ്രകാശ് കൊരമ്പത്, അബ്ദുൽ സലാം തൊളിക്കോട്, ഗിരീഷ് എന്നിവർ നേതൃത്വം നൽകി.