- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർമ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു
മാഞ്ചസ്റ്റർ: നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (നോർമ) ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. കേംസാലിലെ മെതേഡിസ്റ്റ് ചർച്ച് ഹാളിൽ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ നടന്ന ആഘോഷ പരിപാടികൾക്ക് പൊതസമ്മേളനത്തോടെ തുടക്കം കുറിച്ചു. യോഗത്തിൽ അതിഥിയായി എത്തിയ സാന്താക്ലോസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സോണി ചാക്കോ അധ
മാഞ്ചസ്റ്റർ: നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (നോർമ) ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. കേംസാലിലെ മെതേഡിസ്റ്റ് ചർച്ച് ഹാളിൽ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ നടന്ന ആഘോഷ പരിപാടികൾക്ക് പൊതസമ്മേളനത്തോടെ തുടക്കം കുറിച്ചു. യോഗത്തിൽ അതിഥിയായി എത്തിയ സാന്താക്ലോസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സോണി ചാക്കോ അധ്യക്ഷത വഹിച്ചു. തുടർന്നു കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.
ചിൽഡ്രൻസ് ഡേയോട് അനുബന്ധിച്ചു നടന്ന മത്സര വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു. ക്രിസ്മസ് ഡിന്നറോടെ ആഘോഷ പരിപാടികൾ സമാപിച്ചു.
സെക്രട്ടറി ഷീന രമേഷ്, വൈസ് പ്രസിഡന്റ് ഷൈനി ബിനു, രജിത സനൽ, സനൽ ബാലകൃഷ്ണൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ നിബു കുര്യൻ നന്ദി പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും സോണി ചാക്കോ നന്ദി പറഞ്ഞു.